Image

ഫോമാ വില്ലേജ് പ്രൊജക്ട് സമര്‍പ്പണം: 2 മണിക്കു ചടങ്ങുകള്‍ തുടങ്ങും

അനില്‍ പെണ്ണുക്കര Published on 01 June, 2019
ഫോമാ വില്ലേജ് പ്രൊജക്ട് സമര്‍പ്പണം: 2 മണിക്കു ചടങ്ങുകള്‍ തുടങ്ങും
അമേരിക്കന്‍ മലയാളി സമൂഹം കാത്തിരുന്ന ഫോമാ കേരളാ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി എബ്രഹാം എന്നിവര്‍ ഇ-മലയാളിയോട് പറഞ്ഞു .

നാളെ (ജൂണ്‍ രണ്ട്) രണ്ടു മണിക്ക് ഫോമാ വില്ലേജ് പ്രോജക്ടിന് സമീപം ഫോമാ ഭാരവാഹികളും, വീടുകള്‍ ലഭിക്കുന്നവരും ഒത്തുചേരും.

മൂന്നു മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ഘോഷയാത്രയായി കണ്‍വന്‍ഷന്‍ നടക്കുന്ന കടപ്ര ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിച്ചേരും .

നാലുമണിക്ക് കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉത്ഘാടനം കേരളാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും .

ആറു മണിക്ക് കേരളാ ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് നാല്‍പ്പത് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും.

വില്ലേജ് പ്രൊജക്ടുമായി ബന്ധപ്പെട്ട വ്യക്തികളെ തദവസരത്തില്‍ ആദരിക്കും . ഫോമയുടെ മുഖപത്രമായ ഫോമാ ന്യൂസ് പ്രകാശനവും നടക്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ അത്താഴ വിരുന്നിനൊപ്പം സംഗീത നിശയും ഉണ്ടാകും.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, എം .പി മാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ.മാണി, എ.എം. ആരിഫ്, തോമസ് ചാഴിക്കാടന്‍, മാത്യു.ടി.തോമസ് എം.എല്‍.എ, സജി ചെറിയാന്‍ എം.എല്‍.എ, വീണാ ജോര്‍ജ് എം .എല്‍.എ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും .

ഒരു ഗ്രാമത്തിന്റെയും നല്ലവരായ അമേരിക്കന്‍ മലയാളികളുടെയും ഏതാനും മാസത്തെ കഷ്ടപ്പാടിന്റെയും പ്രതീക്ഷയുടെയും ആകെത്തുകയായി പടുത്തുയര്‍ത്തുന്ന ഫോമാ വില്ലേജ് നാളെയുടെ പ്രതീക്ഷ കൂടിയാണ്

പത്തനം തിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് , കടപ്ര പഞ്ചായത്ത്, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം കൂടി ഇഴയിണക്കത്തോടുകൂടി ഫോമക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ, നോയല്‍ മാത്യു, ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ സജീവ നേത്രുത്വവുമായി അവസരത്തിനൊത്തുയര്‍ന്നു. കടപ്ര ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ഷിബു വര്‍ഗീസ്, അനില്‍ ഉഴത്തില്‍, ആര്‍. സനല്‍കുമാര്‍, ഈപ്പന്‍ കുര്യന്‍ തുടങ്ങിയവരുടെ പ്രാദേശിക കോ-ഓര്‍ഡിനേഷനും കൂടിച്ചര്‍ന്നപ്പോള്‍ നന്മയുള്ള ഈ ഗ്രാമം നാടിനു സമര്‍പ്പിതമാകുകയായിരുന്നു .

പരിമിതികള്‍ക്കുള്ളതില്‍ നിന്നുകൊണ്ട് കേരളാ കണ്‍വന്‍ഷന്‍ ഏറ്റവും ഭംഗിയായി നടത്തുവാന്‍ റെജി എബ്രഹാം, ജേക്കബ് മാമ്മന്‍ വട്ടശേരില്‍, ബെഞ്ചമിന്‍ തോമസ് തുടങ്ങിയവരുന്‍ പ്രവര്‍ത്തിക്കുന്നു.

ഫോമയുടെ അഭ്യുദയകാംക്ഷികള്‍ ചടങ്ങില്‍ പങ്കുചേരണമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം എന്നിവര്‍അഭ്യര്‍ഥിച്ചു
Join WhatsApp News
Best Wishes 2019-06-01 16:08:14
 Best Wishes for a great job you guys are doing. Wish you all the success.
where is... the guy who hides from real field work and shows up with articles as if the whole malayalees revolve around him. You guys are doing a great job.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക