Image

നോര്‍ത്ത് അമേരിക്കന്‍ അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

ജോയി തുമ്പമണ്‍ Published on 19 July, 2019
നോര്‍ത്ത് അമേരിക്കന്‍ അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
ഹൂസ്റ്റണ്‍: ഉത്തര അമേരിക്കന്‍ അസംബ്ലീസ് ഓഫ് ഗോഡിന്റെ ദേശീയ കോണ്‍ഫറന്‍സ് ജൂലൈ 18 മുതല്‍ 21 വരെ ഹൂസ്റ്റണിലുള്ള വെസ്റ്റ് ചെയ്‌സ് മാരിയേറ്റു ഹോട്ടലില്‍ വച്ചു നടക്കുകയാണ്. ഉല്‍ഘാടന സമ്മേളനം ജൂലൈ 18നു നാഷ്ണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ തോമസ് ഏബ്രഹാം നിര്‍വഹിച്ചു. പാസ്റ്റര്‍ കെ.ക.ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി ജോണ്‍ ലൂക്കോസ് സ്വാഗതപ്രസംഗ നടത്തി. പാസ്റ്റര്‍ വി.എം.ഏബ്രഹാം സങ്കീര്‍ത്തനം വായിച്ചു. റവ.റ്റോണി സുരാസ്, ഡോ.മുരളീധരന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി.

പാസ്റ്റര്‍ തോമസ് ഏബ്രഹാം കണ്‍വീനര്‍, ബിനോയി ഫിലിപ്പ്, സെക്രട്ടറി ജോണ്‍സന്‍ ഡേവിഡ ട്രഷറാര്‍ തോമസ് വറുഗീസ് ജനറല്‍ കോഡിനേറ്റര്‍, സ്റ്റീഫന്‍ ജോര്‍ജ് ഇവന്റ് കോഡിനേറ്റര്‍ തുടങ്ങിയവരും ലോക്കല്‍ തലത്തിലും നാഷ്ണല്‍ തലത്തിലും അനേകര്‍ നേതൃത്വം കൊടുക്കുന്നു.

ഹൂസ്റ്റണ്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സഭകളുടെയും പൂര്‍ണ്ണപിന്തുണ ഈ കോണ്‍ഫറന്‍സിനു ഉണ്ട്. ചതിര്‍ദിനങ്ങളില്‍ നടക്കുന്ന ഈ കോണ്‍ഫറന്‍സ് ആത്മീയമായി അവിസ്മരണീയമാകും എന്നതിന് സംശയമില്ല.

വാര്‍ത്ത : ജോയി തുമ്പമണ്‍

നോര്‍ത്ത് അമേരിക്കന്‍ അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക