Image

കെ.എം.സി.സി അഗ്വത്വം നല്‍കി.

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 01 July, 2019
കെ.എം.സി.സി അഗ്വത്വം നല്‍കി.
അബൂദാബി: സ്‌കൂള്‍ കാലഘട്ടം മുതല്‍ ഇടതുപക്ഷ സഹായാത്രകനും പ്രവര്‍ത്തകനുമായ മങ്കട മണ്ഡലത്തിലെ മങ്കട പഞ്ചായത്ത് പുളിക്കല്‍പറമ്പ സ്വദേശിയുമായ അബ്ദുല്‍ സലിം മച്ചിങ്ങലിന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റെറില്‍ നടന്ന മങ്കട മണ്ഡലം പ്രവര്‍ത്തക സംഗമത്തില്‍ വെച്ച് അബുദാബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങല്‍ അഗ്വത്വം നല്‍കി. ഏഴു എമിരേറ്റുകളിലെ മങ്കട മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ സാനിധ്യത്തിലായിരുന്നു അഗ്വത്വം നല്‍കിയത്. എട്ടു വര്‍ഷം സൌദിഅറേബ്യയിലും അതിനു ശേഷം ഒരു വര്‍ഷമായി ദുബായിലും ജോലി ചെയ്യുന്ന സലിം കെ.എം.സി.സി യുടെയം അതിന്റെ മാതൃ പ്രസ്ഥാനമായ മുസ്ലീം ലീഗിനെയും അടുത്തറിയുകയും മനസിലാകുകയും ചെയ്തതിനു ശേഷമാണ് അദ്ദേഹം ഹരിത പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രമുഖ പത്രപ്രവര്‍ത്തകനും തത്സമയം പത്രാധിപരുമായ ശരീഫ് സാഗര്‍, യു.എ.ഇ മങ്കട മണ്ഡലം പ്രസിഡന്റ് ബഷീര്‍ വറ്റലൂര്‍, ജന: സെക്രട്ടറി നിഹ്മതുള്ള മങ്കട,ഓര്‍ഗ; സെക്രട്ടറി ശുഹൈബ് പടവണ്ണ്,അബൂദാബി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹിദായത്തുള്ള, ഗ്ലോബല്‍ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറി ഉമ്മര്‍ അല്‍ഐന്‍, മുഹമ്മദാലി കൂട്ടില്‍ ദുബൈ,ബഷീര്‍ റാസല്‍ഖൈമ,നാസര്‍ മൂര്‍ക്കനാട്, റിയാസ് ബാബു അല്‍ഐന്‍, സിദീഖ് അജ്മാന്‍,വി.എം അഷ്‌റഫ് വേങ്ങാട്,അസീസ് മൂന്നാക്കല്‍ ഷാര്‍ജ, അബ്ദുള്ള നദവി,അബ്ദുല്‍ സലാം റാസല്‍ഖൈമ, അബ്ദു വേങ്ങാട് അബുദാബി.സമീര്‍ വെങ്കിട്ട,സലാം പഴേടത്ത്, ഷുക്കൂര്‍ കരുവാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

കെ.എം.സി.സി അഗ്വത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക