Image

നാഷണല്‍ എക്‌സ്‌ചേഞ്ച് കമ്പനി സൗജന്യ ഡിസ്‌കൗണ്ട് കാര്‍ഡ് പുറത്തിറക്കി

Published on 23 July, 2019
നാഷണല്‍ എക്‌സ്‌ചേഞ്ച് കമ്പനി സൗജന്യ ഡിസ്‌കൗണ്ട് കാര്‍ഡ് പുറത്തിറക്കി

കുവൈത്ത്: നാഷണല്‍ എക്‌സ്‌ചേഞ്ച് കന്പനിയുടെ കസ്റ്റമര്‍ പ്രിവിലേജ് കാര്‍ഡിന്റെ പുറത്തിറക്കല്‍ ചടങ്ങ് മെഹബുള്ള ബ്രാഞ്ചിലെ സ്‌കൈവേസ് ഇന്റര്‍നാഷണല്‍ മാനേജര്‍ റഷീദ് നിര്‍വഹിച്ചു.

കസ്റ്റമര്‍ ഡിസ്‌കൗണ്ട് കാര്‍ഡ് സിറ്റി ടവര്‍ മാര്‍ക്കറ്റിംഗ് മാനേജരും കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ ബിജു സ്റ്റീഫന് നല്‍കികൊണ്ട് ഓണ്‍കോസ്‌റ് അഡ്വെര്‍ടൈസിംഗ് മാനേജര്‍ മുഹമ്മദ് റാഫി നിര്‍വഹിച്ചു.

വിവിധ രാജ്യങ്ങളിലുള്ള മണി ട്രാന്‍സ്ഫര്‍ സേവനം വിപുലപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രിവിലേജ് കാര്‍ഡ് കസ്റ്റമേര്‍ക്കു പരമാവധി ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് ഉപകരിക്കുമെന്ന് ജനറല്‍ മാനേജര്‍ സമീര്‍ അബ്ദുല്‍ സത്താര്‍ ചടങ്ങില്‍ വിശദീകരിച്ചു.

നിലവിലെ ബ്രാഞ്ചുകളായ ഹവല്ലി, സാല്‍മിയ മറീന, മെഹബുള്ള എന്നിവിടങ്ങളില്‍ കസ്റ്റമര്‍ പ്രിവിലേജ് കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാണെന്ന് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക