Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അബോധാവസ്ഥയില്‍ മാലിന്യക്കൂമ്‌ബാരത്തില്‍: സംഭവം ഒഡിഷയി ല്‍

Published on 21 July, 2019
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അബോധാവസ്ഥയില്‍ മാലിന്യക്കൂമ്‌ബാരത്തില്‍: സംഭവം ഒഡിഷയി ല്‍

അങ്കുല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്‌ബാരത്തില്‍ കണ്ടെത്തി. ഒഡിഷയിലെ അങ്കുല്‍ ജില്ലയിലാണു സംഭവം. ഇന്നു രാവിലെയാണ്‌ പെണ്‍കുട്ടിയെ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്‌.

എട്ടു വയസുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നും പൊലിസ്‌ പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്നും പൊലിസ്‌ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്‌ച രാത്രി കുടുംബത്തോടൊപ്പം വീട്ടുവരാന്തയുല്‍ കിടന്നുറങ്ങുന്നതിനിടെയാണ്‌ കുട്ടിയെ കാണാതായത്‌. പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തെക്കുറിച്ചുള്ള ചില സൂചനകള്‍ കണ്ടെത്തിയതായി പൊലിസുദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി മൊഴിയെടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ലെന്നും പൊലിസ്‌ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക