Image

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: കേരളവും ബ്രിട്ടനിലെ എച്ച്ഇഇയും കരാര്‍ ഒപ്പിട്ടു

Published on 18 July, 2019
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: കേരളവും ബ്രിട്ടനിലെ എച്ച്ഇഇയും കരാര്‍ ഒപ്പിട്ടു

  
ലണ്ടന്‍: യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി (എച്ച്ഇഇ) കേരള സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍നിന്ന് നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ചാണ് കരാര്‍.

റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞായറാഴ്ച യുകെയില്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. 

വിവിധ കോഴ്‌സുകള്‍ക്ക് ചെലവാകുന്ന തുകയും വീസ ചാര്‍ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യ താമസവും നല്‍കും. അയ്യായിരത്തിലധികം നഴ്‌സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ എച്ച്ഇഇ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. യുകെ ഗവണ്‍മെന്റിനു കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികളിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് (ഒഡെപെക്) മുഖേനയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍. ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ദീപു പി. നായര്‍ എന്നിവരാണ് യുകെ സന്ദര്‍ശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക