Image

മഴയുടെ ഭാവങ്ങള്‍ (മൂന്നു കവിതകള്‍)

Published on 10 August, 2019
മഴയുടെ ഭാവങ്ങള്‍ (മൂന്നു കവിതകള്‍)
മഴ
ഡോ.എസ്.രമ  

ഗ്രീഷ്മത്തിന്റെ
തീഷ്ണതയില്‍
ഭൂമി  തളര്‍ന്നു....
വിണ്ടുകീറി പാടങ്ങള്‍..
വരണ്ട  ജലാശയങ്ങള്‍... .
നീര്‍ച്ചാലുകള്‍ നഷ്ടമായ പുഴ...
ദാഹജലത്തിന് കേഴുന്ന ജീവികള്‍...

 ഒടുവിലൊരു
മഴത്തുള്ളിയെത്തി...
തളര്‍ന്ന മണ്ണിനെ
ചുംബിച്ചു....
നനഞ്ഞ മണ്ണിന്റെ
ഗന്ധമൊരനുഭൂതി....
തെന്നലൊരു
 തൂവാന കുളിര്‍മ....

 തോരാമഴയായി
വര്‍ഷത്തിന്റെ പ്രണയം...
 കണ്ണു ചിമ്മിയ
മിന്നല്‍ പിണരുകള്‍..
നനഞ്ഞു കുതിര്‍ന്ന 
മണ്ണ്..
പച്ചപ്പ് വീണ്ടെടുത്ത്
പാടങ്ങള്‍..
നിറഞ്ഞൊഴുകിയ
 ജലാശയങ്ങള്‍... 
നീരൊഴുക്കില്‍ വീണ്ടും
പുഴയൊരു സുന്ദരി പെണ്ണ്..
മഴയിലലിഞ്ഞ
തരുശാഖകള്‍..

മാനത്തെ 
കാര്‍മേഘകോട്ടക്കിടയിലൂടെ
ഒന്നെത്തിനോക്കി...
വെയിലൊരു
 ക്ഷണിക്കാത്ത അതിഥി... .

തോര്‍ന്ന മഴക്കൊടുവിലാ
പാടവക്കില്‍
ചീവീടുകളെ കൂടെ കൂട്ടി
തവളകളുടെ സന്തോഷ
കരച്ചില്‍ ...

പാടത്തെ കതിരിനെ
പ്രണയിച്ച കാറ്റില്‍
വര്‍ഷമേഘങ്ങളുടെ
വിതുമ്പലായി..
വീണ്ടും
പെയ്തിറങ്ങി...
മഴത്തുള്ളികള്‍...

==============

തീമഴ
ഉഷാ സുരേഷ്

അന്തമില്ലാത്ത ചിന്തകളുടെ
കണ്ണീര്‍ ശേഷിപ്പ്
പതിരായ ജന്മം

മനസ്സുമറന്ന,തന്നെ മറന്ന
ഗോഷ്ടികളുടെ അലസത
പതംപറയലുകളുടെ
രഹസ്യനടനം.
മച്ചില്‍ പടര്‍ന്ന ധൂമം.

സങ്കടമതിലിന്
തീ കൊളുത്തിയ 'മഴ
പെരുമഴചാര്‍ത്തിനു
കംബളം ചര്‍ത്തിയ 'വെയില്‍

കത്താതെ പുകഞ്ഞ പന്തത്തില്‍
പച്ചവെള്ളമൊഴിച്ചു
കത്തിച്ച ധാര്‍ഷ്ട്യം.
നോവിന്‍ ജ്വാലക്കു
കറുത്ത നിറം.

പിടഞ്ഞു തീര്‍ന്ന സന്ധ്യ
പുകഞ്ഞു തീര്‍ന്ന മഞ്ഞ്

അസ്ഥിതുളച്ച തണുപ്പില്‍
മഞ്ഞുകൊണ്ട് ചൂട്ട്

ഓര്‍മ്മകളുടെ ശേഷിപ്പ്.
മറവിക്ക് തീകൊടുക്കാം
പന്തമെരിക്കാം
മഴയില്‍ പുകഞ്ഞു
മഞ്ഞില്‍ കത്തി
വെയിലില്‍ കെട്ടടങ്ങി
അങ്ങിനെയങ്ങിനെ........

ഭ്രമം ഭ്രമണമായ്
പ്രാണന്‍ പകുത്തു
പ്രണയം മരിച്ചു
പ്രകൃതിയില്‍ ലയിച്ചു
തീമഴ പടര്‍ച്ച...

=============

പ്രതികാരം
എം എന്‍ ഹബീബ്
പാപ്പിനിപ്പാറ

മഴ പറയുന്നൂ
ഞാന്‍
കണ്ണീരൊഴിച്ചത്
അമ്മയുടെ
മാറിടത്തിക്കാണെന്ന്
കാണാന്‍ കൊതി
പൂണ്ടമാതൃഹൃദയ ത്തിലേക്കാണെന്ന്

അമ്മയുടെ
നെഞ്ചുപിളര്‍ത്തി
നിങ്ങളുയര്‍ത്തിയ
ആകാശം മുട്ടുന്ന ഗോപുരങ്ങള്‍  ആകാശം മുട്ടുന്ന ഗോപുരങ്ങളായിരുന്നു

പിന്നീടൊരുന്നാള്‍
നിങ്ങളെന്നെ
കോണ്‍ഗ്രീറ്റ്
തടവയിലാക്കി ഞാനത്ര കാലം
മൗനം ഭീക്ഷിചെന്നോ

നിങ്ങള്‍ നെയ്ത
മതിലുകളില്‍നിന്നെന്നെ
മോചിപ്പിക്കുവാന്‍
ഊര്‍ന്നിറങ്ങി മതിവരുവോളം
ആസ്വദിക്കാന്‍
കെഞ്ചുകയാണിപ്പോഴും

എന്റെ
കണ്ണുനീരാണ് നിങ്ങളെ
കുരുതിയിലാഴ്
ത്തിയതെന്നറിയണം

അപ്പോഴും
നിങ്ങള്‍ക്ക് ഗര്‍വ്വായിരുന്നു
പരിഹാസചിരിയായിരുന്നു
നിത്യം നിങ്ങള്‍ക്ക്

കത്തിരിക്കാനാവില്ലിനി
ഉള്ളിലൊതുക്കിയ
പ്രതികാരം
തീ മഴയായ്
പെയ്യുകയാണ്
വിചിന്തനതിന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക