Image

ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന്‌ ശ്രമിക്കുന്നു'; ആഞ്ഞടിച്ച്‌ മമതാ ബാനര്‍ജി

Published on 21 July, 2019
ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന്‌ ശ്രമിക്കുന്നു'; ആഞ്ഞടിച്ച്‌ മമതാ ബാനര്‍ജി

കര്‍ണാടകത്തിലേതിന്‌ സമാനമായി ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന്‌ ശ്രമിക്കുകയാണെന്ന്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകരും ബി.ജെ.പിയുടെ കെണിയില്‍ വീഴരുതെന്ന്‌ മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'' കര്‍ണാടകയിലെ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന്‌ ശ്രമിക്കുകയാണ്‌. അവര്‍ നിങ്ങളെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കും. കാരണം അവര്‍ വിശ്വസിക്കുന്നത്‌ അതിലാണ്‌. എല്ലാവരോടും ഒരു കാര്യമേ എനിക്ക്‌ പറയാനുള്ളൂ. 

നിങ്ങള്‍ ഒരു പ്രതിജ്ഞയെടുക്കണം. നമ്മള്‍ ആരുടെ പക്കല്‍ നിന്നും പണം സ്വീകരിക്കില്ല, കുതിരക്കച്ചവടത്തെ നമ്മള്‍ എതിര്‍ക്കും. ഇത്‌ നമ്മള്‍ അവസാനിപ്പിച്ചിരിക്കും. ഈ പ്രതിജ്ഞയായിരിക്കണം ഓരോരുത്തരും മുറുകെ പിടിക്കേണ്ടത്‌'' മമത പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക