Image

ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റ് വിദ്യാലയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

പി പി ചെറിയാന്‍ Published on 19 July, 2019
ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റ്  വിദ്യാലയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്  വിതരണം ചെയ്തു
ഡാളസ്  : അമേരിക്കന്‍ മലയാളി ജോസഫ് ചാണ്ടിയുടെ  ഇന്ത്യന്‍ജീവകാരുണ്യ ട്രസ്റ്റ് തമിഴ്‌നാട് , തിരുവനന്തപുരം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്  വിതരണം ചെയ്തു. കഴിഞ്ഞ ദിവസം മാര്‍ത്താണ്ഡം നേശമണി മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് എസ്.എന്‍.ഡി.പി യോഗം കന്യാകുമാരി ജില്ലാ പ്രസിഡന്റ് മണികണ്ഠന്‍ യോഗം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍, ഇന്‍ഡ്യന്‍ ജീവകാരുണ്യ  മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി, കോഡിനേറ്റര്‍മാരായ സിബിന്‍, എ.പി.ജിനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്‌നാട്ടിലെ സ്‌കൂളുകളിലേക്കുള്ള സ്‌കോളര്‍ഷിപ്പും തദവസരത്തില്‍ വിതരണം ചെയ്തു. ഉച്ചക്ക്  അമരവിള എല്‍.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡന്റ് കോട്ടുകാല്‍ കൃഷ്ണകുമാര്‍ ജോസഫ് ചാണ്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍, എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് നാരായണന്‍നായര്‍, ബി.ഡി.ജെ.എസ് പ്രസിഡന്റ് രാജകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരം എസ്.എം.വി ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് കോണ്‍ഗ്രസ് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് കോളേജുകള്‍ ഉള്‍പ്പെടെ നാല്പതിലേറെ വ ിദ്യാലയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പും ട്രസ്റ്റ് ദത്തെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവും വിതരണം ചെയ്തു.

ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റ്  വിദ്യാലയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്  വിതരണം ചെയ്തുഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റ്  വിദ്യാലയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്  വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക