Image

കേളി അന്താരാഷ്ട കലാമേളക്ക് കൊടിയേറി

Published on 08 June, 2019
കേളി അന്താരാഷ്ട കലാമേളക്ക് കൊടിയേറി

സൂറിച്ച്: പതിനാറാമത് അന്താരാഷ്ട കലാമേളക്ക് തിരി തെളിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയില്‍ നടത്തുന്ന ഏറ്റവും വലിയ യുവജനോത്സവവേദി ഒരുക്കുന്നത്.

ഇനി രണ്ടു ദിനരാത്രങ്ങള്‍ ഭാരതീയ കലകള്‍ സൂറിച്ചില്‍ പ്രഭ ചൊരിയും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി മുന്നൂറിലധികം റജിസ്‌ട്രേഷനാണ് ഇത്തവണ ഉള്ളതെന്ന് ജനറല്‍ കണ്‍വീനര്‍ റീന ഏബ്രാഹം അറിയിച്ചു. ഇന്ത്യന്‍ കലകള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കി യുവജനോത്സവത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന സാര്‍വദേശീയ മേളയാണ് കേളി അന്താരാഷ്ട്ര കലാമേള.

ഇന്ത്യന്‍ എംബസി, സൂര്യ ഇന്ത്യ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേളി അന്താരാഷ്ട യുവജനോത്സവം ഒരുക്കുന്നത്. കഴിഞ്ഞ 16 വര്‍ഷങ്ങളായി മികച്ച രീതിയിലാണ് സംഘാടകര്‍ കലാമേള ഒരുക്കുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ കൂടാതെ കേളി കലാരത്‌ന , ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി എന്നിവയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. എല്ലാ മത്സര വിജയികള്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും.

കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും കേരളത്തിലെ കാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടി മാത്രം വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക