Image

സൂര്യകാന്തി (കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 08 July, 2019
സൂര്യകാന്തി  (കവിത: ജയശ്രീ രാജേഷ്)
നിസ്വാര്‍ത്ഥം നിര്‍ഭയം
നിര്‍ലോഭമാ പ്രണയം
വ്യര്‍ത്ഥമാം കാത്തിരിപ്പിന്‍
നിഴലായ് മാറുന്നു യോഗം

ഇടറും ഹൃദയതാളം
മുറുകും പ്രണയതീരം
ചരിച്ചു നിഴലായ് മാത്രം
അവളോ ഒരു സൂര്യകാന്തി

ചെരിഞ്ഞും നിവര്‍ന്നും
കാല്‍ക്കീഴിലൊളിച്ചും
അങ്ങു ദൂരെ ഹൃദയത്തിലേറിയും
മഞ്ഞുതുള്ളിയായ് 
അലിഞ്ഞു തീരാന്‍ ചാരെ നില്‍പ്പു നിഴലായി മാത്രം

മായാത്ത സ്‌നേഹ തീരം
കാണാത്ത സ്വപ്നമായ് മാറി
പൂക്കുന്നതെങ്ങോ വാനില്‍
വിടരുന്നൊരു സൂര്യകാന്തിയായ്

ഊരു ചുറ്റാന്‍ പകലോനതേറ്റം
ഭാരമേറും കടമകള്‍ പേറി
അഴപരപ്പിനപ്പുറം നില്‍പ്പു
കിഴക്കു വെള്ള കീറും നേരം

അറിയുന്നൊരാ കതിരോന്‍
നിഴലായ് കൂടെ ചരിക്കും
നിസ്വാര്‍ത്ഥമാ ആത്മനൊമ്പരം
നിസ്സഹായത തന്‍ മൂര്‍ത്തീഭാവം

നിരര്‍ത്ഥകമാം കാത്തിരിപ്പിന്‍
പൊഴിയും മുഗ്ദ്ധ സംഗീതം
നിറമോലും മഴവില്‍ വര്‍ണ്ണങ്ങള്‍ ചൂടി
തുടികൊട്ടുന്നൊരാ
ഹൃദയ താളത്തില്‍

അരികത്തണയാന്‍ 
ആത്മഹര്‍ഷമേറെയെങ്കിലും
വിധി തന്‍ മഹാമേരു
തീര്‍ക്കുന്നൊരാ പര്‍വ്വം
മറി കടക്കാനാകാതെ 
നില്‍പ്പു നിസ്സഹായരായ് 
സൂര്യനും സൂര്യകാന്തിയും

          

സൂര്യകാന്തി  (കവിത: ജയശ്രീ രാജേഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക