Image

മാഞ്ഞൂര്‍ സംഗമം ആഗസ്റ്റ് 31 ന് ശനിയാഴ്ച സ്‌കോക്കിയില്‍

ഷാജി പഴൂപറമ്പില്‍ Published on 22 July, 2019
മാഞ്ഞൂര്‍ സംഗമം  ആഗസ്റ്റ്  31 ന് ശനിയാഴ്ച  സ്‌കോക്കിയില്‍
ചിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, ചാമക്കാല, കുറുമുള്ളൂര്‍, കോതനല്ലൂര്‍, പ്രദേശത്തു നിന്ന്  വന്നവരും കൂടാതെ ഈ  പ്രദേശങ്ങളില്‍ നിന്നും   വിവാഹം കഴിയ്ക്കപെട്ട്, ചിക്കാഗോ പ്രദേശത്തു വസിക്കുന്ന പ്രവാസികളുടെ മാഞ്ഞൂര്‍ സംഗമം  പതിവ് പോലെ ഈ വര്‍ഷം ആഗസ്റ്റ്  31ന് ശനിയാഴ്ച സ്‌ക്കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍പാര്‍ക്കില്‍ (7640, N.KOSTNER AVE, SKOKIE IL60076) രാവിലെ പത്തു മണിക്ക് ആരംഭിക്കുന്നതാണ്.ഇതു ഒരു അറിയിപ്പായി സ്വീകരിച്ചു എല്ലാവരും ഈ പിക്‌നിക്കില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ സാദരം അഭ്യര്‍ത്ഥിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സംഗമങ്ങള്‍ വന്‍ വിജയം കൈവരിച്ചിരുന്നു.വിവിധ കായിക പരിപാടികളും, ഗെയിംസും, രുചിയേറിയ ഭക്ഷണവുമായി, നല്ലൊരു ദിവസം ഒരുക്കുന്നതിനായി  ഇതിന്റെ പ്രവര്‍ത്തകര്‍ തീവ്ര പരിശ്രമത്തിലാണ്.ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ച്, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക് എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികള്‍ സാദരം  ക്ഷണിക്കുന്നു.കൂടാതെ നാട്ടില്‍ നിന്ന് പുതിയതായി അമേരിക്കയില്‍ വന്നവരെയും ഈ സംഗമത്തിലേക്കു പ്രത്യേകം സ്വാഗതം ചെയ്യുന്നു.

കൂടതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

നിതിന്‍  ചിറക്കപ്പറമ്പില്‍ (708  580  3 711),എബിന്‍ പ്ലാംപറമ്പില്‍ (847 858 2361), മുത്ത് കല്ലിടിക്കില്‍ (224 381 3426),ജോസ് ഐക്കരപറബില്‍ (847 894 0550),സിറിള്‍ കട്ടപ്പുറം (224 717 0376),ജോബ് മാക്കീല്‍ (847 226 3853),സാബു കട്ടപ്പുറം(847 791 1452),ഷാജി  പഴൂപറമ്പില്‍ (224 210 4199)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക