Image

മാര്‍ ആലഞ്ചേരിക്കെതിരായ പരാതികള്‍ സിനഡ്‌ ചര്‍ച്ച ചെയ്യും, വൈദികരുടെ സമരം അവസാനിപ്പിച്ചു

Published on 20 July, 2019
മാര്‍ ആലഞ്ചേരിക്കെതിരായ പരാതികള്‍ സിനഡ്‌ ചര്‍ച്ച ചെയ്യും, വൈദികരുടെ സമരം അവസാനിപ്പിച്ചു
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങള്‍ ഓഗസ്റ്റില്‍ ചേരുന്ന സമ്‌ബൂര്‍ണ സിനഡ്‌ ചര്‍ച്ച ചെയ്യുമെന്നത്‌ ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ സമരം പിന്‍വലിച്ചത്‌.

സഹായമെത്രാന്‍മാരുടെ സസ്‌പെന്‍ഷനില്‍ വൈദികരുടെ വികാരം വത്തിക്കാനെ അറിയിക്കുമെന്ന്‌ സ്ഥിരം സിനഡ്‌ വൈദികരുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ്‌നല്‍കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയില്‍ നിന്ന്‌ മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഒരു വിഭാഗം വൈദികര്‍ ഉപവാസ സമരം തുടങ്ങിയത്‌.

ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്‍െറ അധ്യക്ഷസ്ഥാനത്ത്‌ നിന്ന്‌ മാര്‍ആലഞ്ചേരിയെ മാറ്റുക, സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂര്‍ണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ്‌ വൈദികര്‍ ഉയര്‍ത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക