Image

മോഹന്‍ലാല്‍ വീണ്ടും സംസ്‌കൃതം സംസാരിക്കുന്നു

Published on 03 May, 2012
മോഹന്‍ലാല്‍ വീണ്ടും സംസ്‌കൃതം സംസാരിക്കുന്നു
കോഴിക്കോട്: കാവാലത്തിന്റെ കര്‍ണഭാരത്തിലെ അഭിനയത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും സംസ്‌കൃതം സംസാരിക്കുന്നു.
സംസ്‌കൃത ഗാനങ്ങളുടെ ആല്‍ബത്തിന് ആമുഖം പറഞ്ഞുകൊണ്ടാണ് ലാല്‍ ഭാഷയുടെ പ്രചാരകനാവുന്നത്. 'സംസ്‌കൃതഭാരതി'യാണ് ഏഴ് ഗാനങ്ങളുടെ സമാഹാരം തയ്യാറാക്കുന്നത്. സംസ്‌കൃതഭാഷയെ സാധാരണക്കാരിലെത്തിക്കുക, ഭാഷയുടെ ആഴത്തെക്കുറിച്ചും മാധുര്യത്തെക്കുറിച്ചും പ്രതാപത്തെക്കുറിച്ചും ബോധവാന്മാരാക്കുക തുടങ്ങിയവയാണ് സംസ്‌കൃതഭാരതിയുടെ ലക്ഷ്യം.

പ്രകൃതി, മാതൃത്വം, ദേശസ്‌നേഹം എന്നിവയാണ് ആല്‍ബത്തിലെ ഗാനങ്ങളുടെ മുഖ്യപ്രമേയം. പ്രസിദ്ധ ഗായകരായ ശങ്കര്‍ മഹാദേവന്‍, സുജാത, അരുണസായിറാം, ഹരിണി, മധുബാലകൃഷ്ണന്‍, കല്‍പ്പന രാഘവേന്ദ്ര, രമേഷ് വിനായകം, വിശാലാക്ഷി ശങ്കര്‍, കാര്‍ത്തിക എന്നിവരാണ് പാടുന്നത്. ആല്‍ബത്തിന്റെ ആമുഖത്തിന് പുറമെ ഓരോ പാട്ടിന്റെ ആമുഖവും മോഹന്‍ലാലാണ്. കേരളത്തില്‍ വേരുകളുള്ള ശങ്കര്‍ ആണ് സംഗീത സംവിധായകന്‍.

മോഹന്‍ലാല്‍ വീണ്ടും സംസ്‌കൃതം സംസാരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക