Image

പി. കേശവ ദേവ് സാഹിത്യ അവാര്‍ഡ് തുക ഡോ. എം.വി. പിള്ള സംഭാവന ചെയ്തു

Published on 18 July, 2019
പി. കേശവ ദേവ് സാഹിത്യ അവാര്‍ഡ് തുക ഡോ. എം.വി. പിള്ള സംഭാവന ചെയ്തു
തിരുവനന്തപുരം: എഴുത്തുകാരനും പ്രാസംഗികനും പ്രശസ്ത കാന്‍സര്‍ വിദഗ്ധനുമായ ഡോ.എം.വി. പിള്ള മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പി. കേശവദേവ് സാഹിത്യ അവാര്‍ഡ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍ നിന്നുഏറ്റു വാങ്ങി.

42 വര്‍ഷം മുമ്പ് കേരളം വിട്ടുപോയ തന്നെപ്പോലെ ഒരാള്‍ക്ക് ഈ അവാര്‍ഡ് വലിയ അംഗീകാരമാണെന്ന് ഡോ. പിള്ളപറഞ്ഞു. വിദേശത്ത് താമസിക്കുന്ന മലയാളികള്‍മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയില്‍ നിശബ്ദമായ പങ്കു വഹിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ മലയാളത്തിന്റെ വളര്‍ച്ചയുടെ വക്താക്കളാണ് അവര്‍.

സാഹിത്യത്തിനും ഭാഷയ്ക്കും പ്രവാസിസംഘടനകള്‍ നല്‍കുന്ന സംഭാവനകളെ അംഗീകരിക്കുന്നതിന് അടുത്ത വര്‍ഷം മുതല്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിനായിഈ അവാര്‍ഡിന്റെ തുക 50,000 രൂപ അദ്ദേഹം സംഭാവന ചെയ്തു.

പി കേശവദേവ് ട്രസ്റ്റ് സ്ഥാപിച്ച പി കേശവദേവ് അവാര്‍ഡുകളുടെ 15-ാംവര്‍ഷമാണിത്

ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പി. കേശവ്‌ദേവ് ഡയബ് സ്‌ക്രീന്‍ അവാര്‍ഡ് കേരള ടൈപ്പ് വണ്‍ ഡയബറ്റിസ് വെല്ഫയര്‍ സൊസൈറ്റിക്കു സമ്മാനിച്ചു.

ആരോഗ്യ മേഖലയില്‍ പുതിയ പരിപാടികള്‍ ഏര്‍പ്പെടൂത്തിയ എറണാകുളം മുന്‍ കളക്ടര്‍ കെ മുഹമ്മദ്സഫറുല്ലയ്ക്ക്പ്രത്യേക അവാര്‍ഡും സമ്മാനിച്ചു.

മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ മന്ത്രി ഡോ. എം. കെ. മുനീ എന്നിവര്‍ കേശവദേവിന്റെ സംഭാവനകള്‍ അനുസ്മരിച്ചു.

പി കേശവദേവിന്റെ സ്മരണയ്ക്കായി മ്യൂസിയം സ്ഥാപിക്കുന്നതിന്റെ പുരോഗതിയെക്കുറിച്ച് പുത്രന്‍ ഡോ. ജോതിദേവ് യോഗത്തില്‍ വിശദീകരിച്ചു. കേശവ ദേവിന്റെ പത്‌നി സീതാലക്ഷ്മി ദേവും ചടങ്ങില്‍ പങ്കെടുത്തു.

എഴുത്തുകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക