Image

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിച്ചു : നാളെ ബംഗളുരുവില്‍ എത്തുമെന്ന്‌ വിമതര്‍

Published on 23 July, 2019
കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിച്ചു : നാളെ ബംഗളുരുവില്‍ എത്തുമെന്ന്‌ വിമതര്‍

കര്‍ണാടകയില്‍ മുഖ്യമന്ത്രി കുമരസ്വാമി രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിച്ചു. അതേസമയം നാളെ ബംഗളുരുവില്‍ എത്തുമെന്ന്‌ വിമതര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം മുഴുവന്‍ മന്ത്രിമാരും ഗവര്‍ണറെ കാണും.

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എല്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. 204 എം എല്‍ എമാരാണ്‌ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്‌.

സഖ്യസര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പ്‌ തുണക്കാതെ വന്നതോടെ ബിജെപി ക്യാംപില്‍ ആഹ്‌ദളാ പ്രകടനങ്ങള്‍. ജനാധിപത്യത്തിന്റെ ജയമെന്നാണ്‌ ബിജെപി വിശ്വാസവോട്ടെടുപ്പിലെ ജയത്തെ വിശേഷിപ്പിച്ചത്‌.

വികസനത്തിന്റെ പുതിയ യുഗം കര്‍ണാടകയില്‍ വരുമെന്നും ബി.എസ്‌ യെഡിയൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിക്കും. 

നാളെ ബി.ജെ.പി നിയമസഭാകക്ഷിയോഗം ചേര്‍ന്ന ശേഷം യെഡിയൂരപ്പ ഗവര്‍ണറെ കാണും. കര്‍ണാടകയില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന പുതിയ സര്‍ക്കാര്‍ ആറ്‌ മാസത്തിനപ്പുറം കാലാവധി പൂര്‍ത്തിയാക്കില്ലന്ന്‌ സിദ്ധരാമയ്യ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക