Image

മാഞ്ചസ്റ്ററില്‍ ഫാദേഴ്‌സ് ഡേ ആഘോഷങ്ങളും പിതൃവേദി ഉദ്ഘടനവും ഭക്തിസാന്ദ്രമായി

Published on 19 June, 2019
മാഞ്ചസ്റ്ററില്‍ ഫാദേഴ്‌സ് ഡേ ആഘോഷങ്ങളും പിതൃവേദി ഉദ്ഘടനവും ഭക്തിസാന്ദ്രമായി


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മിഷനിലെ വിഥിന്‍ഷോയില്‍ ഫാദേഴ്‌സ് ഡേയും പിതൃവേദി ഉദ്ഘടനവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഞാറാഴ്ച വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.കുട്ടികള്‍ പിതാക്കന്മാര്‍ക്ക് പുഷ്പങ്ങള്‍ നല്‍കി തങ്ങളുടെ സ്‌നേഹം പങ്കുവച്ചു. തുടര്‍ന്നു ഫാ.ജോസ് അഞ്ചാനിക്കല്‍ കേക്ക് മുറിച്ചു പിതാക്കന്മാര്‍ക്കു നല്‍കി. മാതൃവേദിയുടെ സ്‌നേഹോപഹാരം ഭാരവാഹികള്‍ അച്ചന് കൈമാറി. ഇതോടെ ഇടവകയിലെ പിതൃവേദിക്കും തുടക്കമായി.

വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ ഭദ്രദീപം തെളിച്ച് പിതൃവേദിക്ക് തുടക്കം കുറിച്ചത്. ഇടവകയിലെ മുതിര്‍ന്നവരും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന പിതാക്കന്മാരും അച്ചനൊപ്പം നിലവിളക്കു തെളിയിച്ചു. ഇടവകയുടെയും മിഷന്റെയും പ്രവര്‍ത്തനങ്ങളില്‍ പിതാക്കന്മാരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് ഫാ ജോസ് അഞ്ചാനിക്കല്‍ അഭ്യര്‍ഥിച്ചു. 

തുടര്‍ന്നു സംഘടനയുടെ പ്രഥമ മീറ്റിംഗും നടന്നു.പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക