Image

ഷീലാ ദീക്ഷിത്; ആധുനിക ഡല്‍ഹിയുടെ ചരിത്രത്തില്‍ മായാതെ നില്‍ക്കുന്ന നാമം

Published on 21 July, 2019
ഷീലാ ദീക്ഷിത്; ആധുനിക ഡല്‍ഹിയുടെ ചരിത്രത്തില്‍ മായാതെ നില്‍ക്കുന്ന നാമം

അവസാന നിമിഷം വരെ പാര്‍ട്ടിയ്ക്കുവേണ്ടി പോരാടിയ ഒരു നേതാവായിരുന്നു ഷീലാ ദീക്ഷിത്..

അവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നല്‍കിയ അവസാന നിര്‍ദ്ദേശം തെളിയിക്കുന്നത് അതാണ്. ഭൂമി തര്‍ക്കത്തില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്‍റെ നടപടിക്കെതിരെയായിരുന്നു അവരുടെ ആഹ്വാനം. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അവര്‍ ആഹ്വാനം ചെയ്തത്.


15 വര്‍ഷം ഡല്‍ഹിയെ നയിച്ച അവര്‍ ജനമനസ്സുകളില്‍ ഇടം നേടിയത് അവരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടാണ്.

പഞ്ചാബില്‍ ജനിച്ച്‌, ഡ​ല്‍​ഹി​യി​ല്‍ പ​ഠി​ച്ച്‌, യു.പി​യു​ടെ മ​രു​മ​ക​ളാ​യി മാ​റി​യ ഷീ​ല ദീ​ക്ഷി​ത്​ ഡ​ല്‍​ഹി​യു​ടെ രാ​ഷ്​​ട്രീ​യ​വും അ​ധി​കാ​ര​വും കീ​ഴ​ട​ക്കുമ്ബോള്‍ ഒരു ചരിത്രവുംകൂടി രചിക്കപ്പെടുകയായിരുന്നു. 15 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി അവര്‍ ഡ​ല്‍​ഹി ഭ​രിച്ചു. ഒരു അ​മ്മ​യു​ടെ അ​ധി​കാ​ര​ത്തോ​ടെയും സ്നേഹത്തോടെയും ന​ട​ത്തി​യ വികസന പ്രവര്‍ത്തനങ്ങളാണ് അവരുടെ കൈമുതലായുള്ളത്.

1998ല്‍ ​ബിജെ​പി​യി​ല്‍​നി​ന്ന്​ ഡ​ല്‍​ഹി​യു​ടെ അ​ധി​കാ​രം കോ​ണ്‍​ഗ്ര​സ്​ പിടിച്ചെടുക്കുമ്ബോള്‍ പി.​സി.​സി അദ്ധ്യക്ഷയായിരുന്നു ഷീ​ല ദീ​ക്ഷി​ത്. സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള അടുത്ത ബ​ന്ധമാണ് അവരെ മു​ഖ്യ​മ​ന്ത്രി​പ​ദത്തിലെത്തിച്ചത്. ​​ജ​ന​പ്രി​യ ഭ​ര​ണ​ത്തി​​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ്​ പിന്നീട് ഡ​ല്‍​ഹി​യി​ല്‍ കാണുവാന്‍ കഴിഞ്ഞത്. ആ​ശു​പ​ത്രി​യും സ്​​കൂ​ളു​ക​ളും ഗ​താ​ഗ​ത, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​പ്പൊ​ക്കി. കു​രു​ക്കു​നി​റ​ഞ്ഞ മ​ഹാ​ന​ഗ​ര​ത്തി​ല്‍ ഇ​ന്നു കാ​ണു​ന്ന വ​ന്‍​കി​ട ഫ്ലൈ​ഓ​വ​റു​ക​ളൂം റോ​ഡു​ക​ളും ഷീ​ല ദീ​ക്ഷി​ത്​ സ​ര്‍​ക്കാ​റി​​ന്‍റെ ഭരണനിപുണതയുടെ സം​ഭാ​വ​ന​യാ​ണ്. ഡ​ല്‍​ഹി മെ​ട്രോ​യു​ടെ മു​ന്നേ​റ്റ​വും അ​ക്കാ​ല​ത്താ​ണ്​ ഉ​ണ്ടാ​യ​ത്. ഇ​തെ​ല്ലാം വ​ഴി വി​ക​സ​ന നാ​യി​ക​യെ​ന്ന പ്ര​തി​ച്ഛാ​യ ഷീ​ല ദീ​ക്ഷി​ത്​ നേ​ടി​യെ​ടു​ത്തു.


വിസ്മയകരമായ മറ്റൊരു വസ്തുത ഒരിക്കല്‍പോലും കേന്ദ്ര സര്‍ക്കാരുമായി ഒരഭിപ്രായ വ്യത്യാസം പോലും ഈ കാലയളവില്‍ കേള്‍ക്കാനുണ്ടായിരുന്നില്ല എന്നതാണ്. എന്‍ഡിഎ സര്‍ക്കാരിന് കീഴിലും യുപിഎ സര്‍ക്കാരിന് കീഴിലും ഡല്‍ഹിയെ സമഗ്രമായി മുന്നോട്ടു നയിക്കുകയായിരുന്നു ഷീലാ ദീക്ഷിത്.

15 വ​ര്‍​ഷ​ത്തെ തു​ട​ര്‍​ച്ച​യാ​യ ഭ​ര​ണം, മൂ​ന്നാ​മൂ​ഴ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി ചി​ല അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉയര്‍ന്നുതുടങ്ങി. സ്വ​കാ​ര്യ മേ​ഖ​ല​ക്കു ​വി​ട്ടു​കൊ​ടു​ത്ത​തു വ​ഴി വൈ​ദ്യു​തി​ക്ക്​ ഉ​ണ്ടാ​യ നി​ര​ക്കു വര്‍ദ്ധന, ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം, സ്​​ത്രീ​സു​ര​ക്ഷ പ്ര​ശ്​​നം, കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതി ഇവയെല്ലാം ഡല്‍ഹി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.


ഒപ്പം, അ​ഴി​മ​തി​ക്കെ​തി​രേ പട ന​യി​ച്ച്‌, ജ​ന​കീ​യ പ്ര​ശ്​​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത്, ഡ​ല്‍​ഹി​യിലെ സാ​ധാ​ര​ണ​ക്കാ​​രോ​ട്​ സം​വ​ദി​ച്ച്‌​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ള്‍ ന​യി​ച്ച ചൂല്‍ വി​പ്ല​വ​ത്തി​നു മു​ന്നി​ല്‍ ഷീ​ല ദീ​ക്ഷി​തി​ന്​ മു​ട്ടു​മ​ട​ക്കേ​ണ്ടി വ​ന്നു. 2014ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ചരിത്ര വിജയം നേടി ആം ​ആ​ദ്​​മി പാ​ര്‍​ട്ടി അധികാരത്തിലെത്തുമ്ബോള്‍ ഒരു ചരിത്രമാണ്‌ പടിയിറങ്ങിയത്.


എന്നാല്‍ തന്‍റെ ജീവിതത്തിലെ അവസാന നിമിഷംവരെ കോണ്‍ഗ്രസിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവരുടെ ശ്രമവും ശ്രദ്ധേയമാണ്. പ​ല നേ​താ​ക്ക​ളെ​യും പ​രീ​ക്ഷി​ച്ചു തോ​റ്റ കോ​ണ്‍​ഗ്ര​സ്​ ഒ​ടു​വി​ല്‍ പാ​ര്‍​ട്ടിയെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ ഷീ​ല ദീ​ക്ഷി​തി​നെ ത​ന്നെ ആ​ശ്ര​യി​ക്കു​ന്ന കാഴ്ച ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കാണുവാനും ഇടയായി.

വീ​ഴ്​​ച​ക​ള്‍​ക്കു മുന്‍പില്‍ തളരരുതെന്നും തി​രി​ച്ച​ടി​ക​ള്‍ മ​റ​ക്കാ​രുതെന്നും അ​വ​ര്‍ പഠിപ്പിച്ചു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക