Image

ഷാംപുവും പെയിന്റും ഉപയോഗിച്ച്‌ കൃത്രിമ പാല്‍ നിര്‍മ്മാണം, ഫാക്ടറികള്‍ പൊലീസ്‌ പൂട്ടിച്ചു

Published on 20 July, 2019
ഷാംപുവും പെയിന്റും ഉപയോഗിച്ച്‌ കൃത്രിമ പാല്‍ നിര്‍മ്മാണം, ഫാക്ടറികള്‍ പൊലീസ്‌ പൂട്ടിച്ചു
ആറ്‌ സംസ്ഥാനങ്ങളിലേക്ക്‌ കൃത്രിമ പല്‍ ഉത്‌പ്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്ന മുന്ന്‌ ഫാക്ടറികളില്‍ പൊലീസിന്റെ മിന്നല്‍ റെയിഡ്‌. 

മധ്യപ്രദേശില്‍ നടത്തിയ റെയിഡിലാണ്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടക്കുന്ന കൃത്രിമ പാല്‍ നിര്‍മ്മാണ ഫാക്ടറികള്‍ പൊലീസ്‌ കണ്ടെത്തിയത്‌. 

മധ്യപ്രദേശ്‌, ഉത്തര്‍ പ്രദേശ്‌, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ്‌ ഇവിടെനിന്നും പാല്‍ കൊണ്ടുപോയിരുന്നത്‌.

മൊറേന ജില്ലയിലെ അംബായിലും, ഗ്വാളിയറിലും, ബീന്ത്‌ ജില്ലയിലെ ലാഹറിലുമാണ്‌ പൊലീസ്‌ ഫാക്ടറികള്‍ റെയിഡ്‌ ചെയ്‌തത്‌.

 20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ്‌ വാനുകളിലും നിറച്ച കൃത്രിമ പാല്‍ ഫക്ടറികളില്‍നിന്നും പൊലീസ്‌ പിടിച്ചെടുത്തു. 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയിഡില്‍ കണ്ടെത്തിയിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക