Image

മോദിയെ പരിഹസിച്ച് പ്രകാശ് രാജ്, മോദി വെറും ലയര്‍ ലാമ;

കല Published on 19 May, 2019
മോദിയെ പരിഹസിച്ച് പ്രകാശ് രാജ്, മോദി വെറും ലയര്‍ ലാമ;

നരേന്ദ്രമദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തെ കണക്കിന് പരിഹസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്തെത്തി. മോദി വെറും ലയര്‍ ലാമയെന്നായിരുന്നു പ്രകാശ് രാജിന്‍റെ ട്രോള്‍. കഴിഞ്ഞ ദിവസം രുദ്രഗുഹയില്‍ ധ്യാനമിരിക്കുന്ന മോദിയുടെ ചിത്രത്തിനൊപ്പം സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന അടിക്കുറിപ്പും പ്രകാശ് രാജ് ട്വിറ്റര്‍ പങ്കുവെച്ചിരുന്നു. ഫോട്ടോഗ്രാഫറുമായി ധ്യാനിക്കാന്‍ പോകുന്ന സന്യാസി എന്ന് പരിഹസിക്കുകയും ചെയ്തു. 
ഇത്തവണ മോദി നുണയനായ ലാമയെന്നാണ് പ്രകാശ് രാജ് പറഞ്ഞ്. മോദി ഒരു പഴ്സ് പോലുമില്ലാത്ത സന്യാസി. പക്ഷെ വസ്ത്രശേഖരത്തിനും ക്യാമറ സംഘത്തിനും ഫാഷന്‍ ഷോയിക്കും പണം ചിലവിടുന്നയാള്‍ എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക