Image

അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികള്‍

Published on 11 June, 2019
അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികള്‍

 

കവന്‍ട്രി: കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം മറ്റക്കരയില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നുമായി യുകെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ അയര്‍ക്കുന്നം മറ്റക്കര സംഗമത്തിനെ 2019-20 വര്‍ഷത്തേക്ക് നയിക്കുവാനുള്ള നവ സാരഥികളെ തെരഞ്ഞെടുത്തു. 

സാരഥികളായി ജോമോന്‍ ജേക്കബ് വല്ലൂര്‍ (പ്രസിഡന്റ് ), ബോബി ജോസഫ് (സെക്രട്ടറി ), ടോമി ജോസഫ് (ട്രഷറര്‍ ) ഫ്‌ലോറന്‍സ് ഫെലിക്‌സ് (വൈസ് പ്രസിഡന്റ് ) ജിന്‍സ് ജോയ് വാതപ്പള്ളില്‍ (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സി.എ. ജോസഫ്, റോജിമോന്‍ വര്‍ഗീസ് , ബിജു ജോസ് പാലക്കുളത്തില്‍, ടെല്‍സ്‌മോന്‍ തോമസ്, റാണി ജോജി, ജോസഫ് വര്‍ക്കി, ജോണിക്കുട്ടി സഖറിയാസ് എന്നിവരെയും തെരഞ്ഞെടുത്തു. കവന്‍ട്രിയില്‍ വച്ചു വിജയകരമായി സംഘടിപ്പിച്ച മൂന്നാമത് സംഗമത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ മൂന്നു സംഗമങ്ങളും വിജയകരമായി സംഘടിപ്പിക്കുവാനായി പരിശ്രമിച്ച ഭാരവാഹികളെയും സാന്നിധ്യ സഹകരണങ്ങള്‍ നല്‍കിയ കുടുബാഗങ്ങളേയും പുതുതായി തെരഞ്ഞെടുത്ത കമ്മറ്റി അനുമോദിക്കയും കൂടുതല്‍ ക്ഷേമകരമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. 

നാട്ടില്‍ അപകടത്തില്‍പ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളില്‍ നിന്നുമായി സാന്പത്തിക സഹായമെത്തിക്കുവാന്‍ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചുവെങ്കിലും ജന്മനാട്ടിലെ കാരുണ്യമര്‍ഹിക്കുന്ന ആളുകള്‍ക്ക് അയര്‍ക്കുന്നം മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.

2019-20 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയുവാന്‍ ഉടനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനോപകാരപ്രദമായ നല്ല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്നും പ്രസിഡന്റ് ജോമോന്‍ ജേക്കബ് വല്ലൂര്‍, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക