Image

നടിയെ ആക്രമിച്ച കേസ്‌; വിചാരണ പോക്‌സോ കോടതിയില്‍ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിച്ചു

Published on 11 July, 2019
നടിയെ ആക്രമിച്ച കേസ്‌; വിചാരണ പോക്‌സോ കോടതിയില്‍ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിച്ചു


തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്‍റ വിചാരണ പുതുതായി തുടങ്ങുന്ന പ്രത്യേക പോക്‌സോ കോടതിയില്‍ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിച്ചു. കേസിലെ വിചാരണ കൊച്ചിയിലെ സി.ബിഎ കോടതിയില്‍ നടത്താന്‍ ഹൈകോടതി ഉത്തരവ്‌ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്‌. ഈ ഉത്തരവ്‌ ശ്രദ്ധയില്‍പെട്ടിരുന്നില്ലന്നാണ്‌ സര്‍ക്കാര്‍ വിശദീകരണം. 

ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്‌ േപാക്‌സോ കേസുകള്‍ക്കായി കൊച്ചിയില്‍ പ്രത്യേക കോടതി സ്‌ഥാപിക്കാനും നടി ആക്രമിക്കപ്പെട്ട കേസ്‌ ഈ കോടതിയെ ഏല്‍പിക്കാനും തീരുമാനിച്ചത്‌. ശ്രദ്ധയില്‍പെടാതെ വന്ന തീരുമാനമാണിതെന്നും ഹൈകോടതി പറഞ്ഞ പ്രകാരമാകും നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക