Image

അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും അടിയന്തര വിസ ലഭിക്കുമെന്നു ന്യു യോര്‍ക്ക് കോണ്‍സുലേറ്റ്

Published on 19 July, 2019
അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും അടിയന്തര വിസ ലഭിക്കുമെന്നു ന്യു യോര്‍ക്ക് കോണ്‍സുലേറ്റ്
ന്യൂയോര്‍ക്ക്: വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അടിയന്തര വിസ നല്‍കുമെനു ന്യു യോര്‍ക്ക്ീലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

കുടുംബാംഗത്തിന്റെ മരണം/ഗുരുതരമായ അസുഖം എന്നിവ മൂലം ഉണ്ടാകുന്ന എമര്‍ജന്‍സിയില്‍ മാത്രമേ അടിയന്തര സേവനം ലഭ്യമാകൂ.

അടിയന്തിര സേവനം ലഭിക്കുന്നതിന്:

അപേക്ഷകന്‍ കോണ്‍സുലേറ്റിന്റെ 1 917-815-7066 എന്ന നമ്പറില്‍ വിളിക്കുക.

എമര്‍ജന്‍സി ആണെന്നു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടാല്‍ സി.കെ.ജി.എസ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച്വിസ ഫോം പൂരിപ്പിക്കാനും ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാനും നിര്‍ദേശിക്കും.

സികെജിഎസ് അപേക്ഷകനുമായി നേരിട്ട് ബന്ധപ്പെടുകയും അപേക്ഷാ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ അത് കോണ്‍സുലേറ്റിലേക്ക് അയയ്ക്കുകയും ചെയ്യും.

അപേക്ഷലഭിച്ചു കഴിഞ്ഞാല്‍, കോണ്‍സുലേറ്റ് അപേക്ഷകന് അര്‍ഹമായവിസ നല്‍കും.

എമര്‍ജന്‍സി വിസ അനുവദിക്കുന്നതിന് താഴെപ്പറയുന്ന രേഖകള്‍ നിര്‍ബന്ധമാണ്:

സികെജിഎസ് വെബ്സൈറ്റില്‍ വിസക്ക് അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റ് ഔട്ട്.

ജെ പെഗ് ഫോര്‍മാറ്റിലുള്ള ഫോട്ടോഗ്രാഫും ഒപ്പും

എമര്‍ജന്‍സി സാഹചര്യം തെളിയിക്കുന്നരേഖ (കള്‍)

പ്രാദേശിക വിലാസത്തിന്റെ തെളിവ്. യൂട്ടിലിറ്റി ബില്‍ മതി.

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതിന്റെസര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍അതിനുള്ള അപേക്ഷ.

കണ്‍ഫേം ചെയ്തഎയര്‍ ടിക്കറ്റ്

യുഎസ് പാസ്പോര്‍ട്ട്.കുറഞ്ഞത് ആറുമാസം കാലാവധി വേണം

എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, കോണ്‍സുലേറ്റിന്റെ എമര്‍ജന്‍സി നമ്പര്‍ +1 917-815-7066 വിളിക്കുക.

അല്ലെങ്കില്‍സികെജിഎസുമായി ഫോണില്‍ ബന്ധപ്പെടാം: (213) 213 5019,

ഇമെയില്‍: emergencyvisa.holidays@ckgs.com 

Consulate to Extend Emergency Visa Services on Holidays/Weekends 
 
In order to further improve the overall quality and delivery of services at the Consulate General of India, New York, the Consulate would be issuing Emergency Visa on Weekends and closed holidays. The Emergency Service will be rendered only in emergencies arising due to death/serious illness of immediate family member of US Passport holders during the weekends/holidays. 
 
For availing the Emergency Service: 
 
 The applicant may call Consulate’s Emergency Number +1 917-815-7066 (only in the case of death or serious sickness of immediate family member). 
 
 The designated Consulate official would ascertain the genuineness of the Emergency and direct the applicant to visit CKGS website to fill visa form and pay fee online. 
 
 CKGS shall liaison with the applicant directly and upon receipt of duly filled in application form CKGS would proceed with registering the same and will send the completed data to Consulate for grant of visa. 
 
 Upon receipt of the data, Consulate will issue appropriate visa to the applicant. 
 
Following documents are mandatory for grant of visa on emergency basis: 
 
(i)   Submission of visa online application at CKGS website and hard copy thereof. (ii)  Photograph and signature in .JPG format (iii) Document (s) to establish the emergency (iv) Proof of local address such as utility bills etc. (v) Certificate of renunciation of Indian citizenship or application for renunciation, wherever applicable. (vi) Printed confirmed air ticket for India (vii) US passport valid for at least six months. 
 
In case of any issue, please contact Consulate’s Emergency No. +1 917-815-7066 or CKGS weekend services could be contacted at phone: (213)-213 5019 and email: emergencyvisa.holidays@ckgs.com 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക