Image

ശങ്കരമംഗലം: അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം (കുര്യന്‍ പാമ്പാടി)

Published on 27 July, 2019
ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)

ആണും പെണ്ണുമടക്കം അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ സംഘടിത കുടുംബമെന്ന പദവി മധ്യകേരളത്തിലെ ശങ്കരമംഗലം കരസ്ഥമാക്കി. അവരെത്താത്ത പദവികളില്ല, ഭൂഖണ്ഡങ്ങള്‍ ഇല്ല, ടൈം സോണുകള്‍ ഇല്ല. 1800കളില്‍ കുഴിവേലിപ്പുറം ഉമ്മന്‍ സാമുവല്‍ ഓസ്ട്രേലിയയിലേക്കു തുടങ്ങി വച്ച വിദേശകുടിയേറ്റം ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഏറ്റവും ഒടുവില്‍ 2018 മെയ് ഒന്നിന് പുറത്തിറക്കിയ ശങ്കരമംഗലം കുടുംബചരിത്രത്തിന്റെ പരിഷ്‌കരിച്ച മൂന്നാം പതിപ്പ് പ്രകാരം (592 പേജ്, 1500 രൂപ, കണ്‍വീനര്‍ പാലമൂട്ടില്‍ പിഎസ് ജേക്കബ്) ശങ്കരമംഗലം കുടുംബത്തിന്റെ കുലപതിയായ കുഞ്ഞുമ്മന്‍ തരകന്റെയും (1676-1747) ഭാര്യ തറയില്‍ അമ്മച്ചിയുടെയും സന്തതിപരമ്പരകളായി പതിമൂന്നു തലമുറകള്‍ ഇതിനോടകം പിന്നിട്ടിരിക്കുന്നു. ഏഴാം തലമുറവരെയുള്ള എല്ലാ അംഗങ്ങളും കടന്നു പോയി.

എട്ടംതലമുറ മുതലുള്ള 750 കുടുംബങ്ങള്‍ ഉള്‍പ്പെടെ ഇന്നുള്ള 1350 കുടുംബങ്ങളിലായി 2600ല്‍ പരം പേര്‍ ശങ്കരമംഗലം വംശാവലിയിലുണ്ട്. വിവാഹിതരായി മറ്റു കുടുംബങ്ങളിലേക്ക് ചേക്കേറിയവരും അവരുടെ സന്തതി പാരമ്പരകളും ചേര്‍ന്നാല്‍ 2500 കവിയും. ചുരുക്കത്തില്‍ കുഞ്ഞുമ്മന്‍ താരകന്റെ പിന്തലമുറയ്ക്കാരായി അയ്യായിരത്തിലേറെപ്പേര്‍ ജനിച്ചു. അവരില്‍ എട്ടാം തലമുറ മുതലുള്ളവര്‍ ലോകമൊട്ടാകെ വ്യാപരിക്കുകയും ചെയ്തിരിക്കുന്നു.

ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കേരളത്തിലെത്തി ജ്ഞാനസ്നാനപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിയങ്കാവ് എന്നീ നാല് കുടുംബങ്ങളില്‍ ശങ്കരപുരിയില്‍ നിന്നാണ് തങ്ങളുടെ ഉത്ഭവമെന്നു ശങ്കരമംഗലംകാര്‍ കരുതുന്നു. കുറവിലങ്ങാട് ശങ്കരപുരി തറവാട്ടില്‍ നിന്ന് എ.ഡി 1664-ല്‍ കല്ലൂപ്പാറയില്‍ എത്തി ഇടപ്പള്ളി രാജാവിന്റെ അനുഗ്രഹാശിസുകളോടെ ഇരവിപേരൂര്‍ എത്തി 1704-ല്‍ കുടുംബം സ്ഥാപിച്ചതായാണ് ചരിത്രം.

ശങ്കരമംഗലം കുടുംബത്തിന്റെ മുഖ്യശാഖകള്‍ നാലാണ്. രാമണ്ണില്‍, കുഴിവേലിപ്പുറം, മാളിയേക്കല്‍, ശങ്കരമംഗലം. ഉപശാഖകള്‍ നിരവധി-മംഗലശ്ശേരില്‍, താന്നിക്കല്‍, തൈപറമ്പില്‍, പനോടില്‍ , മാനാന്ത്ര, അഴകത്രമണ്ണില്‍, ചേറ്റുകളത്തില്‍, ഇടവംവേലില്‍, കരിക്കാട്, തെങ്ങുമണ്ണില്‍ എന്നിങ്ങനെ. അമേരിക്കയില്‍ കുടിയേറിയവര്‍ ശങ്കരമംഗലം കൈവിട്ടിട്ടില്ല, സ്പ്രിങ്ങ്ഡെയ്ല്‍, ഡാഫഡില്‍സ് തുടങ്ങിയ അന്നാട്ടിലെ ആകര്‍ഷകമായ പേരുകള്‍ കൂട്ടിചേര്‍ത്തിട്ടുണ്ട് പലരും. ഗള്‍ഫില്‍ യുഎഇയില്‍ തന്നെ ദുബൈയിലും ഷാര്‍ജയിലും അബുദാബിയിലും ശാഖകള്‍ ഉണ്ട്. ഇടയ്ക്കിടെ അവര്‍ കൂടിചേരുന്നു.

മധ്യതിരുവിതാംകൂറിലെ ആദ്യ ബസ് സര്‍വീസ് ആരംഭിച്ചത് ശങ്കരമംഗലം മാളിയേക്കല്‍ എംഒ എബ്രഹാം ആയിരുന്നു. ചിറ്റാറിനും കൊട്ടാരക്കരക്കുമായിരുന്നു ആദ്യ സര്‍വീസ്. സംയുക്തമായി കെസിഎംഎസ് (കോഴഞ്ചേരി ചങ്ങനാശേരി മോട്ടോര്‍ സിന്‍ഡിക്കറ്റ്) നടത്തിയ വലിയതാന്നിക്കല്‍ വി.മത്തായി, വി. ഉമ്മന്‍, വിവി ചാക്കോ, വിവി കുരുവിള എന്നിവരില്‍ മത്തായിയുടെ പുത്രന്‍ ചന്ദ്രവേലില്‍ കുരുവിള വി. മാത്യു വളരെക്കാലം പോപ്പുലര്‍ എന്ന പേരില്‍ ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹമാണ് ശങ്കരമംഗലം കുടുംബയോഗത്തിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍.

കേരളത്തിലെ ഏറ്റവും നല്ല മലയാളം തിരുവല്ലയിലേതാണെന്നു ഗവേഷകര്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ വിദ്യാഭ്യാസ, വ്യാപാര സിരാകേന്ദ്രമായ തിരുവല്ല, പ്രത്യേകിച്ച് ആറു കി.മീ. തെക്കുള്ള ഇരവിപേരൂര്‍ ആണ് ശങ്കരമംഗലം കുടുംബത്തിന്റെ തായ്വേരുകള്‍. അവിടെ തന്നെ ശങ്കരമംഗലങ്കാരായ 192 കുടുംബങ്ങള്‍ ഉണ്ട്. ശങ്കരമംഗലം കാരണവന്മാര്‍ സ്ഥാപിച്ച സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ (ഇന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) ലോകത്തിനു വെളിച്ചം നല്‍കിയ നിരവധി മഹാരഥന്മാര്‍ക്കു രൂപം നല്‍കി.

പമ്പാനദിയുടെ എക്കല്‍ പ്രദേശമാണ് ഒരുകാലത്ത് കരിമ്പുകൃഷിക്കും വാഴക്കൃഷിക്കും പേരെടുത്ത ഇരവിപേരൂരും തൊട്ടടുത്ത മാരാമണ്ണും. പാളയംകോടന്‍ പഴവും ആലുവാകരിമ്പും തിരുവിതാംകൂറില്‍ എത്തി ച്ചത് ശങ്കരമംഗലംകാരാണ്. ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് ഇരവിപേരൂര്‍ കടവിലെ മണല്‍പ്പുറത്താണ് മാരാമണ്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചത് തന്നെ. അതിനു നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ ശങ്കരമംഗലം ഇടവംമണ്ണില്‍ വര്‍ക്കി മത്തായി ആയിരുന്നു. ഒരു വെള്ളക്കുതിരയിലായിരുന്നു അദ്ദേഹം മഹാരാജാവിനെ കാണാന്‍ പോകാറുള്ളത്. ശങ്കരമംഗലം കരിക്കാട്ട് ആയിരുന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആയിരുന്ന എബ്രഹാം മാര്‍ത്തോമ്മയുടെ അമ്മവീട്

മാനാന്ത്ര ടിസി ഉമ്മനാണു തിരുവിതാംകൂറിലെ കര്‍ഷകരുടെ ആദ്യത്തെ സഹകരണ സംഘത്തിന് രൂപം നല്‍കിയത്. സംസ്ഥാനത്തെ ആദ്യ ശര്‍ക്കര ഫാക്ടറിയും ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ ബാങ്കും അദ്ദേഹത്തിന്റെ ശ്രമഫലമായി രൂപമെടുത്തു. ഇരവിപേരൂര്‍ ആസ്ഥാനമായ തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റിവ് ബാങ്ക് വളരെക്കാലം കോടികള്‍ നിക്ഷേപമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്ക് ആയിരുന്നു എന്നും ഓര്‍ക്കാം.

മലയാളത്തിലെ ആദത്തെ സാഹിത്യ മാസിക വിദ്യാവിലാസിനി ശങ്കരമംഗലം പനോടില്‍ വര്‍ക്കി വാദ്ധ്യാരാണ് പ്രസിദ്ധീകരിച്ചത്. കണ്ടത്തില്‍ വര്ഗിസ്മാപ്പിള ഭാഷാപോഷിണി ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഇത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം പ്രസിദ്ധീകരിച്ചതു വിദ്യാവിലാസിനിയില്‍ ആയിരുന്നു. മലയാളത്തിലെ ആദ്യ കുട്ടികളുടെ മാസിക ബാലമിത്രം ആരംഭിച്ചത് തെങ്ങുമണ്ണില്‍ ടി കെ കുരുവിളയാണ്. ശങ്കരമംഗലം ഇടവംവേലില്‍ ഇ.വി. മത്തായി കോട്ടയത്ത് നടത്തിയിരുന്ന ബോട്ട്ഹൌസ് കഫെയില്‍ താമസിച്ചു കൊണ്ടാണ് തകഴി ലോകപ്രസിദ്ധമായ ചെമ്മീന്‍ എഴുതിയത്. തകഴി ശങ്കരമംഗലം തന്റെ വീട്ടുപേരായി സ്വീകരിക്കാന്‍ കാരണം ഈ ബന്ധമാണെന്നും കേള്‍വിയുണ്ട്.

ഫിഫ നിലവില്‍ വരുന്നത് 1930-ല്‍ ആണ് അതിനു 16 വര്‍ഷം മുമ്പ് നടന്ന അഖില തിരുവിതാംകൂര്‍ ശ്രീ രാമവര്‍മ രജത ജൂബിലി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ട്രോഫി നേടിയ തിരുവല്ല വൈഎംസിഎ ടീമില്‍ കരിക്കാട്ടു കെ.ഒ. ഉമ്മനും താന്നിക്കല്‍ ടി സി ചാക്കോയും അംഗങ്ങള്‍ ആയിരുന്നു. 1940കളില്‍ ഇരവിപേരൂര്‍ മദ്ധ്യ തിരുവിതാംകൂറിന്റെ ഫുട്ബോള്‍ നഴ്സറി എന്നറിയപ്പെട്ടു. ശങ്കരമംഗലം സെവന്‍സ് എന്നൊരു ടീം തന്നെ ഉണ്ടായിരുന്നു. രണ്ടു വനിതാ ഫുട്ബോള്‍ ടീമുകളും. പിന്നീട് മലേഷ്യയിലേക്ക് കുടിയേറിയ താന്നിക്കല്‍ ടി ഒ ജോര്‍ജ് ഒരേസമയം യൂണിവേഴ്സിറ്റി ഫുട്ബോള്‍, ബാസ്‌കറ്റ്ബോള്‍ ടീമുകളുടെ ക്യാപ്റ്റന്‍ ആയി.

ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ചവരില്‍ ഈ കുടുംബത്തിലെ ഡക്കി സാമുവലും ഉള്‍പ്പെട്ടിരുന്നു. കുഴിവേലിപ്പുറം ഉമ്മന്‍ സാമുവലിന്റെ ഏകപുത്രനായ ഡക്കി കമ്മിഷന്‍ഡ് ഓഫീസര്‍ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ മെസപൊട്ടേമിയയില്‍ വച്ച് കൊല്ലപ്പെടുകയാണ് ഉണ്ടായത്. രണ്ടാംലോകമഹായുദ്ധത്തില്‍ പാകിസ്ഥാനിലായിരുന്ന സിജെ എബ്രഹാം ചേറ്റുകണ്ടത്തില്‍ യുദ്ധാനന്തരം മടങ്ങി വന്നതേയില്ല. 2018-ല്‍ ഉമ്മന്‍ മാളിയേക്കലിന്റെ പുത്രന്‍ ജനറല്‍ ചെറിഷ് മാത്സന്‍ രാഷ്ട്രപതി രാനാഥ് കോവിന്ദില്‍ നിന്ന് പരമവിശിഷ്ട സേവാമെഡല്‍ സ്വീകരിച്ചു. .

പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ആയിരുന്ന ജോണ്‍ ശങ്കരമംഗലം പുരസ്‌ക്കാരങ്ങള്‍ നേടിയ പല ചിത്രങ്ങളുടെയും സംവിധായകന്‍ ആയിരുന്നു. കേരളസംസ്ഥാനം പത്രപ്രവര്‍ത്തനത്തിനു നല്‍കുന്ന പരമോന്നത ബഹുമതി സ്വദേശാഭിമാനി പുരസ്‌ക്കാരം നേടിയ ആളാണ് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തൈപ്പറമ്പില്‍ തോമസ് ജേക്കബ്. കേരളപ്രസ് അക്കാദമി ഡയറക്ടര്‍ ആയി സേവനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കഥക്കൂട്ട് എന്ന പ്രതിവാര പംക്തി ധാരാളം വായനക്കാരെ ആകര്‍ഷിച്ചു. ഡോ. ടൈറ്റസ് ശങ്കരമംഗലം ആണ് അറിയപ്പെടുന്ന മറ്റൊരു എഴുത്തുകാരന്‍.

കുടുംബയോഗ ഭാരവാഹികള്‍ എല്ലാം തന്നെ സ്വന്തം മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍. പ്രഡിഡന്റ് വലിയതാന്നിക്കല്‍ ചന്ദ്രവേലില്‍ കുരുവിള വി മാത്യു 30 വര്‍ഷം ബസ് സര്‍വീസ് നടത്തിയശേഷം 21 വര്‍ഷം മസ്‌കറ്റില്‍ സേവനം ചെയ്തു. വൈസ് പ്രസിഡന്റ് പടിപ്പുരക്കല്‍ തൈപ്പറമ്പില്‍ പികെ കുരുവിള 11 വര്‍ഷം കുടുംബയോഗം സെക്രട്ടറിയായിരുന്നു. ഇപ്പോഴത്തെ സെക്രട്ടറി മാളിയേക്കല്‍ ജേക്കബ് നൈനാന്‍ ദുബൈയില്‍ ജോലി ചെയ്തു മടങ്ങി. ട്രഷറര്‍ പനോടില്‍ പികെ. കുരുവിള 51 ബറ്റാലിയന്‍ കമന്‍ഡാന്റ് ആയി സേവനം ചെയ്ത ആളാണ്.

മുന്നൂറ്റിപതിനഞ്ചു വര്‍ഷം പഴക്കമുള്ള ഇരവിപേരൂരിലെ ശങ്കരമംഗലം തറവാട് പ്രൗഢിയും പൗരാണികതയും ഒട്ടും ചോര്‍ന്നു പോകാതെ ഇന്നത്തെ രീതിയില്‍ പുനരാവിഷ്‌കരിച്ചതിന്റെ ക്രെഡിറ് ശങ്കരമംഗലം ജോര്‍ജ് കുരുവിളയ്ക്കു നല്‍കണം. 2013 മെയ് 25 നു നടന്ന പുനഃപ്രതിഷ്ഠാ ചടങ്ങില്‍ വലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം, മെത്രാപോലിത്ത ജോസഫ് മാര്‍ത്തോമ്മാ, തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രതിനിധീകരിച്ച് പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി തുടങ്ങിയവര്‍ പങ്കെടുത്തു.

കുഞ്ഞുമ്മന്‍ തരകന്‍ 1704-ല്‍ നിര്‍മിച്ച ശങ്കരമംഗലം തറവാടാണ് പുനഃപ്രതിഷ്ഠിച്ചത്. ശങ്കരപുരി എന്നായിരുന്നു ആദ്യം കുടുംബപ്പേര്. പിന്നീട് അത് ശങ്കരാര്‍കുളം ആയി. ഇടപ്പള്ളി രാജാവിന്റെ നിര്‍ദേശപ്രകാരമാണ് ഒടുവില്‍ ശങ്കരമംഗലം ആക്കിയത്.

എല്ലാ ഭൂഖണ്ഡങ്ങളിലെക്കും നീളുന്ന അയ്യായിരം പേരുടെ ചര്രിത്രം 592 പേജുകളിലായി ആറ്റിക്കുറുക്കിയെടുത്തവര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കാതെ പറ്റില്ല. കണ്വീനര്‍ പാലമൂട്ടില്‍ പിഎസ് ജേക്കബ്, സെന്റ് ജോണ്‍സില്‍ അദ്ധ്യാപകന്‍ ആയിരുന്നു. സോമാലിയയിലും കുവൈറ്റിലും പഠിപ്പിച്ചു. കുടുംബയോഗം സെക്രട്ടറിയായി സേവനം ചെയ്തു. കോഓര്‍ഡിനേറ്റര്‍ ശങ്കരമംഗലം തോമസ് ഉമ്മന്‍ എത്യോപ്പിയ, സാംബിയ, നൈജീരിയ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കേരള ഗവ സര്‍വിസില്‍ എഇഒ ആയി റിട്ടയര്‍ ചെയ്തു.

കമ്മിറ്റി അധ്യക്ഷന്‍ കുടുംബയോഗം പ്രസിഡണ്ട് ചേറ്റുകണ്ടത്തില്‍ ഇടവംവേലില്‍ ഇഎം മത്തായി ഖരഗ്പുര്‍ ഐഐടിയില്‍ പഠിച്ചു എംആര്‍എഫില്‍ മാനുഫാക്ചറിംഗ് ഡയരക്ടര്‍ ആയിസേവനം ചെയ്തു. മംഗലശേരില്‍ എംഒ ഉമ്മന്‍, ശങ്കരമംഗലം ജോര്‍ജ് കുരുവിള, കരിക്കാട്ട് കെവി ഉമ്മന്‍, അഴകത്രമണ്ണില്‍ തോമസ് ഉമ്മന്‍, ചേറ്റുകണ്ടത്തില്‍ മാത്യു കുര്യന്‍ വരാമണ്ണില്‍ കുരുവിള ഉമ്മന്‍ എന്നിവരായിരുന്നു ഇതര അംഗങ്ങള്‍.
ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)ശങ്കരമംഗലം:  അയ്യായിരം പേരുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം  (കുര്യന്‍ പാമ്പാടി)
Join WhatsApp News
George Koshy 2019-07-28 08:58:13
But for one or two spelling errors, the description of family heritage is very fine.
This unity it is hoped everyone will preserve in future too.
Consider how best we can develope St.John's in to a very fine educational institution sponsored by family.
Also think of a food processing  unit as a cottage industry to start with. Eraviperoor should its " center of activity".
Kind regards
Achenkunju-Thyparampil.


An Ex-MLA 2019-07-28 10:27:20
All the political parties and religion started like this. There is a good chance for a third party. Since you have 5000 people already it is easy to find fund also.  I have lead many organizations and very good experience. Please let me know.  United we Stand. Divide we fall.     
ബലേ ഭേഷ് പഷേ തോമ ..... 2019-07-28 13:17:26
 സംഗതി എല്ലാം ഗംഭീരം പഷേ അപ്പകോല്‍ എലി കൊണ്ട് പോയി, പിന്നെ അപ്പത്തിന്‍ കദ എന്ത് താന്‍ എന്ന മട്ടില്‍ ആണ് തുടക്കം. തോമ ശ്ലീഹ എന്നൊരു പുള്ളി ഇല്ല. ഇല്ലാത്ത തോമ കേരളത്തില്‍ വന്നിട്ടില്ല. യേശുവും ശിഷ്യന്മാരും ഒക്കെ ഫ്ലാവിയസ് ജോസഫസിന്റെ  കദകള്‍ ആണ്. സിറിയന്‍ പ്രദേസങ്ങളില്‍ വളരെയധികം പ്രചാരം ഉണ്ടായിരുന്ന പേര്‍ ആണ് ദോമ, സിറിയക്കാര്‍ ആണ് കേരളത്തില്‍ എത്തിയ ആദ്യ ക്രിസ്താനികള്‍. അത് മൂന്നാം നൂറ്റാണ്ട്. കേരളത്തില്‍ ആദ്യമായി നമ്പൂരിമാര്‍ എത്തിയതോ എട്ടാം നൂറ്റാണ്ടില്‍. അതിനാല്‍ കുടുംബ ചരിത്രം ഒന്ന് തിരുത്തി എഴുതുന്നത് നന്ന്.-andrew
ശങ്കരൻ നമ്പൂതിരി 2019-07-28 15:08:52
എന്താ കഥ ! നമ്മുളും ഈ കുടുംബത്തിൽ ഉള്ളതാണെ . ശങ്കരമംഗലം ഇല്ലത്ത് തോമാശ്ലീഹാ വന്നിരുന്നെന്നും  രാത്രി അവിടെ അന്തി ഉറങ്ങിയെന്നും നോമിന് അതെ മുഖച്ഛായയാണെന്നും നാട്ടുകാര് പറയണ കേട്ടിട്ടുണ്ട് . ഹായ് ഹായ് എന്താ കഥ 

Dr.Titus Sankaramangalam 2019-07-28 22:12:22
Thank you Kurian Pampadi for the nice write up. 
Regards
Dr Titus Sankaramangalam
Dr.Titus Sankaramangalam 2019-07-28 22:14:22
Thank you Kurian Pampadi for the nice write up. 
Regards
Dr Titus Sankaramangalam
M. O. Oommen (Tito), Secretary (2015-2019). Sankaramangalam Family Association. 2019-07-28 15:53:38
The above report has so many errors,  especially some of the Family Names,  etc.   

The Third Edition of Sankaramangalam Family History Book was published in 2018 May under the following persons leadership:

Mr.  E. M.  Mathai - President
Mr.  M. O.  Oommen - Secretary
Mr.  George Kuruvilla - Treasurer
Mr.  P. S.  Jacob - Convenor
Mr.  Thomas Oommen Snr. 

മേലാൽ ഞാൻ എന്റെ കുടുംബമേതെന്ന് പറയില 2019-07-29 09:43:36
ഇതിപ്പോൾ അരമന രഹസ്യം അങ്ങാടി പാട്ടായതുപോലെയാണ് .  തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കു സഹോദരന്മാരെ. അതികം പേരൊന്നും കറക്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത് .  ഇപ്പോൾ എന്റെ കാര്യം നോക്ക് . ഞാനും ശങ്കരമംഗലം കുടുംബത്തിൽ പെട്ടതാണ് പക്ഷെ പേര് വെളിപ്പെടുത്താൻ പറ്റില്ല . ഇന്നലെ വരെ എന്നെ മുതലാളി എന്ന് വിളിച്ചുകൊണ്ടിരുന്ന തേവൻ പുലയൻ ഇന്നലെ തുടങ്ങി എടാ ....   നീ എന്റെ കുടുംബത്തിൽ പെട്ടവനാണെന്ന് അറിയാൻ വയ്യായിരുന്നു . ഇന്നലെ ഈ-മലയാളി വായിച്ചപ്പോളാണ് മനസ്സിലായത് നമ്മൾ ഒരു കുടുംബക്കാരാണെന്ന് . ഇതാണ് എന്റെ ഗതി . ആരൊക്കെ എതുവഴി പോയിട്ടുണ്ടെന്ന് ദൈവം തമ്പുരാനറിയാം .  മേലാൽ ഞാൻ എന്റെ കുടുംബമേതെന്ന് പറയില്ല .

Anthappan 2019-07-29 14:24:27
The new Normal in religion, politics, and family is listed below. Any Malayalee Christians can claim that their forefather was a Naboori and take pride in it. There is no shame in it.  The birth is not a problem how you live on this earth is very important.  You can support Trump and live a Christian life . You can love your neighbor despite the color and which country they came from , forgive others debt, and live a christian life.  But if someone is getting displaced with your action then you are not eligible for the kingdom of heaven   

"Article by Jon Bloom
 
Buried in the genealogy of Jesus in Matthew chapter one is a gospel treasure. That treasure is five women. Their inclusion in the list is notable because it’s a patrimonial genealogy — a record of fathers and sons. Their inclusion is also notable because they were among the most notorious women in biblical history.

Tamar
The first mentioned is Tamar (Matthew 1:3). Remember her? Tamar entered the royal bloodline of the Messiah by disguising herself as a prostitute and seducing her father-in-law, Judah, so he would make her pregnant. Honestly, Judah had it coming because he had denied her justice, but it was an ugly affair all around (see Genesis 38).

Rahab
The second is Rahab (Matthew 1:5). She didn’t have to disguise herself. She had been a prostitute. And a Gentile! A Canaanite, no less. Not a desired pedigree. She and her family were the only survivors of Israel’s conquest of Jericho because she hid the Jewish spies and helped them escape. Once integrated into Israel, she married Salmon (wouldn’t you like to know that story?) and became King David’s great, great grandmother.

Ruth
Ruth is the third (Matthew 1:5) and she too was a Gentile. A Moabite. Her ancestry had its origin in the incest committed between Lot and his oldest daughter. Ruth’s people were polytheistic pagans, occasionally offering human sacrifices to idol-gods like Chemosh. Through personal tragedy and loyalty she wound up at Bethlehem and in the arms of Boaz.

We simply can’t move on without mentioning the staggering fact that Ruth has a book of the Bible named after her! How did that happen? Jews were prohibited from intermarrying with Moabites (Ezra 9:10–12) — unless a Moabite renounced all that being a Moabite meant and became all that it meant to be a Jew. In the fact that one of the canonical books of the Old Covenant is named after a Moabite woman, God is shouting something about his grace.

Bathsheba
The fourth woman mentioned in the list is “the wife of Uriah” (Matthew 1:6), Bathsheba. This woman suffered sexual abuse and the murder of her husband by Israel’s greatest king. And as a result she became an ancestor of Jesus."

 
അയ്യോ ഇ മലയാളി ക്രിസ്തിയാനി 2019-07-29 19:57:15

To Kerala Christians- your origin; some naked facts.

In recent times, the priests in Kerala started a lot of nonsense & lies about the origin of Christianity in Kerala. They are lying to you to keep you in the hallucination of blown up ego- that is; you are something. That ‘I am something ego’ will keep you enslaved to the source-the priest.

All the books of all religions are the product of males. A psycho-analysis of their writings shows that those men had sexual deficiencies. The inferiority of sexual deficiency made them hate & afraid of women. Ever since they tried to control women in various ways; instead of getting attracted by them like in the rest of the animal kingdom. Did Evolution threw men out of balance when they started walking on 2?. For all other animals, birds, plants- all in the Nature has different methods to attract the mate. The face to face posture during mating may be just human. In the process both can see & feel each other’s sexual organs. This face to face mating is only found in humans & so it is a blessing & curse at the same time. Male & female with large sexual organs reap the advantage. The less privileged become jealous and threatened but the urge for mating is inherent and so men found various tricks to boost their ego; from rape to Viagra. Weapons, war, religion, laws & regulations, festivals, priesthood, forbidden for women to enter temples & altars  – all are product of the thirst for male enhancement. The so-called scripture- it is just literature- all are product of male ego. The egoistic male become conqueror, emperor, rapist, priest. All of them or most of them will have a small penis. The same male ego is telling you; you are better than what you are:-

The EGO is fooling you when it tells you; you are a Jew or a Brahmin. You are a Christian; and why you are a Christian is because someone in your family chose to be so because he believed Christianity is better. Then why you turn back and take pride in your inferior past. There is no single pure ‘race’ or blood as you believe. Get your DNA analysis. It will tell you; your source. The present-day humans are a large & different mix. It is foolish to believe in race superiority. Neither the Brahmin nor the Jew is superior to anyone. Jew is not a race; it is a misname for the religion of Judaism. All in Israel are assumed or misnamed as Jews. The word Jew originated from the decedents of Yehuda the 4th of the 12 sons of Jacob out of five women. As per the Hebrew bible, they occupied the land south of Israel named Judea. The rest of Jacob’s sons lived in the Northern region called Samaria. Jacob had daughter- Deena- but a woman had no significance or importance for biblical men & so there is no history for her. Men of Israel married women from all different types of people around. The Syrians, the Egyptians, the Babylonians, the Romans- all attacked Israel and the people fled & scattered and inter-married; so; what blood purity you are talking about.

 Now the Brahmins: they were not in Kerala until the end of 7th or 8th cent. Even now you cannot convert a Brahmin. There was no Brahmin in Kerala for your st. Thomas to convert & Thomas never came to Kerala because there was no Thomas or Jesus as stated in the New Testament. The story of a peaceful Messiah- Christ- was created & spread by Roman Emperors to control the revolting Zealots/ Iscariots. That is why they never accepted the myth. They did not yield to the Romans either and so ended in the tragic suicide in Masada. Most of the activities of Jesus in the gospels are sarcastic parallels of Titus the son god. Names of Jesus’s disciples are fake. Simon Peter was a revolutionary. An Iscariot, Romans gave him several chances to surrender and give up violence against the Romans. He was thick headed as a rock, finally he was killed like the rest of all those who opposed Rome. The gospels, the letters of Paul & others are written as per the instructions of Flavian-the Emperor-the father god. The father & Son god in the New Testament are Flavian & Titus.

There were several sects of ‘Jews’ in Israel during Roman times, the Sadducees, the pharisees, the zealots & the Essenes. But the bible doesn’t even mention the name Essenes even though they were the majority. The Sadducees were not Hebrews / Israelites. They were decedents of the kingly priests of the god Zadok. They controlled the Jerusalem temple from the beginning to the end.  The Essenes fled to the desert. They are the producers of the Dead sea Scrolls. Only the Zealots revolted. A warrior Messiah from the tribe of David was their dream. The romans wrote the new testament to give them a peaceful Messiah. A messiah who said to turn your cheek, love your neighbor, above all pay taxes and pray for the rulers- the Romans.

The ‘Jews’ who came to Kerala remained as such until the returned to Israel. Very few inter-married & mingled with the Keralites. A Jew cannot worship cross, Mary as mother of god, the father, son, mother of son concept. It is Greek and Egypt ion myth.  Christianity as religion was formed by emperor Constantine. So; Christianity is not a product of Jesus, it is Roman all the way. There was no reverence to cross until the end of 3rd cent. So, Thoma; who never came to Kerala cannot establish 7 ½ churches in Kerala. The first Christians might have come to Kerala after the synod of Nicaea fleeing from Constantine. They were Nestorians. They remained to be so until the forceful conversion to Catholicism by the Portuguese. Those who resisted got separated by the event at ‘Coonan cross event at Mattancherry. Then they split again to all the rival groups we see now as Christians.

So, don’t be an ignorant fool to believe the false story of the priests. Do you know; none of the educated priests regards the bible as true history. They all know it is fiction and the Pope admitted it publicly. Be religious if you want; but be not a fanatic believer.-andrew

John 2019-07-29 21:13:52
നമ്മൂരി പാരമ്പര്യം,  അത് നിർബന്ധം ആണ് കേരളത്തിലെ ക്രിസ്ത്യാനിക്ക്.  പ്രത്യേകിച്ചും കുടുംബ മഹിമ എന്നൊക്കെക്കെ വീമ്പു ഇളക്കുമ്പോൾ. ആദിമ നൂറ്റാണ്ടിൽ പള്ളി എന്നൊരു പ്രസ്ഥാനം പലസ്തീഈൻ ദേശത്തെന്നല്ല ലോകത്തൊരിടത്തും ഇല്ല. കുരിശു ക്രിസ്ത്യാനികളുടെ ചഹ്നം ആവുന്നത് പോലും നാലാം നൂറ്റാണ്ടിൽ ആണ്. എന്നിട്ടു തോമസ് ശ്ലീഹ സി ഇ 52 ഏപ്രിൽ ഒന്നിന് കേരളത്തിൽ വന്നു കുരിശു കൃഷി ആരംഭിച്ചു എന്നും  600 കൊല്ലം കഴിഞ്ഞു കുടിയേറിയ ബ്രാഹ്മണൻമാരെ മാമ്മോദീസാ മുക്കി എന്നും ഒക്കെ തട്ടിവിടാൻ ഒരു കൂട്ടരും അത് അപ്പാടെ വിഴുങ്ങുന്ന കുറെ അച്ചായൻമാരും. ഈ പൊട്ടക്കഥയുടെ പേരിലാണ് ഇന്ന് കേസും അടിയും പള്ളി പിടുത്തവും ആയി കുറെ എണ്ണം തെരുവിൽ മറ്റുള്ളവരുടെ സമാധാനം  സ്വാതന്ത്ര്യം ഒക്കെ കയ്യേറുന്നതു.  അമേരിക്കപോലൊരു വികസിത രാജ്യത്തു വന്നു ഈ മണ്ടത്തരം പുതു തലമുറയിലേക്ക് അടിച്ചേൽപ്പിക്കുന്ന ചങ്കരൻ കുടുംബക്കാരെ നിങ്ങടെ കൊച്ചു മക്കളോട് ചെയ്യുന്ന മാപ്പർഹിക്കാത്ത അപരാധം.  
ചെറിയാൻ പകലോമറ്റം 2019-07-29 22:56:47
ഞാൻ പകലോമറ്റം കുടുംബത്തിലുള്ളതാണ് . ഞങ്ങടെ പൂർവ്വ പിതാക്കൾ പൂണൂലിട്ട നല്ല തറവാട്ടിൽ പിറന്ന നമ്പൂരിമാരാണ് .ആരുണ്ടടാ അവിടെ പകലൊമാറ്റത്തോട് കളിയ്ക്കാൻ .  ഞങ്ങടെ കുടുംബത്തിൽ ബിഷപ്പിന്മാരുടെ കളിയാണ് .ബിഷപ്പ് ഫ്രാൻകോ ഒഴിച്ച് .   പകലയമാറ്റത്തിന് കാക്കാൻ മാത്രമല്ല നിൽക്കാനും അറിയാം .  പകലമാറ്റത്തോടാ കളി 

വിദ്യാധരൻ 2019-07-30 00:01:50
കുര്യൻ പാമ്പാടി എഴുതി എഴുതി ഇതുപോലറ്റത്തെ കുടുംബ പൊങ്ങച്ച ലേഖനവും എഴുതി തുടങ്ങി . 34 മില്യൺ ജനങ്ങൾ ഉള്ള കേരളത്തിൽ അയ്യായിരം പേരുള്ള ഒരു കുടുംബം ആനവായിൽ അമ്പഴങ്ങ പോലെയാണ് . കുടുംബ ചരിതം നല്ലത് തന്നെ പക്ഷെ ചരിത്രം വിജയികളുടെമാത്രമാണ് .  ഇവിടെ ഡോകട്ടേഴ്‌സും  എഞ്ചിനിയറുമാരും മന്ത്രിമാരും , ബിഷപ്പിന്മാരും ഉണ്ടെങ്കിൽ അവരുടെ പേര് വരും . പക്ഷെ കുടുംബത്തിൽ ഒരു തെണ്ടി ഉണ്ടെങ്കിൽ അവന്റെ പേര് ചരിത്രത്തിൽ  എങ്ങും കാണില്ല . അപ്പോൾ കുടുംമ്പ ചരിത്രം പൊങ്ങച്ച ചരിത്രമായി മാറും .  ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അമേരിക്കയിൽ വന്നിട്ടും ഇത്തരം വില കുറഞ്ഞ പരിപാടി തുടരുന്നത് ഖേദകരം തന്നെ .  ഇവിടെ ചിലർ മരിക്കുമ്പോൾ അവരെ തിരിച്ചറിയാൻ, ഡോക്ടർ എന്ന തലകെട്ടോ , എൻജിനിയർ എന്ന തലകെട്ടോ, ബിഷപ്പിന്റെ അനിയെനെന്നോ (ആർക്കും വേണ്ടാത്ത ബിഷപ്പാണ് ഫറാങ്കോയും, ആലഞ്ചേരിയുമൊക്കെ ) എന്ന് എഴുതി വിടും എന്നാൽ ഇതൊന്നും ഇല്ലാത്തവൻ അയാൾ പള്ളിയിലെ പ്രസിഡണ്ടായിരുന്നുന്നു,   മലയാളി അസോസിയേഷന്റെ , ഫോമയുടെ , ഫൊക്കാനയുടെ . വേൾഡ് അസോസിയേഷന്റ പ്രസിഡണ്ടായിരുന്നു എന്നൊക്ക എഴുതി വിടും. കേരളത്തിൽ പണ്ട് അല്പം പണമുള്ളവൻ അമേരിക്കക്ക് വന്നാൽ അത് പത്രത്തിൽ കൊടുക്കുമായിരുന്നു . ഇന്ന് അതിന് യാതൊരു വിലയുമില്ല . ഇനി അടുത്തത്  ചന്ദ്രനിൽ പോകുമ്പോൾ ആയിരിക്കും .  മനുഷ്യൻ അവൻ ആരെന്നറിയാതെ സത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ് . കൈനിറയെ പണം ഉണ്ട് പക്ഷെ അധികാരം ഇല്ല . അധികാരം ഉണ്ടെങ്കിലും ആരും അറിയില്ല.  മനുഷ്യരെ ഭ്രാന്തു പിടിപ്പിക്കുന്ന ഈ മാത്സര്യം അവസാനിപ്പിക്കേണ്ടതാണ് .  

സത്വബോധം നഷ്ടപ്പെട്ട നാമിന്ന് 
എത്തിയതെവിടെയാണ് ?
നഷ്ടമായി നമ്മളിൽ  നന്മയും ഉൽ-
കൃഷ്ടമാം കരുണയും സ്നേഹവും
മാറ്റിവച്ചതിനു പകരമായി 
നാറ്റിടുന്ന ഗർവ്വുമഹങ്കാരവും

പകലോമാട്ടം അച്ചായി 2019-07-30 04:57:03
ഞങ്ങളുടെ കുടുംബയോഗതിലും ൭൦൦ അദികം വീടുകളും  3 ആയിരത്തില്‍ അദികം ആള്‍ക്കാരും ഉണ്ട്. ഞങ്ങളും പകലോമറ്റം തുടക്കം  എന്നാണ്  വിശ്വസിക്കുന്നത്. അപ്പോള്‍ ആണ് അറിയുന്നത്  കൊല്ലം  മുതല്‍ കൊച്ചി വരെ ഉള്ള ക്രിസ്താനികള്‍ എല്ലാം പകലോമാട്ടം എന്ന് അവകാസ്പെടുന്നു എന്ന്. കേരളത്തിലെ മുക്കുവര്‍ ആണ് ആദ്യത്തെ ക്രിസ്താനികള്‍ - അവര്‍ ഒക്കെ എവിടെ പോയി?
കന്നും പൂട്ടി കപ്പ പുഴുക്കും തിന്നു നടന്നവര്‍ പെണ്ണുങ്ങള്‍ വിദേശത്തു ജോലി ചെയിതു പണം ആയപോള്‍ പൂണ്‌ലും തറവാടും, പടിപുരയും ഒക്കെ ആയി. നമ്പൂരിമാര്‍ തരം കിട്ടുന്നിടതു  ചൂട്ടു കുത്തി കെടുത്തി കിടക്കുമായിരുന്നു. ഹാ  കൂടുതല്‍ നിങ്ങള്‍ തന്നെ ഉഹി ക്കുക.  നമ്പൂരി എന്ന് മുതല്‍ ആണ്  ഇറച്ചി തിന്നാന്‍ തുടങ്ങിയത് എന്ന് കൂടി  അറിയിച്ചാല്‍ നന്നായിരുന്നു. 
Patt 2019-07-30 08:26:03

ഇന്ത്യയുടെ ആദിമ സന്തതികൾ ദ്രാവിഡ  വംശമായിരുന്നു . അവരുടെ നിറം കറത്തതും ആയിരിന്നു. . പിന്നേ എങ്ങനെയാ കേരളത്തിൽ വെളുത്തവനും  . ചുവന്നവനും , ഇരുണ്ടവനും , തവിട്ടനും , പൂച്ച കണ്ണനും തഴച്ചു വളർന്നത്. കേരളത്തിന്റെയ്  നീണ്ട കടൽ തീരങ്ങൾ , പ്രാചീന കാലം മുതലേ  തന്നേയ്  കേരളത്തിന്റെയ് തീരം ഒരു കപ്പൽ ചാനലായിരുന്നു. അറബിയും, മെഡിറ്റനേറിയനും, എല്ലാ  തലമുടി കറുത്ത മദ്ധ്യേഷ്യൻ  രാജ്യങ്ങളിൽ നിന്നുള്ളവർ പണ്ട് തൊട്ടേ ഇവിടെ ഇറങ്ങി കുടി കിടപ്പൊക്കെ നടത്തി പോയതാണ്. സത്യം പറയുന്ന ചരിത്രം എഴുതാൻ  മലയാളിയുടെ ഗർവ് സമ്മതിക്കില്ലഎം എം മാണി, നിറത്തെ പറ്റി  പറഞ്ഞതിൽ സത്യമില്ലായ്കയില്ല. അല്ലെങ്കിൽ ഇവിടെ നൂറു ഡോളർ കൊടുത്താൽ DNA  ടെസ്റ്  നടത്തി ഏതാണ് ഒറിജിനൽ എന്ന് കണ്ടുപിടിക്കാം! അതായതു കേരളീയർ ഒരു സങ്കര വർഗം ആണ്, എന്നാണ് ചരിത്രം അറിയാവുന്നവർ  പറയുന്നത്. അതാണ് ഒന്ന് ഒന്നിനോട് ഒത്തു പോകാത്തത്  .തമിഴ്  മക്കടെ  യോജിപ്പ്, അത് ജെനറ്റിക്കൽ ആണ്.

Joseph 2019-07-30 10:30:14
ഒരു കുടുംബചരിത്രം എഴുതുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാനും ഒരു കുടുംബചരിത്ര രചയിതാവാണ്. 

പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു കാരണവർ നിലക്കൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയ കാലം മുതലുള്ള ചരിത്രം ഞാനുൾപ്പെട്ട കുടുംബത്തിനുണ്ട്.  ഏകദേശം 25 തലമുറകളുടെ ചരിത്രം കാഞ്ഞിരപ്പള്ളിയുടെ ദേശചരിത്രം റിക്കോർഡ് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ നസ്രാണി കുടുംബങ്ങളുള്ള കാഞ്ഞിരപ്പള്ളിയുടെ ചരിത്രം നോക്കുകയാണെങ്കിൽ ഏകദേശം അരലക്ഷം പേരോളം ഒരേ പൂർവികനിൽനിന്നുമുള്ള വംശാവലിയെന്നും കാണാം. അവിടെയുള്ള പഴയ കുടുംബങ്ങൾ എല്ലാം പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആ സ്ഥിതിക്ക് 5000 അംഗങ്ങളുള്ള 'ശങ്കരപുരി'  ലോകത്തിലെ ഏറ്റവും വലിയ കുടുംബമെന്ന വാദവും അടിസ്ഥാന രഹിതമാണ്‌. 

ഒരു കുടുംബചരിത്രത്തിൽ സാധാരണ സാമ്പത്തിക സ്ഥിതിയുള്ളവർക്കും പേരും പെരുമയുമുള്ളവർക്കും പ്രാധാന്യം കൊടുക്കുന്നത് കാണാം. അവിഹിത ബന്ധത്തിൽ ഉണ്ടായ കുടുംബാംഗങ്ങളെ ചരിത്രത്തിൽ ഉൾപ്പെടുത്തുകയില്ല. തൊഴിലാളികളായ അംഗങ്ങളെ വെറും ഒരു 'പേരിൽ' മാത്രം ചരിത്രത്തിലൊതുക്കും. കല്യാണ ദല്ലാൾ, പെയിന്റ് അടി തൊഴിലാളി, ചാരായം വാറ്റുകാർ എന്നിങ്ങനെയുള്ളവർ' പേരുകേട്ട എല്ലാ കുടുംബ ശാഖകളിലും കാണും. അവരുടെ തൊഴിലുകൾ കുടുംബചരിത്രത്തിൽ ചേർക്കാറില്ല. പാവപ്പെട്ടവന്റെ പേരുമാത്രം ചേർക്കും.  

ഏതെങ്കിലും തൂമ്പായുമായി കിളച്ചുകൊണ്ടിരുന്ന കാരണവരെ വീര കഥാപാത്രമാക്കും. ഇരുനൂറോ മുന്നൂറോ കൊല്ലം മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ പൂർവിക തലമുറകളുടെ പുറകോട്ടുള്ള ചരിത്രം അജ്ഞാതമായിരിക്കും. പിന്നീട്, തോമാശ്ലീഹായുടെ കാലത്തുള്ള ഒരു നമ്പൂതിരിയേയും മാമോദീസാ മുക്കി പൂർവികനാക്കും. സ്വന്തം മുത്തച്ചന്റെ അപ്പന്റെ പേരുപോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളപ്പോഴാണ് ചരിത്രം സെന്റ് തോമസ് വരെ നീളുന്നത്. 

കേരളത്തിലെ പഴംപുരാണ കുടുംബചരിത്രങ്ങളിൽ പറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികൾ എല്ലാവരും തന്നെ ദ്രാവിഡ വംശജരെന്നാണ് സത്യം. അറബികളും പറങ്കികളും കേരളവുമായി കച്ചവടം തുടങ്ങിയതിൽപിന്നീട് ചില കുടുംബങ്ങൾ വെളുത്തവരുമായി. 
Sudhir Panikkaveetil 2019-07-30 11:35:36
കൃസ്തുമതവിശ്വാസി എന്ന് പറയുന്നത് 
അപമാനമായതുകൊണ്ടല്ലേ പൂർവികർ 
നമ്പൂതിരിയാണെന്നു പറയുന്നത്.  ഘർവാപ്പസി 
എന്ന ഒരു പദ്ധതി സംഘികൾക്കുണ്ട്. 
തിരിച്ചുപോയി പൂന്നൂൽ ധരിച്ച് പൂർവികർ 
ചെയ്ത തെറ്റ് തിരുത്തുക. 
സംഘികൾ സന്തോഷഭരിതരാകും. 
എന്തിനാണ് എന്റെ ഉപ്പുപ്പാക്ക് ആനയുണ്ടാർന്നു 
എന്ന പല്ലവി പാടുന്നത്. ഇക്കാലത്ത് നംപൂതിരി 
എന്ന് പറയുന്നതുകൊണ്ട് പ്രത്യേകിച്ച് മഹത്വം 
ഒന്നുമില്ലല്ലോ? അതിലും ബഹുമാനം കൃസ്താനി 
എന്ന് പറയുന്നതാണ്.  പിന്നെ ഇതൊക്കെ 
ഓരോ മനുഷ്യരുടെ ഇഷ്ടം. അതിനെ ചോദ്യം 
ചെയ്യുകയും അതിനോട് വാദിക്കാൻ പോകുകയും 
ചെയ്യാതിരിക്കുക. ഇ മലയാളി ഇത്തരം 
വിഷയങ്ങൾക്ക് പ്രാധാന്യം നൽകാതിരിക്കുക. 
Anthappan 2019-07-30 15:09:54
There is an identity crises among the Malayalees in America and that is reflected in this article which tells the incomplete family story of Shankaramagalam.  As many people suggested in their comments, it is incomplete because the weak are left behind just like the wild beast migration in Africa.  In the pursuit  of  new meadows, the wild beasts run over other animals and kill them.  When you look at the identity crises among the Malayalees  anybody can see this tendency among them    How many! relations are being broken because of these  identity seekers?  The notorious politicians and religious leaders need this to sustain their power. And they throw the peanuts for the confused with no identity. (You can live a very good life in America, loving all the human beings without an identity)   When they thrive to establish an identity for them and others, they don't care how many people are getting hurt.  If you become passive, as Sudher Panikkavettil suggested, the wild beast will run over and kill us all. It is time to challenge this kind of attitude and find out what their goals and ambitions are? Do they think humanity as a community or they do this out of their selfish motives. If we leave this trend unchallenged, it will take us back to tribal time and destroy the nations.    We need to find a balance somewhere. In that respect there is nothing wrong in  stopping these people and searching their baggage 
“I don't know who I am right now. But I know who I'm not. And I like that.” ― Amber Smith
ഒരു വായനക്കാരൻ 2019-07-30 12:38:59
പ്രതികരണകോളത്തിൽ വായിക്കാവുന്നതും ചിന്തിക്കാവുന്നതുമായ അഭിപ്രായം എഴുതുന്നവരാണ് ജോസഫ്, അന്തപ്പൻ, ആൻഡ്രു, സുധീർ പണിക്കവീട്ടിൽ, വിദ്യാധരൻ തുടങ്ങിയവർ. വിദ്യാധരൻ ഉദ്ധരിക്കുന്ന  പഴയ കവിതാ ശകലങ്ങൾ തീർച്ചയായും ഒരു മുതൽകൂട്ടാണ്. ചിലതൊക്കെ ഞാൻ കുറിച്ച് വച്ച് ഹൃദ്യസ്ഥമാക്കാറുണ്ട് ഇവരെ ആരേയും എനിക്ക് നേരിൽ പരിചയമുള്ളവരല്ല . ഈ-മലയാളിയുടെ പ്രതികരണകോളം വ്യത്യസ്തമായ കാഴ്ചപ്പാടുകളെ മനസ്സിലാക്കാനുള്ള ഒരു ചർച്ചാ സ്ഥലമാണ് . എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ -keep it up 

amerikkan mollakka 2019-07-30 21:15:38
ടിപ്പു സുൽത്താൻ (ഏകദേശം 1700 ഒടുവിൽ) ഒത്തിരി 
ഉയർന്ന ജാതിക്കാരെ സുന്നത് കഴിപ്പിച്ച്  ഇസ്‌ലാമാക്കി.
ഞമ്മടെ ജാതിക്കാർ  ആ പൊങ്ങാത്തരം ഒന്നും 
വിളമ്പുന്നില്ല.  രേഖകൾ പരിശോധിക്കാം.
 കൃസ്ത്യൻ  സാഹോദരരുടെ  അവകാശം 
പറച്ചിൽ പോലെയല്ല.
ഹാജിയാര് 2019-07-30 23:20:42
അസ്സലാം മലേക്കും . ഓന് പൊങ്ങാത്തരം കാണിക്കണമെന്ന് തോന്നിയാലും മൂന്ന് ബീവിമാരല്ലേ ചുറ്റിലും . അവര് പൊങ്ങാൻ സമ്മതിക്കില്ലല്ലോ മൊല്ലാക്ക ? നിലത്ത് നിന്നിട്ടേ ബേണ്ടെ മൊല്ലാക്ക ആടാൻ ? 

James George 2019-07-31 18:36:28
കേരളത്തിലെ ഒരു വിഭാഗം കൃസ്ത്യാനികൾ 
നമ്പൂതിരി മാർക്കം കൂടിയ വരാണെന്നു 
പരസ്യമായി വിളിച്ചുകൂവുമ്പോൾ ഒരു പക്ഷെ 
വടക്കേ ഇന്ത്യയിൽ നിന്നും കാവിയുടുത്ത 
ഗോസായിമാർ ജയ് ശ്രീറാം മുഴക്കിക്കൊണ്ട് 
കേരളത്തിൽ എത്താൻ സാദ്ധ്യതയുണ്ട്. 
അവരെയൊക്കെ പൂണൂൽ ധരിപ്പിച്ച് ഒരു പുണ്യാഹം തളിക്കലും ശുദ്ധികലശവും 
നടത്തി വാസുദേവനും, ബ്രഹ്മദത്തനും, ഭവത്രതനും 
എന്ന് പേരുകൾ മാറ്റി വീണ്ടും തിരുമേനിമാരാക്കാം 
അങ്ങനെ നമ്പൂതിരി സമൂഹം കേരളത്തിൽ 
 വലുതാകട്ടെ.

josecheripuram 2019-07-31 20:13:11
Is there any one in their family who is poor or illiterate?I'am sure there are,but we always like to shine like the moon,taking the light from the sun.Ones we become Christians no matter how long ago we became Christians.Like becoming citizens.Then why we boast about your past?Is in't silly.You betray your brother because he could not come up to your worldly possession.If you believe there is a life after death?(I don't think you believe That).
Anthappan 2019-07-31 23:36:05
I know,  many people belong to this family group and the people commenting on this article have been in this country for a long time. The one reason we cannot assimilate into the American society and call us as an American is because we are internally sojourners and lives in mess we wanted to leave behind.  We worked hard and gave a great opportunity for our  next generation because this country gave us an opportunity when didn't have that opportunity in our motherland. If Trump see this guy holding this banner with 'Shankaramangalam' name on it, he would say 'go back to the country you came from'.  He doesn't have that right to say that because his farther was a German White Nationalist who emigrated to this country,  But with this kind of cheap rhetoric  we are giving a chance  for him to say the same thing to the four American born Congress women. Think about your own American born children in that situation!  When you set out your journey from your homeland to this great country and became a US citizen, your first loyalty is to this nation and all your effort should be to improve the future of your children.  Relationship is good to certain extend but not at the cost of your family.  These kind of nonsense is good to bolster your false ego but people those who watch you guys from afar will say that you guys are morons.

Our democracy in this country is threatened by a White Nationalist in the White House. He is defying every law in this country and make the life of emigrants harder.  Some Malayalees cannot understand this and support him because half of their brain sells are dysfunctional.  They are probably seeing some bad dreams in the night.  They probably see some kind of huge black people out their to get them and they pray to White God, (Jesus is always portrayed as white). And, they think Trump has all the features of Jesus (most of the poor Christians vote for him  because their pastors and priest ask them in the name of god to vote for him. These poor people don't know how many millions they are getting as tax break) 

To make the long story short, throw the banner you are holding, and get out and tell everyone to vote the Racist President out from the White house. This is imperative for the future of your children and for the future of this nation.            
Jack Daniel 2019-07-31 23:42:23
I agree with my brother Jose 100%. The only problem I have with him is that, it is not shine moon but 'Moonshine'  Moonshine was originally a slang term for high-proof (100%) distilled spirits that were usually produced illicitly, without government authorization. In recent years, however, moonshine has been legalized in various countries and has become a commercial product. But bro I am the best and gentle which can open up your imagination and fly high and that is , The great Jack Daniel 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക