ഫോമാ കേരളാ കണ്‍വന്‍ഷന് ഉജ്വല തുടക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചെണ്ടമേളത്തിന്റേയും വള്ളംകളിപ്പാട്ടിന്റെയും മേളത്തോടെ ഫോമാ നേതാക്കള്‍ക്കും, വിശിഷ്ടാതിഥികള്‍ക്കും ഗംഭീര സ്വീകരണമാണ് കടപ്രയില്‍ ഒരുക്കിയത്. കടപ്ര മുതല്‍ ആന്‍സ് കണ്‍വന്‍ഷന്‍ സെന്റര്‍ വരെ വിവിധ വാഹനങ്ങളില്‍ സ്വീകരിച്ചാനയിച്ചു.
ഒദ്യോഗികമായി തുടങ്ങിയ ഉദ്ഘാടന ചടങ്ങില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. രാജു ഏബ്രഹാം എം.എല്‍.എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ഫോമാ പ്രളയക്കെടുതിയില്‍ കേരളത്തിന് നല്‍കിയ സഹായം മറക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍നല്കിയ സ്ഥലത്ത് ഹൃദയപൂര്‍വ്വം ഫോമ നാല്‍പ്പതോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി കേരളത്തിന് സമര്‍പ്പിക്കുന്ന അസുലഭ സന്ദര്‍ഭത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. ഒരു ടീമായി പ്രവര്‍ത്തിച്ച് ഫോമാ തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ഫോമയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം വിശിഷ്ടാതിഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്തു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫോമാ ആരംഭിച്ച കാലം മുതല്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് 2018- 20 കമ്മറ്റി അധികാരമേല്‍ക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കേരളത്തെ പ്രളയം വിഴുങ്ങിയ സമയത്ത് ഫോമയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായം എത്തിച്ചിരുന്നു. അതിനു ശേഷമാണ് ഫോമ വില്ലേജ് എന്ന പ്രോജക്ടിലേക്ക് വരുന്നത്. അതിനുള്ള തുടക്കമാണ് നാല്‍പ്പതോളം വീടുകള്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.
മുന്‍ .എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, ആര്‍. സനല്‍കുമാര്‍, ഫോമയുടെ മുന്‍ പ്രസിഡന്റ് മാരായജോണ്‍ ടൈറ്റസ്, ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഫോമാ ഭാര വാഹികളായ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, തോമസ് ഒലിയാംകുന്നേല്‍, ചാക്കോ കോയിക്കലേത്ത്, പ്രേംദാസ്, ജോസ് വടകര, ഡോ. സിന്ധു പിള്ള, രേഖാ നായര്‍, ആഞ്ചല സുരേഷ്, പോള്‍ ഡി. മത്തായി, തോമസ് ടി ഉമ്മന്‍, ഉണ്ണികൃഷ്ണന്‍, നോയല്‍ മാത്യു, വിക്ടര്‍ ടി. തോമസ്, സാം ഈപ്പന്‍, ഈപ്പന്‍ കുര്യന്‍, ജേക്കബ്, മാമ്മന്‍ വട്ടശേരില്‍, സതീഷ് ചാത്തങ്കരി, അനില്‍ ഉഴത്തില്‍, പ്രസന്ന കുമാരി, മോഹന്‍, അലക്‌സ് വിളനിലം തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.