Image

വൈദികര്‍ സമരം അവസാനിപ്പിച്ചു; ഒത്തുതീര്‍പ്പ് മെത്രാന്മാരുമായി നടത്തിയ ചര്‍ച്ചയിൽ

Published on 20 July, 2019
വൈദികര്‍ സമരം അവസാനിപ്പിച്ചു; ഒത്തുതീര്‍പ്പ് മെത്രാന്മാരുമായി നടത്തിയ ചര്‍ച്ചയിൽ
സിനഡിലെ മെത്രാന്മാരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. അതിരൂപതയിലെ വൈദികര്‍ പ്രതിസ്ഥാനത്ത് വന്ന വ്യാജരേഖാക്കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി സത്യം കണ്ടെത്താന്‍ ഇടപെടാമെന്ന ഉറപ്പാണ് മെത്രാന്മാര്‍ നല്‍കിയത്. കേസിന്റെ പേരില്‍ ആരെയും പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ല. രൂപതയുടെ ഭരണച്ചുമതല കര്‍ദിനാളിന് പകരം മറ്റൊരു മെത്രാന് നല്‍കണം എന്നതടക്കം വൈദികര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കാമെന്നും ധാരണയായിട്ടുണ്ട്. തല്‍ക്കാലം ഇവയില്‍ തൃപ്തിയുണ്ടെന്നാണ് വൈദികരുടെ നിലപാട്. 

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ 

1. വ്യാജരേഖക്കേസ് അന്വേഷണം വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തും

2. ഭൂമിവിവാദം അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തണമെന്നത് ചര്‍ച്ച ചെയ്യും

3. ബിഷപ്പുമാരുടെ സസ്‌പെന്‍ഷനിലെ വേദന വത്തിക്കാനെ അറിയിക്കും

4. അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പിനെ നിയമിക്കുന്നത് പരിഗണിക്കും
Join WhatsApp News
വൈദികര്‍ മുന്നില്‍ തന്നെ 2019-07-20 13:23:41
 പിക്കറ്റിംഗ്, ധര്‍ണ, ഗോരാവോ, കുത്തി ഇരിപ്പ്, വെബിചാരം, ബാല പീഡനം, ഒളിച്ചു ഓടല്‍, തമ്മില്‍ തല്ല് , തെറിവിളി -ഒകെക്കും വൈദികര്‍ മുന്നില്‍ തന്നെ.-
 ഇവരെ മത തൊഴിലാളികള്‍ എന്ന് വിളിച്ചു കൂടെ?
 നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക