Image

മിഡില്‍ ഈസ്റ്റ് വീണ്ടും യുദ്ധക്കളത്തിലാകുമോ? (ബി ജോണ്‍ കുന്തറ)

Published on 20 June, 2019
മിഡില്‍ ഈസ്റ്റ് വീണ്ടും യുദ്ധക്കളത്തിലാകുമോ? (ബി ജോണ്‍ കുന്തറ)
ഒബാമ കാലം, അമേരിക്കയൂറോപ്പും ചേര്‍ന്ന് ഇറാനുമായി ഏര്‍പ്പെട്ട ന്യൂക്ലിയര്‍ കരാര്‍, ഇറാന് മാത്രം കൂടുതല്‍ ഗുണപ്രദമെന്ന പരാതിയില്‍ പ്രസിഡന്‍റ്റ് ട്രംപ് നിരുപാധികമായി കരാറില്‍ നിന്നും പിന്മാറി പരിണിതഫലമായി പിന്‍വലിച്ച പലേ വാണിജ്യ അനുമതികളും റദ്ദുചെയ്യുകയുമുണ്ടായി. എണ്ണ വാണിജ്യത്തില്‍ നിന്നും കിട്ടിയിരുന്ന പണം ഇല്ലാതായപ്പോള്‍ ഇറാനിലെ ഭരണകൂടം രോഷാകുലമായി പ്രതികാര നടപടികള്‍ക്ക് തുടക്കമിട്ടു.

കഴിഞ്ഞ ദിനങ്ങളില്‍ ഇറാനിയന്‍ ആയുധങ്ങള്‍ രണ്ടു എണ്ണകപ്പലുകള്‍ക്ക് ഗള്‍ഫ് ഓഫ് ഒമാനില്‍ ക്ഷതീ വരുത്തി. കൂടാതെ ഇന്നലെ നിരീക്ഷണം നടത്തുന്ന ഒരു അമേരിക്കന്‍ ഡ്രോണും ഇറാന്‍ വെടിവയ്ച്ചിട്ടു. ഇവിടെ സംഘര്‍ഷത്തിന് പിരിമുറുക്കം വര്‍ദ്ധിക്കുന്നു.

ഇറാന്‍ അണുബോബു നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലെന്നത്, ഇതൊരു രഹസ്യമല്ല. ചോദ്യം ഈ സംരംഭം വിജയിച്ചാല്‍ ആരൊക്കെ ആയിരിക്കും അണുബോബു ഭീഷണിക്ക് ഇരയാകുവാന്‍ സാധ്യതയുള്ളത്?

ഒന്നാം സ്ഥാനത്തു ഇസ്രായേല്‍ ഈ രാജ്യത്തെ ഇല്ലാതാക്കുക എന്നത് ഇറാന്‍റ്റെ പ്രഖ്യാപിത നയങ്ങളിലൊന്ന്. രണ്ടാമത് സൗദി അറേബ്യ നയിക്കുന്ന സുന്നി മുസ്ലിം രാജ്യങ്ങള്‍. ഈ രാജ്യങ്ങളെ ഇറാനിലെ പ്രബലമായ ഷിയാ മുസ്ലിം മതശാഖയിലേക്ക് നയിക്കുക.

ഇസ്രയേലിന്‍റ്റെ സുരക്ഷ അമേരിക്കയുടെ പ്രധാന ലഷ്യം രണ്ടാമത് സൗദി അറേബ്യ നയിക്കുന്ന മറ്റു എണ്ണരാജ്യങ്ങള്‍. രംഗത്ത് മുഖ്യമായി ഉള്ളത് അമേരിക്ക അയച്ചിരിക്കുന്നു വിമാന വാഹിനിപട. കൂടാതെ സൗദി അറേബ്യയിലും മറ്റു താവളങ്ങളിലുമുള്ള അമേരിക്കന്‍ സൈനികര്‍. യൂറോപ് ഇപ്പോഴും തീരുമാനിച്ചിട്ടില്ല ഈ സംഘര്‍ഷത്തില്‍ ഏതു ഭാഗത്തു നില്‍ക്കണമെന്ന്.

കൂടാതെ കലക്കവെള്ളത്തില്‍ സ്ഥിരം മീന്‍പിടുത്തം വശമാക്കിയിട്ടുള്ള റഷ്യയും ചൈനയും പലേ ഒളിച്ചുകളയികളുമായും രംഗത്തുണ്ട്. ഇവര്‍ അമേരിക്കയെയും യുറോപ്പിനെയും തകര്‍ക്കുന്നതിന് ആരുടെകൂടെയും കൂടും.ഇവരെ മാത്രം പഴിപറഞ്ഞാല്‍ പോര അമേരിക്കയിലുമുണ്ട് രാഷ്ട്രീയക്കാര്‍ ഇറാനെ തുണക്കുന്നവര്‍.

ഒരുകാലത്തു ഇസ്രയേലിനെ നശിപ്പിക്കണമെന്നു വാശിപിടിച്ചിരുന്ന മിഡിലീസ്റ്റിലെ പലേ രാജ്യങ്ങളും സൗദി അടക്കം ആചിന്തകളെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. ഇവര്‍ക്ക് ആ മേഖലയില്‍ സമാധാനം വരുത്തണമെന്ന ആഗ്രഹവുമുണ്ട് എന്നാല്‍ ഇറാനും ഇവര്‍ തുണക്കുന്ന നിരവധി തീവ്ര വാത സംഘങ്ങളും സമാധാനം ആഗ്രഹിക്കുന്നില്ല.

ആഫ്രിക്കയിലും ഇറാനില്‍നിന്നും സഹായം സ്വീകരിച്ചു നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന, യെമനില്‍, ഹൗത്തി എന്ന തീവ്രവാത സംഗമുണ്ട് ഇവരെ ഏല്‍പ്പിച്ചിരിക്കുന്നത് സൗദി ആധിപത്യം തകര്‍ക്കുക എന്നതാണ്. ഇവര്‍ സൗദി എണ്ണ ഖനന പ്രദേശങ്ങളിലേയ്ക്ക് സ്ഥിരം ബോംബുകള്‍ വിടുന്നുണ്ട് അതിന് സൗദിയില്‍ നിന്നും തിരിച്ചടിയും കിട്ടുന്നുമുണ്ട്.

ഹിസബുള്ള ലെബനനോണില്‍, സിറിയയിലെ ആസാദ് ഇവരെല്ലാം ഇറാനെ തുണക്കുന്ന മറ്റു കൂട്ടര്‍. 1979 മുതല്‍ ഇറാനും അമേരിക്കയും തമ്മിലുള്ള കടുത്ത വൈരാഗ്യം മുന്നോട്ടുപോകുന്നു. ഇറാന്‍ അണുആയുധം നിര്‍മ്മിക്കുവാന്‍ തുടക്കമിടുന്നു എന്ന നിലവന്നപ്പോള്‍ പകക്ക് ആക്കംകൂടി.

നിലവില്‍ ഇസ്രായേലിനു മാത്രമേ അണു ശക്തി മിഡിലീസ്റ്റിലുള്ളു എന്നാണ് സാമാന്യ അറിവ്. ഇവര്‍ ഇതൊരു പ്രതിരോധ ആയുധമായിട്ടാണ് സൂക്ഷിക്കുന്നത് എന്നാല്‍ അതുപോലല്ല ഇറാന്‍ പോലുള്ള തീവ്ര വാത രാഷ്ട്രങ്ങള്‍ ഇതുപയോഗിച്ചുള്ള ബോംബുകള്‍ നിര്‍മ്മിച്ചാല്‍.ഇതില്‍ ഇസ്രായേലിനു മാത്രമല്ല സൗദി അറേബിയക്കും ഭയമുണ്ട്.അമേരിക്കയും യൂറോപ്പും ഭയപ്പെടേണ്ടിവരും എന്തായാലും ഈ രണ്ടു രാജ്യങ്ങളും ഇറാന്‍ അണു ബോംബ് ഉണ്ടാക്കുവാന്‍ അനുവദിക്കില്ല.

എന്തായാലും അമേരിക്ക തങ്ങളുടെ ഡ്രോണ്‍ ഇറാന്‍റ്റെ സമുദ്ര പരിധിക്കപ്പുറം വെടിവയ്ച്ചിട്ടതിനാല്‍ അതിന് എന്തെങ്കിലും മറുപടി കൊടുക്കാതിരിക്കില്ല പ്രത്യേകിച്ചും ട്രംപ് ഭരണത്തില്‍. എന്നാല്‍ ഒരു വലിയ രീതിയിലുള്ള യുദ്ധത്തിന് ആര്‍ക്കും താല്‍പ്പര്യമില്ല.

ഇപ്പോള്‍ മിഡിലീസ്റ്റിലുള്ള അമേരിക്കന്‍, ഇസ്രായേല്‍ സൗദി സേനകളോട് മല്ലിടുന്നതിന് ശ്രമിച്ചാല്‍ അതു വെറും ഭോഷത്തരമായിരിക്കും ഈമറവില്‍ ഇസ്രായേല്‍ ഇപ്പോള്‍ ഇറാനില്‍ മുന്നോട്ടുപോകുന്ന അണു ശക്തി നിര്‍മാണ കേന്ദ്രങ്ങളെ നശിപ്പിച്ചെന്നും വരും.



Join WhatsApp News
Anthappan 2019-06-20 22:34:54
The Goddess of success is asking Trump for sacrificial goats .  And,  there is an altar getting ready.  Poor sacrificial goats!!
The truth 2019-06-20 23:59:06
ഇസ്രയേലിന്റെ രക്ഷ അല്ല ട്രംപിന്റെ ലക്‌ഷ്യം .  നതനിയാഹൂ എന്ന പെരും കള്ളനുമായി ചേർന്ന് യഹൂദ വർഗ്ഗത്തിന്റെ അനുകമ്പ പിടിച്ചു പറ്റി ഏറ്റവും വലിയ മോക്ഷണ കുറ്റത്തിൽ നിന്ന്, ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് , രക്ഷപ്പെടാനുള്ള  രണ്ടു കള്ളന്മാരുടെ ശ്രമമാണ് .  രണ്ടുപേരും സ്വന്തരാജ്യത്ത് അഴുമതിക്ക് കുറ്റക്കാരായി കണ്ടിട്ടുള്ളവരാണ് . അന്തപ്പൻ പറഞ്ഞത് പോലെ പാവം ബലിയാടുകൾ, കുരുതികളത്തിലേക്ക് മന്ദം മന്ദം കാലു വച്ച് നടക്കുന്നു .  അതിന് മണി, മരണ മണി കൊട്ടാൻ തന്നെപ്പോലെയുള്ളവരും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക