Image

യു.എ.ഇ പൂഴിപൊറ്റ പ്രവാസി കൂട്ടായമ നിലവില്‍ വന്നു

Published on 08 June, 2019
യു.എ.ഇ പൂഴിപൊറ്റ പ്രവാസി കൂട്ടായമ നിലവില്‍ വന്നു
ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സില്‍ ഉള്ള മൂര്‍ക്കനാട് പൂഴിപൊറ്റ പ്രവാസികളുടെ യു.എ.ഇ പൂഴിപൊറ്റ പ്രവാസി കൂട്ടായ്മയുടെ പ്രഥമ കമ്മറ്റി നിലവില്‍ വന്നു. ജൂണ്‍ നാലിന് ദുബായ് റാഷിദിയ പാര്‍ക്കില്‍ ഏഴ് എമിറേറ്റില്‍ നിന്നും അറുപതില്‍ അതികം മെമ്പര്‍മാര്‍ പങ്കെടുത്ത സ്‌നേഹസംഗമത്തില്‍ ഐക്ക്യകണ്ടേന കമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് സജീവ് പടിഞ്ഞാറെപാട്ടീല്‍, ജന:സെക്രട്ടറി റാഷിദ് വെള്ളാട്, ട്രഷറര്‍ നിസാം പന്നികുളത്തില്‍ എന്നിവരെയും ഉപദേശക സമതി അംഗങ്ങളായി കെ.ടി ഉണ്ണികൃഷ്ണന്‍ തോട്ടത്തില്‍, കെ.പി .കുഞ്ഞിമുഹമ്മദ് പള്ളത്ത്, വി.പി മുഹമ്മദ് അലി എന്നിവരേയും, എക്‌സിക്യുട്ടീവ് മെമ്പര്‍മാരായി ഉബൈദ് ആലക്കടവത്ത്, പി.കെ റാഷിദ് ബാവ.,കെ.ടി യൂസുഫ്, നാസര്‍ മൂര്‍ക്കനാട് എന്നിവരേയും തെരഞ്ഞെടുത്തു. കെ.പി കുഞ്ഞിമുഹമ്മദ് പള്ളത്ത് അധ്യക്ഷത വഹിച്ചു. സജീവ് പടിഞ്ഞാറെപാട്ടില്‍ സ്വഗതവും നിസാം പന്നിക്കുള്ളതില്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക