Image

പ്ലാസ്റ്റിക്‌ കവറില്‍ ഓടയില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്‌ തുണയായി തെരുവുനായ

Published on 20 July, 2019
പ്ലാസ്റ്റിക്‌ കവറില്‍ ഓടയില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്‌ തുണയായി തെരുവുനായ
ചണ്ഡിഗഡ്‌: പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ ഓടയില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്‌ തുണയായി തെരുവുനായ.

 ഹരിയാനയിലെ കയ്‌ത്താല്‍ ജില്ലയിലാണ്‌ പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിനെ ഓടയില്‍ നിന്ന്‌ കണ്ടെത്തിയത്‌.

ജനിച്ചിട്ട്‌ ദിവസങ്ങള്‍ മാത്രമായ പെണ്‍കുഞ്ഞിനെയാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഓടയിലെ പ്ലാസ്റ്റിക്‌ കവറിനെ വട്ടംചുറ്റി തെരുവ്‌ നായ കുരയ്‌ക്കുന്നത്‌ ശ്രദ്ധിച്ച നാട്ടുകാരാണ്‌ കവറിനുള്ളില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്‌. 

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലാക്കിയെങ്കിലും തലക്ക്‌ പരിക്കേറ്റ പെണ്‍കുഞ്ഞിന്റെ നില ഗുരുതരമാണ്‌.

കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഒരു സ്‌ത്രീ പ്ലാസ്റ്റിക്‌ കവര്‍ ഓടയിലേക്ക്‌ എറിഞ്ഞശേഷം വേഗത്തില്‍ നടന്നുപോവുന്നത്‌ കണ്ടെത്തിയിട്ടുണ്ട്‌. 

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ്‌ ഊര്‍ജ്ജിതമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക