Image

ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാവുന്ന വീല്‍ ചെയര്‍ ജര്‍മനിയില്‍ വിജയകരമായി പരീക്ഷിച്ചു

Published on 18 June, 2019
ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാവുന്ന വീല്‍ ചെയര്‍ ജര്‍മനിയില്‍ വിജയകരമായി പരീക്ഷിച്ചു


ബോഹും: ഉപയോഗിക്കുന്ന ആളുടെ ചിന്ത മനസിലാക്കി പ്രവര്‍ത്തിക്കുന്ന വീല്‍ ചെയറിന്റെ പരീക്ഷണം വിജയം. ശരീരം തളര്‍ന്ന രോഗികള്‍ക്ക് വളരെ ഫലപ്രദമാകുന്ന കണ്ടെത്തലായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.

തളര്‍വാതം ബാധിച്ചവര്‍ക്ക് ബോഹും യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോഴിതു പരീക്ഷിച്ചു നോക്കാനും അവസരം നല്‍കുന്നു. ഏകാഗ്രതയോടെ ചിന്തിക്കുന്ന നീക്കങ്ങള്‍ മനസിലാക്കി അതനുസരിച്ച് നീങ്ങാന്‍ വീല്‍ ചെയറിനു സാധിക്കും.

എന്നാല്‍, ഇത് നിത്യജീവിതത്തില്‍ ഉപയോഗിക്കാന്‍ ഇനിയും നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ ആവശ്യമാണ്. ഉപയോക്താവിന്റെ തലയില്‍ വയ്ക്കുന്ന ഇലക്ട്രോഡ് ക്യാപ്പ് ഉപയോഗിച്ചാണ് ചിന്തകള്‍ വേര്‍തിരിച്ചറിയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക