Image

ചാക്കോ എം. ചാക്കോയുടെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം നടത്തുന്നു

Published on 22 July, 2019
ചാക്കോ എം. ചാക്കോയുടെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം നടത്തുന്നു
ഫിലഡെല്‍ഫിയയില്‍ നിര്യാതനായകരുവാറ്റ മേടയില്‍ ചാക്കോ എം. ചാക്കോയുടെ (ബേബിച്ചന്‍-59) കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മെ വഴി തുക സമാഹരിക്കുന്നു. 100,000 ഡോളര്‍ ലക്ഷ്യത്തില്‍ ഇതിനകം 53000 ഡോളര്‍ ലഭിച്ചു.

ഈ മാസം 16-നു തികച്ചും അപ്രതീക്ഷിതമയിരുന്നു ബേബിച്ചന്റെ അന്ത്യം. ദുഖാകുലമായ ആ വേര്‍പാടാകട്ടെ ഏറ്റവുംവിഷമത നേരിടുന്ന സമയത്തുമായി.

ഭാര്യ: എലിസബത്ത് ചാക്കോ. മക്കള്‍: നിമ്മി, നിധിന്‍.

കഴിഞ്ഞ മാസം (ജൂണ്‍ 9) പുത്രി നിമ്മി (23) പെട്ടെന്നു രോഗബാധിതയാകുകയും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞു കോമയില്‍ ആയിപ്പോയ നിമ്മി ഒരു മാസത്തോളം ഐ.സി.യു.വില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞു.പിന്നീട് ബോധം തിരിച്ചുകിട്ടി. റിഹാബിലേക്കു മാറ്റിയ നിമ്മി ഇപ്പോള്‍ സംസാരിക്കാനും ഭക്ഷണം കഴിക്കാനും നടക്കാനുമൊക്കെയുള്ള ശക്തി നേടുന്നതിനു പരിശീലനത്തിലാണ്.

പുത്രന്‍ നിധിന്‍ (17) ഈ ഫാളില്‍ കോളജില്‍ പഠനം തുടങ്ങും. ഇത്തരം സാഹചര്യത്തിലാണു ബേബിച്ചന്റെ അവിചാരിതമായ അന്ത്യം. ആശുപത്രി ചെലവുകളും സംസ്‌കാരത്തിനുള്ള ചെലവുകളുമെല്ലാം കുടുംബത്തിനു താങ്ങാന്‍ കഴിയുന്നതിലേറെയായപശ്ചാത്തലത്തിലാണു  ധനസമാഹരണം തുടങ്ങിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക