ബോറീസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
VARTHA
23-Jul-2019
VARTHA
23-Jul-2019

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറീസ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് നേതൃത്വമത്സരത്തില്‍ ജെറിമി ഹണ്ടിനെ പരാജയപ്പെടുത്തിയാണ് തെരേസാ മേയുടെ പിന്‍ഗാമിയായി ജോണ്‍സണ്‍ എത്തുന്നത്. നേതൃത്വമത്സരത്തില്‍ ജോണ്‍സണ്‍ 92,153 വോട്ടുകള്‍ നേടിയപ്പോള്‍ ജെറിമി ഹണ്ടിന് 46,656 വോട്ടുകളാണ് ലഭിച്ചത്.
നേതൃതെരഞ്ഞെടുപ്പിലെ വിജയിയായി ജോണ്‍സണെ പ്രഖ്യാപിച്ചാലുടന്‍ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കും. ബുധനാഴ്ച തന്നെ അവര്‍ രാജ്ഞിയെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിക്കും.
ബ്രെക്‌സിറ്റ് നയത്തെ അനുകൂലിക്കുന്ന ആളാണ് ജോണ്‍സണ്‍. ഒക്ടോബര്‍ 31ന് കരാറില്ലാതെയാണെങ്കിലും യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടാണു ജോണ്‍സനുള്ളത്. ബ്രെക്‌സിറ്റ് നയത്തില്‍ ജോണ്‍സനോട് എതിര്‍പ്പുള്ള വിദേശകാര്യ വകുപ്പിലെ ജൂണിയര്‍ മന്ത്രി അലന്‍ ഡങ്കന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ജോണ്‍സന്റെ നയത്തെ എതിര്‍ക്കുന്ന ധനമന്ത്രി (ചാന്‍സലര്‍) ഫിലിപ്പ് ഹാമണ്ടും ജോണ്‍സണ്‍ പ്രധാനമന്ത്രിയായാല്‍ രാജിവയ്ക്കുമെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സാംസ്‌കാരിക മന്ത്രി മാര്‍ഗോട്ട് ജെയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. ബ്രെക്‌സിറ്റ് നയത്തില്‍ ജോണ്‍സനോട് എതിര്‍പ്പുള്ള കൂടുതല്‍ മന്ത്രിമാര്‍ രാജിവച്ചേക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ഇതു തന്നെയാകും അധികാരം ഏറ്റെടുത്താല്‍ ജോണ്‍സണ്‍ നേരിടുന്ന ആദ്യത്തെ പ്രധാനവെല്ലുവിളി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments