Image

കാര്‍ട്ടൂണില്‍ കൈകടത്തി ആവിഷ്കാരം തടയുന്ന ഇടതു സര്‍ക്കാര്‍; മിസ്റ്റര്‍ പിണറായി വിജയന്‍..... യു.പിയിലെ യോഗിയേക്കാള്‍ ഒട്ടും യോഗ്യനല്ല താങ്കള്‍

കലാകൃഷ്ണന്‍ Published on 13 June, 2019
കാര്‍ട്ടൂണില്‍ കൈകടത്തി ആവിഷ്കാരം തടയുന്ന ഇടതു സര്‍ക്കാര്‍; മിസ്റ്റര്‍ പിണറായി വിജയന്‍..... യു.പിയിലെ യോഗിയേക്കാള്‍ ഒട്ടും യോഗ്യനല്ല താങ്കള്‍

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചതിന് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തി യു.പി പോലീസ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ അറസ്റ്റ് ചെയ്തിട്ട് അധികം ദിവസങ്ങളായില്ല. അവസാനം കനോജിയുടെ ഭര്യയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി കനോജിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. എന്ത് അടിസ്ഥാനത്തിലാണ് കനോജിയെ അറസ്റ്റ് ചെയ്തത് എന്ന് കോടതി ചോദിക്കുകയും ചെയ്തു. സുപ്രീം കോടതിക്ക് യോഗി ആദിത്യനാഥിന്‍റെ നീതിയും ന്യായവും മനസിലാകില്ല. കാരണം യു.പിയില്‍ നടക്കുന്നത് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കാട്ടു നിയമമാണ്. ആ നിയമമാണ് കനോജിയുടെ കൈയ്യില്‍ വിലങ്ങ് വെച്ചത്. യോഗി നടപ്പിലാക്കുന്നത് ഫാസിസം തന്നെയാണ്, സംശയിക്കേണ്ടതില്ല.  
എന്നാല്‍ കനലൊരു തരി മതിയെന്നും ആ തരികൊണ്ട് ആളിപ്പടര്‍ന്ന് തങ്ങള്‍ ഫാസിസത്തെ കൈകാര്യം ചെയ്യുമെന്നും വീമ്പിളക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോ? കമ്മ്യൂണിസത്തിന്‍റെ മൊത്തകച്ചവടം ഏറ്റെടുത്തിരിക്കുന്നു സിപിഎമ്മോ? അവരുടെ നേതാവായിരിക്കുന്ന ഇരട്ടച്ചങ്കനെന്ന് അണികള്‍ വിളിക്കുന്ന പിണറായി വിജയനോ?. ഹിന്ദുത്വ വാദികളേക്കാള്‍, ബിജെപിയേക്കാള്‍, യോഗിയേക്കാള്‍  സിപിഎമ്മും, പിണറായി വിജയനും മെച്ചമാണോ എന്നാണ് ഇപ്പോള്‍ സംശയിച്ചു പോകുന്നത്. കാര്‍ട്ടൂണിനെ തടയാന്‍ വെമ്പുന്ന സര്‍ക്കാരിനോട്, കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയ ലളിതകലാ അക്കാദമിയെന്ന സ്വതന്ത്ര്യസ്ഥാപനത്തെ മൂക്കുകയറിടുന്ന സര്‍ക്കാരിനോട് ഇങ്ങനെയല്ലാതെ എങ്ങനെയാണ് ചോദിക്കുക. 
ഹാസ്യകൈരളി മാസികയില്‍  ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമായ 'വിശ്വാസം രക്ഷതി' എന്ന കാര്‍ട്ടൂണാണ് വിഷയം. കാര്‍ട്ടൂണില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് പ്രതിയായ ബിഷപ്പിനെയാണ് ആക്ഷേപസ്വഭാവത്തില്‍ വിമര്‍ശിക്കുന്നത്. കെ.കെ സുഭാഷ് എന്ന മികച്ച കാര്‍ട്ടൂണിസ്റ്റിന്‍റേതാണ് ഈ രചന. ഇക്കുറി ലളിതകലാ അക്കാദമി ഈ കാര്‍ട്ടൂണിന് പുരസ്കാരം നല്‍കി. 
എന്നാല്‍ കാര്‍ട്ടൂണ്‍ കണ്ടതോടെ കേരള കത്തോലിക്ക മെത്രാന്‍ സമതി പ്രതിഷേധം ഉയര്‍ത്തി. ബലാല്‍സംഗ വീരന്‍ ഫ്രാങ്കോ ബിഷപ്പിനെ പരിഹസിച്ച കാര്‍ട്ടൂണ്‍ ഫലത്തില്‍ ക്രിസ്ത്യാനികളുടെ മതവികാരം മുറിപ്പെടുത്തുന്നതായി എന്നാണ് മെത്രാന്‍ സമതിയുടെ കണ്ടെത്തല്‍. മെത്രാന്‍ സമതിക്ക് ഫ്രാങ്കോ പ്രീയപ്പെട്ടവന്‍ ആകുന്നത് മനസിലാക്കാം. 
എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ പുരസ്കാരം പുനപരിശോധിക്കുമെന്നും മതചിഹ്നങ്ങളെ അപമാനിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ഒരു മന്ത്രിസഭയിലെ മന്ത്രി ഔദ്യോഗികമായി പറയുന്ന നിലപാടിന് മുഖ്യമന്ത്രി മുതല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. അത് തിരുത്തുന്നതായി പറയുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ അനുവാദം അതിനുണ്ട് എന്ന് തന്നെ മനസിലാക്കണം. 
ഒന്നാമതായി സ്വതന്ത്ര്യ സ്ഥാപനമാണ് ലളിതകലാ അക്കാദമി. രണ്ടാമതായി അക്കാദമി നിശ്ചയിച്ച സ്വതന്ത്ര്യ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. സ്വതന്ത്ര്യ സ്ഥാപനമായ അക്കാദമിയുടെ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന്‍റെ രാഷ്ട്രീയ നയങ്ങള്‍ക്ക് എന്ത് കാര്യം എന്ന ചോദ്യമാണിവിടെ പ്രസക്തമാകുന്നത്. മാത്രമല്ല ഒരു ജൂറിയുടെ നിര്‍ണയത്തെ മാറ്റിമറിക്കാന്‍ ഒരു മന്ത്രിക്ക് എന്ത് അധികാരം. ഇത് രാജഭരണമല്ലല്ലോ മിസ്റ്റര്‍ എ.കെ ബാലന്‍. ഇത്തരം കടന്നു കയറ്റങ്ങളെ ഫാസിസം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. 
ഫ്രാങ്കോ ബിഷപ്പിന്‍റെ കൈയ്യില്‍ മതചിഹ്നം ഉണ്ടെന്നും കാര്‍ട്ടൂണില്‍ അത് വന്നുവെന്നും അത് പാടില്ലായിരുന്നുവെന്നുമാണ് എ.കെ ബാലന്‍ പറയുന്നത്. പ്രവാചകനെ അപമാനിച്ചു എന്ന് ആരോപിച്ച് കാര്‍ട്ടൂണ്‍ മാസികയുടെ ഓഫീസിലേക്ക് ഇരച്ചു കയറി നിരപരാധികളെ വെടി വെച്ച് കൊന്നവരും ഇതേ ന്യായമാണ് പറഞ്ഞത്... മതവികാരം വ്രണപ്പെട്ടുവെന്ന്. എം.എഫ് ഹുസൈനെ കല്ലെറിഞ്ഞ് ഓടിച്ച ഹിന്ദു തീവ്രവാദികളും ഇതേ ന്യായമാണ് പറഞ്ഞത്... മതവികാരം വൃണപ്പെട്ടുവെന്ന്. 
ഇപ്പോഴിതാ  ഫാസിസത്തെ തടഞ്ഞു കളയുമെന്ന് വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരും വോട്ട് രാഷ്ട്രീയത്തിന് വേണ്ടി പറയുന്നു മതവികാരത്തെ വൃണപ്പെടുത്തരുതെന്ന്. എന്തൊരു ഭോഷ്കാണിത്. 
ആവിഷ്കാര സ്വാത്രന്ത്ര്യത്തിന് നേരെ കടന്നു കയറുന്ന മതവര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടങ്ങളെപ്പോലെ ഒരു ജനാധിപത്യ സമൂഹത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധപതിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല. ഏത് സ്ത്രീനീതിക്ക് വേണ്ടിയാണോ ശബരിമലയിലേക്ക് പോയ യുവതികള്‍ക്ക് ഇതേ സര്‍ക്കാരിന്‍റെ പോലീസ് സംരക്ഷണം കൊടുത്തത്... അതേ സ്ത്രീനീതിയെ തന്‍റെ ലൈംഗീക താത്പര്യത്തിന് വേണ്ടി കൊന്നുകൊലവളിച്ചവനാണ് ഫ്രാങ്കോ ബിഷപ്പ്. അയാള്‍ക്ക് ഒത്താശ പാടുന്ന സര്‍ക്കാര്‍ എന്ത് സ്ത്രീ സമത്വമാണ് കൊണ്ടു വരാന്‍ പോകുന്നത്. 
ഇരട്ടച്ചങ്കുണ്ടെങ്കില്‍... പോകാന്‍ പറയണം പുല്ല്... എന്ന് പറഞ്ഞുകൊണ്ട് കെ.കെ സുഭാഷിനെ അനുകൂലീച്ച് മിനിമം രണ്ട് വാക്ക് പറയാന്‍ താങ്കള്‍ തയാറാണം മുഖ്യമന്ത്രി. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ യോഗി ആദിത്യനാഥിനേക്കാള്‍ ഒട്ടും യോഗ്യനല്ല താങ്കള്‍ എന്ന് തന്നെ പറയേണ്ടി വരും. 
Join WhatsApp News
കപ്യാർ 2019-06-14 13:51:33
ഫ്രാങ്കോ എന്ന മഹാ പുരോഹിതൻ ചെറ്റത്തരം കാണിച്ചപ്പോൾ ആരുടേയും വികാരം വൃണപ്പെട്ടില്ല. ജലന്ദർ രൂപത ആസ്ഥനത് കോടിക്കണക്കിനു കള്ളപ്പണം ചാക്കിൽ കെട്ടി കട്ടിലിന് കീഴെ നിന്നും കണ്ടെടുത്തപ്പോൾ ഒരു വ്രണവും ഉണ്ടായില്ല. കർദിനാൾ തന്നെ ഭൂമി തട്ടിപ്പു നടത്തിയപ്പോഴും ഉണ്ടാകാത്ത വൃണം ആരും ശ്രദ്ധിക്കാതിരുന്ന ഒരു കാർട്ടൂൺ കണ്ടപ്പോൾ പൊട്ടി ഒലിച്ചു.
ക്രിസ്തുവിന്റെ ആറാം തിരുമുറിവു എന്നൊരു നാടകം 30 വര്ഷം മുൻപ് കളിച്ചപ്പോൾ ഇതുപോലെ  പൊട്ടി ഒളിക്കും എന്ന് പറഞ്ഞു സഭ കരഞ്ഞപ്പോൾ അതിനെതിരെ നാടകത്തിനു സംരക്ഷണം നൽകിയ കമ്മ്യൂണിസ്റ് പാർട്ടി ഇപ്പോൾ മെത്രാൻ മാരുടെ ചുവന്ന നയിറ്റി കാണുമ്പോൾ മൂത്രമൊഴിക്കുന്ന ആളുകളുടെ പാർട്ടിയായി മാറി. കമ്മ്യൂണിസ്റ് പാർട്ടിയുടെ പൂർണ അധ പഠനത്തിലേക്കാണീ പോക്ക്.
വിശ്വാസി 2019-06-14 15:39:58
കാർട്ടൂൺ എന്നാൽ ആക്ഷേപ ഹാസ്യം എന്നാണ്. അത് ആ നിലക്ക് കാണുക. മെത്രാന്റെ വടിക്കു ഇത്ര പ്രാധാന്യം എന്താണ് എന്നറിയില്ല. യേശുദേവൻ മലകളും കുന്നുകളും കാൽനടയായി താണ്ടിയപ്പോൾ ഒരു വടി കയ്യിൽ ഉണ്ടായിരുന്നു. ആ വടി നടപ്പിന് ആയാസം കുറക്കാനും വന്യ മൃഗങ്ങളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ ആയിരുന്നിരിക്കണം. ഇന്ന് നമ്മുടെ മെത്രാൻ മാർ ആഡംബര വാഹനത്തിൽ ആണ് സഞ്ചരിക്കുന്നതു, സ്വർണം  പൂശി കൊണ്ട് നടക്കുന്ന വടി ഏതോ പ്രാകൃത ഗോത്ര മൂപ്പന്റെ ആണ്. അതൊന്നു വരച്ചപ്പോൾ സർവ ക്രിസ്ത്യാനികളുടെയും വികാരം ഇത്ര വൃണപ്പെടാൻ എന്തിരിക്കുന്നു എന്ന് മനസ്സിലാവുന്നില്ല. നാല് വോട്ടു കയ്യിൽ ഉണ്ട് എന്ന് കരുതി കമ്മ്യൂണിസ്റ് ഉൾപ്പെടെ ഏതു ഭരണകൂടത്തെയും വിരട്ടുകയാണീ സഭ ചെയ്യുന്നത്. അതിനു ഓശാന പാടുന്ന കുഞ്ഞാടുകളും. കഷ്ടം
കാലമാം കപ്യാര്‍ 2019-06-14 15:47:33
കാലമാം കപ്യാര്‍ { വിശ്വാസികള്‍, മൂത്ത പുരോഹിതര്‍, മീഡിയ, രാഷ്ട്രീയക്കാര്‍} സുഗന്തം പുകക്കുന്നു 
കാലന്‍ കത്തനാരുടെ ദുര്‍ഗന്തം മറക്കുവാന്‍ 
എന്നാലും മറക്കുമോ ചിന്തിക്കും ബഹുജനം 
-andrew
josecheripuram 2019-06-18 21:53:13
Who gave opportunity for the cartoonist to make such a cartoon.It's BISHOP&The NUN.
josecheripuram 2019-06-19 16:01:44
When you are in a high position you have to maintain that position.I being a ordinary person what I do may go unnoticed.The politicians&the religious persons have to be an example for others.Do not stoop so low to be laughed by others.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക