Image

ഡയറ്റിംഗും വ്യായാമവും പതിവാക്കുക; കൊളസ്‌ട്രോള്‍ ഒഴിവാക്കൂ

Published on 03 May, 2012
ഡയറ്റിംഗും വ്യായാമവും പതിവാക്കുക; കൊളസ്‌ട്രോള്‍ ഒഴിവാക്കൂ
കൊളസ്‌ട്രോളില്‍ നിന്ന്‌ രക്ഷനേടാന്‍ ജീവിത ശൈലി തന്നെ മാറ്റണം. ഡയറ്റിംഗില്‍ തുടങ്ങി വ്യായാമത്തില്‍ കൂടിയേ അതിനു പരിഹാരമാകൂ. വറുത്തതും പൊരിച്ചതും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക്‌ പരിധികള്‍ നിശ്ചയിക്കുക. പഴം, പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക, വ്യായാമത്തിന്റെ ഭാഗമായ നടത്തവും നീന്തല്‍, സൈക്ലിംഗ്‌ എന്നിവ പതിവാക്കുക.

കൊളസ്‌ട്രോള്‍ ഹൃദയം, കണ്ണ്‌, കരള്‍, വൃക്ക എന്നിവയ്‌ക്ക്‌ അപകടകരമാണ്‌. ആരോഗ്യമുള്ള ഒരാളിന്റെ രക്തത്തിലെ ആകെ കൊളസ്‌ട്രോള്‍ 200 മി.ഗ്രാം/ഡെസിലിറ്ററിനു താഴെയും എല്‍ഡിഎല്‍ 160 മി.ഗ്രാം/ ഡെസിലിറ്ററിനു താഴെയും ആകുന്നതാണ്‌ നല്ലത്‌. എന്നാല്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളയാളെ സംബന്ധിച്ച്‌ എല്‍ഡിഎല്‍ അഥവ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ 100 മില്ലിഗ്രാം/ഡെസിലിറ്റിനു താഴെയാകുന്നതാണ്‌ അഭികാമ്യം. പുരുഷന്മാരില്‍ 40-50 മി.ഗ്രാം/ഡെസിലിറ്റര്‍, സ്‌ത്രീകളില്‍ 50-60 മില്ലി ഗ്രാം/ഡെസിലിറ്റര്‍ എന്നിങ്ങനെയാണ്‌ എച്ച്‌ഡിഎല്‍ അഥവ നല്ല കൊളസ്‌ട്രോളിന്റെ സാധാരണ നില.
ഡയറ്റിംഗും വ്യായാമവും പതിവാക്കുക; കൊളസ്‌ട്രോള്‍ ഒഴിവാക്കൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക