Image

ജമ്മുകശ്‌മീരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌നടത്താനാകില്ലന്ന്‌ അമിത്‌ ഷാ

Published on 28 June, 2019
ജമ്മുകശ്‌മീരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌നടത്താനാകില്ലന്ന്‌ അമിത്‌ ഷാ


ന്യൂഡല്‍ഹി: ജമ്മുകശ്‌?മീരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടത്താന്‍ സാധിക്കില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. 2019 അവസാനത്തോടെ മാത്രമേ തെരഞ്ഞെടുപ്പ്‌ നടത്താന്‍ കഴിയുവെന്ന്‌അദ്ദേഹം പറഞ്ഞു. ജമ്മുകശ്‌മീര്‍ സംവരണ ബില്‍ അവതരിപ്പിച്ച്‌ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌?ട്രപതി ഭരണം ആറ്‌ മാസം കൂടി ദീര്‍ഘിപ്പിക്കാനുള്ള ബില്ലും അമിത്‌ ഷാ ലോക്‌സഭയില്‍ കൊണ്ടു വന്നു. കശ്‌മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്‌. തീവ്രവാദി ആക്രമണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും അമിത്‌ ഷാ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക