Image

മൈഗ്രെയിന്‍ തലവേദന

Published on 26 April, 2012
മൈഗ്രെയിന്‍ തലവേദന
കുട്ടികള്‍ മുതല്‍ മധ്യവസ്‌കര്‍ വരെയുള്ളവരെ അലട്ടുന്ന പ്രശ്‌നമാണ്‌ മൈഗ്രെയിന്‍. തലയുടെ ഒരു ഭാഗത്തും നെറ്റിയിലും അസഹ്യമായ വേദനയാണ്‌ കൂടുതാലായും കണ്ടുവരുന്നത്‌. പ്രധാനമായും അതിരാവിലെയും വൈകുന്നേരവുമാണ്‌ വേദന അസഹ്യമാകുന്നത്‌. ഓക്കാനം, ഛര്‍ദി, വെളിച്ചത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട്‌ എന്നിവ മൈഗ്രേനൊപ്പം കണ്ടുവരുന്നു.

കണ്ണില്‍ ഇരുട്ടു കയറുക, കാഴ്‌ചയ്‌ക്ക്‌ അവ്യക്തത വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്‌. വീട്ടില്‍ തന്നെ മൈഗ്രെയ്‌ന്‍ കുറയാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌. ഇലക്കറികള്‍, തവിടു കളയാത്ത ധാന്യം, തക്കാളി, നട്‌സ്‌, കരള്‍, മീന്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ മൈഗ്രെയ്‌ന്‍ കുറയ്‌ക്കും.

ചെറുനാരങ്ങയുടെ തൊലി അരച്ച്‌ നെറ്റിയിലിടുന്നത്‌ മൈഗ്രെയ്‌ന്‍ വേദന കുറയ്‌ക്കും.ബീറ്റ്‌റൂട്ട്‌, കുക്കുമ്പര്‍, കാരറ്റ്‌ എന്നിവയുടെ ജ്യൂസിനൊപ്പം ചീരയില പിഴിഞ്ഞ വെള്ളം ചേര്‍ത്ത്‌ കുടിയ്‌ക്കുന്നത്‌ മൈഗ്രെയ്‌ന്‌ പരിഹാരമാണ്‌.
മൈഗ്രെയിന്‍ തലവേദന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക