Image

എസന്‍സ് അയര്‍ലന്‍ഡ് വാര്‍ഷിക യോഗവും സെമിനാറും സെപ്റ്റംബര്‍ ഒന്നിന്

Published on 21 July, 2019
എസന്‍സ് അയര്‍ലന്‍ഡ് വാര്‍ഷിക യോഗവും സെമിനാറും സെപ്റ്റംബര്‍ ഒന്നിന്


ഡബ്ലിന്‍: ശാസ്ത്ര അഭിരുചിയും സ്വതന്ത്രചിന്തയും വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട് അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസന്‍സ് അയര്‍ലന്‍ഡിന്റെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ ഒന്നിന് തലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വൈകുന്നേരം 5 ന് ആരംഭിക്കുന്ന സെമിനാറില്‍ സെബി സെബാസ്റ്റ്യന്‍ 'ജീവിതത്തില്‍ മത നേതാക്കളുടെയും മത ഗ്രന്ഥങ്ങളുടെയും സ്വാധീനം' എന്ന വിഷയത്തിലും, ബിനു ഡാനിയേല്‍ 'മരണമെത്തുന്ന നേരത്ത്' എന്ന വിഷയത്തിലും, ടോമി സെബാസ്റ്റ്യന്‍ 'മിത്തോളജിയും ചരിത്രവും' എന്ന വിഷയത്തിലും സംസാരിക്കും.

തുടര്‍ന്നു നടത്തുന്ന പൊതു ചര്‍ച്ചയില്‍ എസന്‍സ് അടുത്ത വര്‍ഷം ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തനം നടത്തണം എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തും. യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക