Image

അനുഗ്രഹവര്‍ഷമായി ഹൂസ്റ്റണ്‍ പള്ളി പെരുന്നാള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ/ജോസഫ്‌ കുരിയപ്പുറം Published on 07 July, 2011
അനുഗ്രഹവര്‍ഷമായി ഹൂസ്റ്റണ്‍ പള്ളി പെരുന്നാള്‍
ഹൂസ്റ്റണ്‍: വിശുദ്ധ പത്രോസ്‌ ശ്ലീഹായുടെ നാമത്തിലുള്ള ഹൂസ്റ്റണ്‍ യാക്കോബായ സുറിയാനി പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാള്‍ വിശ്വാസികള്‍ക്ക്‌ അനുഗ്രഹവര്‍ഷമായി പരിസമാപിച്ചു. മുഖ്യ പെരുന്നാള്‍ ദിനമായ ജൂലൈ 3ന്‌ ദേവാലയാങ്കണത്തിലെത്തിച്ചേര്‍ന്ന മുഖ്യ കാര്‍മ്മികനായ ഡല്‍ഹി-മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയെ ഇടവക വികാരി എരമത്ത്‌ ഏലിയാസച്ചന്റെ നേതൃത്വത്തില്‍ ഭാരവാഹികളും ഇടവകാംഗങ്ങളൂം ചേര്‍ന്ന്‌ ആചാരപരമായി സ്വീകരിച്ചാനയിച്ചു.

അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും, വന്ദ്യ കോര്‍ എപ്പിസ്‌കോപ്പാ ഇട്ടി തോമസ്‌, ഫാദര്‍ ഷിനോജ്‌ ജോസഫ്‌, ഫാദര്‍ ബിനു തോമസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു. വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷം അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷവും, ഇടവകാംഗങ്ങളുടെ വിശ്വാസ തീഷ്‌ണതയും, അഭിവന്ദ്യ തിരുമേനിയുടെ സാമീപ്യവും മൂലം ഈ വര്‍ഷത്തെ പെരുന്നാള്‍ അത്യന്തം അനുഗ്രഹകരമായി ഭവിക്കുകയും, വിശ്വാസികള്‍ക്ക്‌ നവ്യാനുഭൂതിയായി മാറുകയും ചെയ്‌തു.
അനുഗ്രഹവര്‍ഷമായി ഹൂസ്റ്റണ്‍ പള്ളി പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക