Image

ഷീല ദിക്ഷിത്തിന്റെ സംസ്‌കാരം അല്‌പസമയത്തിനകം നിഗംബോധ്‌ ഘട്ടില്‍

Published on 21 July, 2019
ഷീല ദിക്ഷിത്തിന്റെ സംസ്‌കാരം അല്‌പസമയത്തിനകം നിഗംബോധ്‌ ഘട്ടില്‍


അന്തരിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്‌കാര ചടങ്‌ അല്‍പ സമയത്തിനകം നിഗംബോധ്‌ ഘട്ടില്‍ നടക്കും. ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എ ഐ സി സി ആസ്ഥാനത്ത്‌ നിന്ന്‌ സംസ്‌കാര സ്ഥലത്തേക്ക്‌ നീങ്ങുകയാണ്‌. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

നേരത്തെ നിരവധി പ്രമുഖ നേതാക്കള്‍ അവര്‍ക്ക്‌ അന്തിമോപചാരം അര്‍പ്പിക്കുന്നതിന്‌ എ ഐ സി സി ആസ്ഥാനത്ത്‌ എത്തി. ഡല്‍ഹിയില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌. യു പി എ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സുഷമ സ്വരാജ്‌, എല്‍ കെ അഡ്വാനി, മുന്‍ കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക