Image

കാസ്‌ട്രോ തുറന്ന അതിര്‍ത്തിവാദം തിരുത്തുന്നു.- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 July, 2019
കാസ്‌ട്രോ തുറന്ന അതിര്‍ത്തിവാദം തിരുത്തുന്നു.- (ഏബ്രഹാം തോമസ്)
രണ്ടാഴ്ച മുമ്പ് നടന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഡിബേറ്റില്‍ സ്ഥാനാര്‍ത്ഥികളിലൊരാളായ് ജൂലിയന്‍ കാസ്‌ട്രോ യു.എസ്.എ.യ്ക്ക് തുറന്ന അതിര്‍ത്തികള്‍ ഉണ്ടാവണമെന്നും കുടിയേറ്റക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടാതെ കടന്ന് കയറാന്‍ കഴിയണമെന്നും വാദിച്ചു. ജനപ്രീതി നേടുന്ന ഈ വാദത്തിന് സദസ്യര്‍ കരഘോഷം മുഴക്കി.

90 വര്‍ഷം പഴക്കമുള്ള ഒരു നിയമം, യു.എസ്. കോഡിലെ ടൈറ്റില്‍ 8, സെക്ഷന്‍ 1325 ആണ് യു.എസിന്റെ നിയമാനുസൃത പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ കൂടി അല്ലാതെ കടന്നു കയറുന്നത് ശിക്ഷാര്‍ഹമാക്കിയത്. ആദ്യ തവണ ഇത് ഗൗരവം കുറഞ്ഞ ക്രിമിനല്‍ കുറ്റമാവും. പി ടിക്കപ്പെട്ട് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചയച്ചു കഴിഞ്ഞതിന് ശേഷം വീണ്ടും നിയമവിരുദ്ധമായി കടന്നു കയറാന്‍ ശ്രമിക്കുന്നത് ജീവപര്യന്തം വരെ ശിക്ഷ നല്‍കാവുന്ന കുറ്റമാണ്. 1996 ല്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ ഭരണം ആദ്യ അനധികൃത കുടിയേറ്റം 2,000 ഡോളര്‍ പിഴയും രണ്ടു വര്‍ഷത്തെ ജയിലിലുമായി ശിക്ഷ ഉയര്‍ത്തി. തുടര്‍ന്നുള്ള കുറ്റം വര്‍ധിച്ച ജയില്‍ ശിക്ഷയ്ക്കും കാരണമായി.

2005 വരെ ഈ നിയമം കാര്യമായി നടപ്പിലാക്കിയിരുന്നില്ല എന്ന് പരാതിയുണ്ട്. അന്ന് മുതലുള്ള പ്രസിഡന്റുമാരുടെ ഭരണത്തിന്‍ കീഴിലാണ് നിയമം കര്‍ശനമായി നടപ്പാക്കുവാന്‍ ശ്രമിച്ചതും വന്‍പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതും. കുടുംബങ്ങള്‍ വേര്‍പെടുത്തപ്പെടുന്നതിന് ഒരു പ്രധാനകാരണം സെക്ഷന്‍ 1325 ആണെന്ന് പരാതിയുണ്ട്.
താന്‍ പ്രസിഡന്റായാല്‍ സെക്ഷന്‍ 1325 റദ്ദു ചെയ്യുമെന്ന് കാസ്‌ട്രോ പല തവണ ആവര്‍ത്തിച്ചു. ഓപ്പണ്‍ ബോര്‍ഡറുകള്‍(തുറന്ന അതിര്‍ത്തികള്‍) വേണമെന്ന വാദത്തിനെതിരെ ഒരു ചോദ്യം ഉണ്ടായി. ക്രിമിനല്‍ കുറ്റം ചെയ്തവരെയും നിര്‍ബാധം കടത്തി വിടണോ എന്ന് ഒരു മോഡറേറ്റര്‍ ചോദിച്ചു. അപ്പോള്‍ തന്റെ വാദം പ്രായോഗികമല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ട് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുടെ പശ്ചാത്തലം പരിശോധിച്ച് പ്രവേശനം നല്‍കണം എന്ന് കാസ്‌ട്രോ പറഞ്ഞു.

ഡെമോക്രാറ്റിക് പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികള്‍ ഒന്നടങ്കം പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ അപലപിക്കുന്നു. എത്ര പേര്‍ക്ക് അഭയം നല്‍കണമെന്ന് തീരുമാനിക്കുന്നതും ഇവര്‍ വിമര്‍ശിക്കുന്നു. ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഇവരെല്ലാവരും പറയുന്നു.

എന്നാല്‍ കാസ്‌ട്രോയും മറ്റൊരു സ്ഥാനാര്‍്തഥി ബീറ്റോ ഒറൗര്‍ക്കിയും സെക്ഷന്‍ 1325 നെ കുറിച്ച് വ്യത്യസ്ത അഭിപ്രായക്കാരാണ്. ഈ നിയമപ്രശ്‌നം പിന്നീട് ഉന്നയിക്കാമെന്ന് ഒറൗര്‍ക്കി പറയുന്നു. കുടിയേറ്റത്തെ അനുകൂലിക്കുന്ന ചിലരും ഈ നിലപാട് പിന്തുണയ്ക്കുന്നു. ഇവരില്‍ അമേരിക്ക ഈസ് ബെറ്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി നൂറാനിയും ഉള്‍പ്പെടുന്നു.

2005 ല്‍ ജോര്‍ജ് ഡബ്ലിയൂ ബുഷ് സെക്ഷന്‍ 1325 വീറോടെ നടപ്പാക്കാന്‍ ശ്രമിച്ചു. കാരണം ഏതാനും വര്‍ഷം മുമ്പ് നടന്ന 9/11 ഭീകരാക്രമണവും തുടര്‍ന്ന് പ്രഖ്യാപിച്ച ഭീകരതയ്ക്ക് മേല്‍യുദ്ധം നയവും ആയിരുന്നു. ഡെല്‍ റിയോ തടവിലാക്കിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ  ശയ്യകള്‍ നല്‍കാനാവാതെ അധികൃതര്‍ വിഷമിച്ചു.
ആ വര്‍ഷം ദേശവ്യാപകമായി 16,000 വിചാരണകള്‍ നടന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ 4,12,240 പേരെ നിയമവിരുദ്ധമായി കടന്നു കയറിയതിനും 3,17,916 വീണ്ടും കടന്നു വന്നതിനും പ്രോസിക്യൂട്ട് ചെയ്തു. പ്രസിഡന്റ് ഒബാമ ഭരണത്തിന്റെ അവസാന വര്‍ഷമായ 2016 ല്‍ കാസ്്‌ട്രോ ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് സെക്രട്ടറി ആയിരിക്കുമ്പോള്‍ നിയമ വിരുദ്ധ കടന്നു കയറ്റങ്ങള്‍ക്ക് പ്രോസിക്യൂട്ട് ചെയ്തത് മൊത്തം ഫെഡറല്‍ പ്രോസിക്യൂഷനുകളുടെ പകുതിയില്‍ അധികം ആയിരുന്നു.
ഇപ്പോള്‍ കാസ്‌ട്രോ പറയുന്നു തന്റെ വാദം ഓപ്പണ്‍ ബോര്‍ഡേഴ്‌സിനു വേണ്ടി ആയിരുന്നില്ല എന്ന് കാസ്‌ട്രോയുടെ ആദ്യാവാരം റീസണ്‍ ഫൗണ്ടേഷന്റെ സീനിയര്‍ അനാലിസ്റ്റ് ശിഖ ഡാല്‍മിയ പിന്താങ്ങി. എന്നാല്‍ കാസ്‌ട്രോയുടെ പദ്ധതിയില്‍ യു.എസിലേയ്ക്ക് നിയമവിരുദ്ധമായി പ്രവേശിക്കുവാന്‍ ഒരു സൗജന്യ പാസാണെന്ന് സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് ഫെലോ ആര്‍തര്‍ പറഞ്ഞു.

കാസ്‌ട്രോ തുറന്ന അതിര്‍ത്തിവാദം തിരുത്തുന്നു.- (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2019-07-11 10:49:29
All Democrat party candidates support open borders and unlimited entry of illegals and terrorists thru our southern borders. Biden could be an exception. They all support free health care for all illegals. They all are ready to give citizenship to all illegals to make sure the Democrat party candidates to win elections.

When 76% of Republicans are proud to be an American, only 22% of Democrats are proud of their country.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക