Image

ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ടു ചോദിച്ചു: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

Published on 19 May, 2019
ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ടു ചോദിച്ചു: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി


കാസര്‍കോട്‌: കാസര്‍കോട്ടെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി. ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മോരോടും വോട്ടു ചോദിച്ചുവെന്നാണ്‌ പരാതി.

എല്‍.ഡി.എഫ്‌ ഇതുസംബന്ധിച്ച്‌ റിട്ടേണിങ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കി. കള്ളവോട്ട്‌ നടന്നതെന്ന്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ കാസര്‍കോട്‌ റീ പോളിങ്‌ നടത്തിയത്‌.

കാസര്‍കോട്‌ ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശ്ശേരിയിലെ ബൂത്ത്‌ നമ്പര്‍ 19, പിലാത്തറ യുപിസ്‌കൂളിലെ ബൂത്ത്‌ നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത്‌ എച്ച്‌എസ്‌ നോര്‍ത്ത്‌ ബ്ലോക്ക്‌, ബൂത്ത്‌ നമ്പര്‍ 70 ജുമാഅത്ത്‌ എച്ച്‌എസ്‌ സൗത്ത്‌ ബ്ലോക്ക്‌, കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ്‌ ബൂത്ത്‌ നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍, ധര്‍മ്മടത്ത്‌ രണ്ട്‌ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കൂളിയാട്‌ ജി.എച്ച്‌.എസ്‌ എന്നിവിടങ്ങളിലാണ്‌ ഇന്ന്‌ റീപോളിങ്‌ നടക്കുന്നത്‌.

പോളിങ്‌ നടക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട്‌ കളക്ടര്‍ ഡോ. ഡി. സജിത്‌ബാബുവും അറിയിച്ചിട്ടുണ്ട്‌. ഇവിടെ വെബ്‌കാസ്റ്റിങും വീഡിയോ കവറേജുമുണ്ടാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക