Image

ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ച്‌ പരിഭ്രാന്തയായി നടക്കുന്ന നായിക; ആടൈ ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍

Published on 22 July, 2019
ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ച്‌ പരിഭ്രാന്തയായി നടക്കുന്ന നായിക; ആടൈ ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍

അമല പോള്‍ നായികയായി എത്തിയ തമിഴ് ചിത്രമായ ആടൈ തീയേറ്ററുകളില്‍ പ്രദര്‍ശനം നടന്ന്‌കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ നിന്നുള്ള ഒരു പുതിയ രംഗം പുറത്തുവിട്ടു അണിയറ പ്രവര്‍ത്തകര്‍. ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ച്‌ പരിഭ്രാന്തയായി നടക്കുന്ന നായികയെയാണ് രംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.


അമല പോള്‍ ബോള്‍ഡ് ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദംതീര്‍ത്തു. അമലക്കെതിരേയും സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു. നിരവധി വിവാദങ്ങളും സാമ്ബത്തിക പ്രതിസന്ധിയും തരണം ചെയ്താണ് ചിത്രം ജൂലൈ 19 ന് റിലീസ് ചെയ്തത്.


രത്നകുമാറാണ് ആടൈ സംവിധാനം ചെയ്തത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'രത്‌നകുമാറിന്റെ മേയാതമാന്‍ എന്ന സിനിമ കണ്ടതിന് ശേഷമാണ് തന്റെ ആത്മവിശ്വാസം വര്‍ധിച്ചത് എന്നും മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് ഈ ചിത്രം തെരഞ്ഞെടുത്തത് എന്നും അമല വ്യതമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക