Image

അതീവ സുരക്ഷാ മേഖലയിലെ പ്രതിഷേധം ചാനലുകളില്‍ ലൈവ്, എന്നിട്ടും പൊലീസുകാര്‍ അറിയുന്നില്ല: മുഖ്യമന്ത്രിക്ക് അതൃപ്‌തി

Published on 21 July, 2019
അതീവ സുരക്ഷാ മേഖലയിലെ പ്രതിഷേധം ചാനലുകളില്‍ ലൈവ്, എന്നിട്ടും പൊലീസുകാര്‍ അറിയുന്നില്ല: മുഖ്യമന്ത്രിക്ക് അതൃപ്‌തി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ യുവജന - വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം അതീവ സുരക്ഷാ മേഖലയിലേക്കും കടന്നുകയറുന്നത് മനസിലാക്കാന്‍ ഇന്റലിജന്‍സ് വകുപ്പിന് കഴിയാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്‌തിയുണ്ടെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്നതിന് പിന്നാലെ ക്ലിഫ് ഹൗസിന് മുന്നില്‍ വരെ സമരക്കാര്‍ എത്തിയതില്‍ ഇന്റലിജന്‍സ് വകുപ്പ് ഉന്നതരെ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചു. പ്രതിഷേധങ്ങള്‍ കണ്ടെത്തുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വരുന്ന വീഴ്‌ചയെപ്പറ്റി മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. വിദ്യാര്‍ത്ഥി സമരം ചാനലുകളില്‍ ലൈവായി കാണിക്കുമ്ബോള്‍ പോലും പൊലീസുകാര്‍ സ്ഥലത്തില്ലാത്തത് ഗുരുതര സുരക്ഷാ വീഴ്‌ചയാണെന്നാണ് വിലയിരുത്തല്‍.


യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ല്‍​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ര്‍​ത്ത​ക​ന് ​കു​ത്തേ​ല്‍​ക്കു​ക​യും​ ​തു​ട​ര്‍​ന്ന് ​സ​ര്‍​വ​ക​ലാ​ശാ​ല​ ​ഉത്തരക്കടലാസ് ​ ​കു​ത്തു​കേ​സ് ​പ്ര​തി​യു​ടെ​ ​വീ​ട്ടി​ല്‍​ ​നി​ന്ന് ​ക​ണ്ടെ​ടു​ക്കു​ക​യും​ ​ചെ​യ്‌​ത​തോ​ടെ​ ​സം​ഭ​വ​ത്തി​ല്‍​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ല്‍​ ​നി​രാ​ഹാ​ര​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​കെ.​എ​സ്.​യു​ ​ന​ഗ​ര​ത്തി​ലെ​മ്ബാ​ടും​ ​ഓ​ടി​ന​ട​ന്ന് ​ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ചും​ ​മ​തി​ലു​ചാ​ടി​യും​ ​പ്ര​തി​ഷേ​ധി​ക്കു​ന്നത് പൊലീസിനും നാണക്കേടാണ്. പലപ്പോഴും പ്രവര്‍ത്തകരെത്തി പ്രതിഷേധം അവസാനിച്ച്‌ മടങ്ങുമ്ബോഴാണ് ഇക്കാര്യം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്താറുള്ളത്. കഴിഞ്ഞ ദിവസം​ ​ഗ​വ​ര്‍​ണ​റെ​ ​കാ​ണാ​ന്‍​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ ​തി​രി​കെ​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് കേരള സര്‍വകലാശാല ​വി.​സി​ക്ക് ​നേ​രെ​ ​അ​പ്ര​തീ​ക്ഷി​ത​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.​ ​​ ​പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​ ​കെ.​എ​സ്.​യു​ ​സം​ഘം​ ​രാ​ജ്ഭ​വ​ന് ​സ​മീ​പം​ ​ ​കാ​റി​ല്‍​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സ്ഥ​ല​ത്താ​ക​ട്ടെ​ ​രാ​ജ്ഭ​വ​നി​ലെ​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​തെ​ ​മ​റ്റ് ​പൊ​ലീ​സു​കാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​വി.​സി​യു​ടെ​ ​കാ​ര്‍​ ​തി​രി​കെ​ ​രാ​ജ്ഭ​വ​ന്റെ​ ​ക​വാ​ടം​ ​പി​ന്നി​ട്ട​തോ​ടെ​ ​ക​രി​ങ്കൊ​ടി​യു​മാ​യി​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​ചാ​ടി​വീ​ണു.​ ​വി.​സി​യും​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​പൊ​ലീ​സും​ ​അ​മ്ബ​ര​ന്ന് ​നി​ല്‍​ക്കെ​ ​കെ.​എ​സ്.​യു​ക്കാ​ര്‍​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച്‌ ​ത​ക​ര്‍​ത്തു. ക​രി​ങ്കൊ​ടി​ ​ഉ​യ​ര്‍​ത്തി​ ​വി.​സി​യു​ടെ​ ​കാ​റി​ല്‍​ ​ഇ​ടി​ച്ച്‌ ​പ്ര​തി​ഷേ​ധി​ച്ച​ ​പ്ര​വ​ര്‍​ത്ത​ക​രെ​ ​ക​ണ്ട് ​പൊ​ലീ​സ് ​അ​ല്പ​സ​മ​യ​ത്തേ​ക്ക് ​പ​ക​ച്ച്‌ ​നി​ന്നു.​ ​ശേ​ഷം​ ​പ്ര​വ​ര്‍​ത്ത​ക​രെ​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​മാ​റ്റാ​ന്‍​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​കാ​റി​ന് ​മു​ന്നി​ല്‍​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​കി​ട​ന്ന് ​പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​ ​സം​ഗ​തി​ ​വ​ഷ​ളാ​യി.​ ​തു​ട​ര്‍​ന്ന് ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ല്‍​ ​നി​ന്ന​ട​ക്കം​ ​കൂ​ടു​ത​ല്‍​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തേ​ക്ക് ​പാ​ഞ്ഞെ​ത്തി​ ​ഒ​രു​വി​ധം​ ​വി.​സി​യു​ടെ​ ​കാ​ര്‍​ ​ക​ട​ത്തി​വി​ടുകയായിരുന്നു.


മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ന​ട​ക്കു​ന്ന​തി​നി​ടെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഒാ​ഫീ​സ് ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​നോ​ര്‍​ത്ത് ​ബ്ളോ​ക്കി​ലും​ ​കെ.​എ​സ്.​യു​ക്കാ​ര്‍​ ​മ​തി​ല്‍​ചാ​ടി​ക്ക​ട​ന്നു​ചെ​ന്ന് ​പ്ര​തി​ഷേ​ധി​ച്ചു.​ ​എം.​എ​ല്‍.​എ​ ​ബ​ല്‍​റാ​മി​നെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​ ​ക​യ​റ്റി​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​സൗ​ത്ത് ​ഗേ​റ്റി​ലും​ ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തി.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​ന​ക്സി​ന്റെ​ ​മ​തി​ല്‍​ചാ​ടി​ക്ക​ട​ന്ന് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​ഒാ​ഫീ​സി​ന് ​മു​ന്നി​ലും​ ​കെ.​എ​സ്.​യു​ക്കാ​ര്‍​ ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തി​ ​പൊ​ലീ​സി​നെ​ ​വെ​ട്ടി​ലാ​ക്കി. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുമെത്തി പ്രതിഷേധിക്കാന്‍ ചില കെ.എസ്.യു പ്രവര്‍ത്തകര്‍ മുതിര്‍ന്നു. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പ്രതിഷേധിക്കാനെത്തുമ്ബോള്‍ ഇവിടങ്ങളില്‍ മതിയായ വനിതാ പൊലീസിനെ സുരക്ഷയ്‌ക്കായി നിറുത്താറുണ്ടായിരുന്നില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് സുരക്ഷാ മേഖലകളിലെ പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതിലുള്ള വീഴ്‌ചയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ സമരങ്ങളുടെ സാധ്യതകളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് നടത്തുന്ന സമരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഒരിക്കലും സാധിക്കില്ലെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക