Image

ദുബായ്‌എക്‌സ്‌പാറ്റ്‌ -ഗുഡ്‌ വില്‍ സോക്കര്‍ ഫെസ്റ്റിവല്‍

Published on 07 July, 2019
ദുബായ്‌എക്‌സ്‌പാറ്റ്‌  -ഗുഡ്‌ വില്‍ സോക്കര്‍ ഫെസ്റ്റിവല്‍

കുറച്ചുഫുട്‌ബോള്‍ചരിത്രം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയിലേറെ ആയപ്പോള്‍ ആണ്‌ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഫുട്‌ബോള്‍ കൊണ്ടു വരുന്നത്‌. ഡ്യൂറന്‍റ്‌കപ്പ്‌ ആണല്ലോ ലോകത്തെ മൂന്നാമത്തെ പഴക്കമുള്ള കപ്പ്‌ .

ഇന്ത്യയില്‍ ഉള്ള ബ്രിട്ടീഷ്‌ ആര്‍മ്മിക്ക്‌ ഒരു വിനോദം എന്ന നിലയില്‍ ആയിരുന്നു തുടക്കം , എന്നാല്‍ അത്‌ ദ്ദേശീയര്‍ നെഞ്ചിലേറ്റി . ബ്രിട്ടീഷ്‌ ഇന്ത്യയുടെ തലസ്ഥാനമായ കല്‍ക്കത്തയില്‍ ആയിരുന്നു ഇവിടുത്തെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ക്ലബ്‌ ,ശാരദാ ഫുട്‌ബോള്‍ ക്ലബ്‌ സുരക്ഷിതമായ കപ്പല്‍യാത്രകള്‍ കൂടുതല്‍ ഇന്ത്യക്കാരെ 18 -) നൂറ്റാണ്ടിന്‍റെ മധ്യകാലം മുതല്‍ ഭാഗ്യാന്വേഷികള്‍ ആക്കി , ആഫ്രിക്ക ,കിഴക്കുദേശങ്ങള്‍ , ഗള്‍ഫ്രാജ്യങ്ങള്‍ എന്നിവ അവയില്‍ഉള്‍പ്പെടുന്നു.

  ഇതില്‍ പ്രത്യേകിച്ച്‌ യു.എ.ഇയില്‍ ധാരാളം ഇന്ത്യക്കാര്‍ പ്രത്യേകിച്ച്‌ തെക്കേ ഇന്ത്യക്കാര്‍ എത്തിപ്പെട്ടു .അപ്പോഴേക്കും കാല്‍പന്തുകളി ലോകം മുഴുവന്‍ അറിയുന്ന ഒരുകായിക വിനോദമായി വളര്‍ന്നു കഴിഞ്ഞിരുന്നു .

ഉത്ഭവം

1936 ല്‍ ,സേലങ്കോര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ കൌണ്‍സില്‍ (SISC ), മലേഷ്യയിലെ ഇന്ത്യക്കാരുടെ കായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മലേഷ്യന്‍ സ്‌പോര്‍ട്‌സ്‌ കൌണ്‍സിലില്‍ അഫിലിയേറ്റ്‌ ചെയ്യപ്പെട്ടു.

 അതിനുശേഷം 2005ല്‍ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ ഉള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ,SISC യുടെ നേതൃത്വത്തില്‍ അംഗ്വത രാജ്യങ്ങളില്‍ എല്ലാ വര്‌ഷങ്ങളിലും ഒരു ഫുട്‌ബോള്‍ സൗഹൃദ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയുണ്ടായി . 

മൂന്ന്‌ രാജ്യങ്ങളില്‍ തുടങ്ങിയ അംഗ്വതം ഇന്ന്‌ പത്തില്‍ കൂടുതല്‍ രാജ്യങ്ങളായി വളര്‍ന്നു . ഇന്ത്യ , മലേഷ്യ , സിങ്കപ്പൂര്‍ , ഇന്‍ഡോനേഷ്യ യു.എ.ഇ , ശ്രീലങ്ക , ഇറ്റലി , യു.കെ , വെയില്‍സ്‌ , സൗത്ത്‌ആഫ്രിക്ക , മൗറീഷ്യസ്‌ എന്നിവയാണ്‌ ഇപ്പോള്‍ ഉള്ള അംഗത്വ രാജ്യങ്ങള്‍. 2014 ല്‍ ദുബായ്‌ എക്‌സ്‌പാറ്റ്‌സ്‌, കകങഏടഎ ല്‍ അംഗത്വം എടുക്കുകയും മലേഷ്യയില്‍ വെച്ച്‌ നടന്ന മാമാങ്കത്തില്‍ പങ്കെടുക്കുകയും ചെയ്‌തു.



IIMGSF പ്രത്യേകതകള്‍

ഏഷ്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ ഫുട്‌ബോള്‍ സൗഹൃദങ്ങള്‍ യു.കെ ,സൗത്ത്‌ ആഫ്രിക്ക , ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ വരെ നീളുന്ന തരത്തില്‍ , ദുബായ്‌ എക്‌സ്‌പാറ്റ്‌തങ്ങളുടെ ഫുട്‌ബോള്‍കളിയുടെ ചാരുത കാഴ്‌ചവെച്ചു . പരമ്പരാഗത ഫിഫ നിയമപ്രകാരമുള്ള പതിനൊന്നു പേരുടെ ശൈലിയില്‍ ഉള്ള കളികള്‍ക്കാണ്‌ മുന്‍ഗണന. കളിക്കാരുടെ ക്ഷേമത്തിനും ആരോഗ്യത്തിനും കോട്ടം തട്ടാത്ത രീതിയില്‍ , യു.എ.ഇയി ലും , വിദേശ രാജ്യങ്ങളിലും കളിക്കാര്‍ക്ക്‌ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു .

SISC  ല്‍ അംഗ്വതം നേടിയത്‌ കാരണം കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും ,അവരുമായി കൂടുതല്‍ സംസ്‌കാരങ്ങളും സൗഹൃദങ്ങളും പങ്കിടുവാനും സാധിക്കുന്നു.2015 ല്‍ സൗത്ത്‌ആഫ്രിക്കയില്‍, ഡര്‍ബണില്‍ വച്ച്‌ ദുബൈ എക്‌സ്‌പാറ്റ്‌സ്‌ ,  IIMGSFന്‍റെ കൊടി ദുബായിലേക്ക്‌ കൊണ്ടുവരികയും 2016 ല്‍ യു.എ.ഇ യുടെ 46 -) ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2016 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ വിജയകരമായി ഫുട്‌ബോള്‍ മാമാങ്കം നടത്തുകയും ചെയ്‌തു . 

ഈ അവസരത്തില്‍ യു.എ.ഇയില്‍ ഉള്ള ഫുട്‌ബോള്‍ ആരാധകരുടെ സഹായ സഹകരണങ്ങള്‍ ഇവിടെ പ്രത്യേകം സ്‌മരിക്കുന്നു .അതിനു ശേഷം ഇന്ത്യ (2017), ശ്രീലങ്ക (2018) എന്നീ രാജ്യങ്ങളും ദുബായ്‌ എക്‌സ്‌പാറ്റ്‌ സ്സന്ദര്‍ശിക്കുകയുണ്ടായി

2019 ല്‍ സിങ്കപ്പൂര്‍ ,തായ്‌ലന്‍ഡിലെ ക്രാബി എന്ന ദ്വീപില്‍ സെപ്‌റ്റംബര്‍ 13,14,15 തീയതികളില്‍ നടത്തുന്ന ഫുട്‌ബോള്‍ സൗഹൃദ മത്സരങ്ങളില്‍ കളിയ്‌ക്കാന്‍ ദുബായ്‌എക്‌സ്‌പാറ്റ്‌ സ്സെപ്‌റ്റംബര്‍ 11ന്‌ യത്ര തിരിക്കുന്നു



പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ :

അബ്ദുല്‍ സലാം (ചെയര്‍മാന്‍ ദുബായ്‌ എക്‌സ്‌പാറ്റ്‌)

സന്തോഷ്‌ കുന്നത്ത്‌ (മാനേജര്‍ ദുബായ്‌ എക്‌സ്‌പാറ്റ്‌)

അന്‍വര്‍ കല്‍പ്പറ്റ(ജന:കോര്‍ഡിനേറ്റര്‍)

സൈതലവി (കോയ) (കണ്‍വീനര്‍)

രെജിത്ത്‌ (ടെക്‌നിക്കല്‍ ഡയറക്‌റ്റര്‍)

സുബൈര്‍ പി.വി (കോര്‍ഡിനേറ്റര്‍)

യാസര്‍ (കോര്‍ഡിനേറ്റര്‍)

അബ്ദുല്‍ സലാം

യൂസുഫ്‌ യോ-യോ

സുബൈര്‍,

ഇഫ്‌തിക്കര്‍

,യൂസുഫ്‌,

ഷാഫി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക