Image

വയലാര്‍ രാമവര്‍മ്മ പ്രവാസി പുരസ്‌കാരം ഹരിനമ്പൂതിരിക്ക്

അനില്‍ പെണ്ണുക്കര Published on 20 July, 2019
വയലാര്‍ രാമവര്‍മ്മ പ്രവാസി പുരസ്‌കാരം ഹരിനമ്പൂതിരിക്ക്
പതിനൊന്നാമത്  വയലാര്‍ രാമവര്‍മ്മ സംസ്‌കൃതി സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി വയലാര്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്‌കാരത്തിന് അമേരിക്കന്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹരി നമ്പൂതിരിക്ക് ലഭിച്ചു .ഇന്നലെ തിരുവനന്തപുരം വയലാര്‍ നഗറില്‍ നടന്ന (പുത്തരിക്കണ്ടം മൈതാനം )ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഹരി നമ്പൂതിരി പുരസ്‌കാരം ഏറ്റുവാങ്ങി . പ്രവാസ രംഗത്തെ സാമൂഹിക സാംസ്‌കാരിക  മേഖലയില്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണു ഹരി നമ്പൂതിരിക്ക്  പുരസ്‌കാരം നല്‍കിയത് .വിവിധ മേഖലകളില്‍ പ്രഗത്ഭരായ നിരവധി വ്യക്തികള്‍ക്കും അവാര്‍ഡ് നല്‍കി ആദരിച്ചു .കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, വൈലോപ്പിള്ളി സംസ്‌കൃതി ഭവനും പങ്കുചേര്‍ന്നാണ് വയലാര്‍ സാംസ്‌കാരികോത്സവം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത് .

മുന്‍മേയറും സാംസ്‌കാരിക വേദി പ്രസിഡന്റുമായ അഡ്വ. കെ ചന്ദ്രികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്ഘാടനം നിര്‍വഹിച്ചു .ആനത്തലവട്ടം ആനന്ദന്‍ മുഖ്യപ്രഭാഷണം  നടത്തി.ടൈറ്റാനിയം ചെയര്‍മാന്‍ എ എ റഷീദ് ,വിജയന്‍ തോമസ് ,ദിലീപ് നായര്‍,റോബിന്‍ സേവ്യര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു .വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സോഹന്‍ റോയ് ദുബായ് ,സുരേഷ് പിള്ള കുവൈറ്റ് ,തെക്കേമുറി ഹരിദാസ് ലണ്ടന്‍,രമേശ് വി പണിക്കര്‍ അബുദാബി ,ഹരി നമ്പൂതിരി യു എസ് എ ,ജോണി കുരുവിള ഒമാന്‍,ഡോ.ആര്‍ രാജഗോപാല്‍ മസ്‌ക്കറ്റ്,ഡോ.ഫിറോസ് ഗഫൂര്‍ ,സിന്ധു ശ്രീഭവന്‍ സിംഗപ്പൂര്‍ തുടങ്ങിയവര്‍ അവാര്‍ഡ് സ്വീകരിച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ഹരി നമ്പൂതിരി ടെക്‌സാസ് സാവ സീനിയര്‍ കെയറിന്റെ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ കൂടിയാണ്.വേള്‍ഡ് മലയാളി  കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍ (റൂറല്‍ ഹെല്‍ത് പുനരധിവാസം),സൗത്ത് ടെക്‌സാസ്  ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ് ,ഫോമാ മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ,കെ .എച് .എന്‍. എ ട്രസ്റ്റി  ബോര്‍ഡ് മെമ്പര്‍,ഇലക്ഷന്‍ കമ്മീഷന്‍ മെമ്പര്‍ ,കലാവേദി ടി .വി ഡയറക്റ്റര്‍ എന്നെ നിലകളില്‍ സജ്ജവമായ ഹരി നമ്പൂതിരി അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ നിറ സാന്നിധ്യമാണ് .

വയലാര്‍ രാമവര്‍മ്മ പ്രവാസി പുരസ്‌കാരം ഹരിനമ്പൂതിരിക്ക്
Join WhatsApp News
റ്റെക്സൻ 2019-07-20 07:59:34
ടെക്‌സാസ് " "ആർക്കെൻസാസ് ' എന്നിങ്ങനെയുള്ള വാക്കുകളിൽ മലയാളി എന്നും 'ആസ്'   ചേർക്കും . അത് ശരിയല്ല . ടെക്സസിൽ ഉള്ളവർക്ക് 'ആസു'ണ്ടെങ്കിലും ടെക്സസസിന് 'ആസില്ല'
Simon 2019-07-20 08:35:45
അമേരിക്കയിലെ സ്ഥലനാമങ്ങൾ മലയാളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം തെറ്റായി തന്നെയാണ് അച്ചടിച്ചുകൊണ്ടിരിക്കുന്നത്. ഡാളസ്, ഷിക്കാഗോ, ഒഹായോ, എന്നീ സ്ഥലങ്ങൾ യഥാക്രമം ഡള്ളാസ്, ഓഹിയോ, ചിക്കാഗോ എന്നിങ്ങനെ അച്ചടി ഭാഷകളിൽ കാണാം. ബ്രിട്ടീഷുകാരും ഇന്ത്യയിലെ സ്ഥലനാമങ്ങൾ തെറ്റായി ഉച്ഛരിച്ചതു കൊണ്ടാണ് തിരുവനന്തപുരം, ട്രിവാൻഡ്രവും മുംബൈ, ബോംബെ ആയതും. അതുപോലെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളും അവർ വൈകൃത പേരുകളാക്കി. 
അമേരിക്കയുടെ മൂട് 2019-07-20 08:58:40
 അമേരിക്കയുടെ മൂട് അല്ലേ ടെക്സാസ്  കൂടാതെ അനേകം എഴുത്തുകാരും അതുകൊണ്ടുതന്നെ ടെക് ആസ് എന്ന് മലയാളികള്‍ ഉച്ചരിക്കുന്നതില്‍ തെറ്റില്ല.
idaho  = ഇട്ടാഹോ എന്നും spinich = സ്പിനാച്ച എന്നും; Cognac =കൊഗനാക് എന്നും  ഒക്കെ മലയാളികള്‍ പറയുന്നത് കേള്‍ക്കാം. എന്‍റെ കെട്ടിയവന്‍ Johny Waker റെ അമ്മാച്ചന്‍ എന്നാണ് വിളിക്കുന്നത്‌ 
- ചിന്നാമ്മ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക