Image

യൂണിവേഴ്‌സിറ്റി കോളേജ്‌ തിങ്കളാഴ്‌ച തുറക്കും

Published on 21 July, 2019
യൂണിവേഴ്‌സിറ്റി കോളേജ്‌ തിങ്കളാഴ്‌ച തുറക്കും


തിരുവനന്തപുരം: എസ്‌എഫ്‌ഐ ആക്രമണത്തിന്‌ ശേഷം യൂണിവേഴ്‌സിറ്റി കോളേജ്‌ തിങ്കളാഴ്‌ച തുറക്കും. കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും, പ്രതിഷേധങ്ങളുടെയും സാഹചര്യത്തില്‍ കോളേജ്‌ പത്ത്‌ ദിവസമായി അടച്ചിട്ടിരിക്കുകയാണ്‌. 

വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രധാന പ്രതികള്‍ അറസ്റ്റിലായെങ്കിലും പത്ത്‌ പ്രതികള്‍ക്കായി നിലവില്‍ അന്വേഷണം നടക്കുകയാണ്‌. ഇവരെ പിടികൂടുന്നതിനായി ഉടന്‍ തന്നെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കും. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക