Image

പാറ്റേഴ്‌സന്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ ഗോള്‍ഡന്‍ സ്റ്റാര്‍സ് ഓഫ് സെന്റ് ജോര്‍ജ്ഉദ്ഘാടനം ചെയ്തു

Published on 18 July, 2019
പാറ്റേഴ്‌സന്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ ഗോള്‍ഡന്‍ സ്റ്റാര്‍സ് ഓഫ് സെന്റ് ജോര്‍ജ്ഉദ്ഘാടനം ചെയ്തു
പാറ്റേര്‍സണ്‍, ന്യു ജെഴ്‌സി: പാറ്റേഴ്‌സന്‍സിറോമലബാര്‍ കത്തോലിക്കാ പള്ളിയില്‍ 50 വയസ് പിന്നിട്ടവര്‍ക്കു വേണ്ടിയുള്ള സംഘടന ഗോള്‍ഡന്‍ സ്റ്റാര്‍സ് ഓഫ് സെന്റ് ജോര്‍ജ്ഉദ്ഘാടനം ചെയ്തു.

ജൂലൈ 7നു പള്ളിയില്‍ ഉദ്ഘാടനം സംഘടിപ്പിച്ചത്സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ആണ്. സാംസ്കാരിക, വിനോദ പരിപാടികള്‍, സേവന പ്രവര്‍ത്തനങ്ങള്‍എന്നിവയിലൂടെ ആരോഗ്യകരമായ വാര്‍ദ്ധക്യം എന്നതാണു സംഘടന ലക്ഷ്യമിടുന്നത്.സ്വാതന്ത്ര്യം, മുതിര്‍ന്നവരുടെ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമാണ്.

വികാരി ഫാ. തോമസ് മങ്ങാട്ട്, ഉദ്ഘാടനം ചെയ്തു. ഗോള്‍ഡന്‍ സ്റ്റാര്‍സ്അടുത്ത തലമുറയ്ക്ക് മാതൃകയാകണമെന്ന് അദ്ധേഹംആവശ്യപ്പെട്ടു.

എസ്എംസിസി സെക്രട്ടറി ഫ്രാന്‍സിസ് പള്ളുപേട്ട സ്വാഗതം പറയുകയുംപുതിയ സംഘടനയുടെ ഉദ്ദേശ്യം, ദൗത്യം, ദര്‍ശനം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. സൗഹൃദം, ആദരവ്, പ്രത്യാശാ നിര്‍ഭരമായ പ്രചോദനം, ഒത്തുചേരല്‍, സ്വാതന്ത്ര്യം, അന്തസ്സ്, സാമൂഹികമായആത്മവിശ്വാസം, സ്വയംമൂല്യം എന്നിവയാണ് സംഘടനയുടെ പ്രധാന മൂല്യങ്ങളെന്നു അദ്ധേഹം വിവരിച്ചു

എസ്എംസിസി പ്രസിഡന്റ് മരിയ തോട്ടുകടവില്‍അംഗങ്ങളുടെ പ്രത്യാശാ നിര്‍ഭരമായ ഭാവിയെക്കുറിച്ച് സംസാരിച്ചു.പാരമ്പര്യമായി ലഭിച്ച വിശ്വാസം അടുത്ത തലമുറക്കു കൈമാറാന്‍പ്രവര്‍ത്തിക്കണമെന്നുഅവര്‍ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മനസ്സിനെ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒരു പോസിറ്റീവ് മനോഭാവം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.

പ്രതിമാസ ഒത്തുചേരല്‍ നടത്താന്‍ ഗ്രൂപ്പ് തീരുമാനിച്ചു. ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് കാരക്കാട്ട് വിശദീകരിച്ചു. ഫ്രാന്‍സിസ് കാരക്കാട്ട്, ലീല സെബാസ്റ്റ്യന്‍ എന്നിവരാണ് സംഘടനയുടെ കോര്‍ഡിനേറ്റര്‍മാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക