ഡാലസ്: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ആതുര സേവനരംഗത്തെയും സാമൂഹിക സേവനരംഗത്തേയും നീണ്ടകാലത്തെ മികച്ച മികച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തി ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസിനെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് (IANA-NT) സംഘടിപ്പിച്ച നഴ്സസ് ഡേ ആഘോഷങ്ങളില്‍ ഇര്‍വിങ് സിറ്റി മേയര്‍ റിക്കി സ്റ്റോപ്ഫര്‍, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രസിഡന്റ് മഹേഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് ഏലിക്കുട്ടി ഫ്രാന്‍സീസിനു അവാര്‍ഡ് നല്കി.
ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ സ്ഥാപക അംഗം എന്ന നിലയില്‍ തുടക്കകാലത്തു നല്കിയ അമൂല്യ സഭാവനകള്‍ക്കും, തുടര്‍ന്ന് സ്ഥിരമായി നല്‍കിവരുന്ന
സേവനങ്ങള്‍ക്കുമായാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എന്ന് ചടങ്ങില്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ആലീസ് മാത്യു പറഞ്ഞു.
ഏലിക്കുട്ടി ഫ്രാന്‍സീസ് 38 വര്‍ഷത്തോളം ഡാലസ് പാര്‍ക്ക്ലാന്‍ഡ് ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്പര്‍വൈസറായി സേവനം ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ സ്ഥാപക അംഗം, മുന്‍ പ്രസിഡന്റ് , ഡാളസിലെ സീറോ മലബാര്‍ പള്ളിയുടെയും, എസ്എംസിസിയുടെയും സ്ഥാപക അംഗങ്ങളില്‍ ഒരാള്‍, വേള്‍ഡ് മലയാളീ കൗണ്‍സില്‍ പ്രൊവിന്‍സ് സ്ഥാപക അംഗം തുടങ്ങി വിവിധ മേഖലകളില്‍ സേവനം ചെയ്തിട്ടുണ്ട്. പാര്‍ക്ക്ലാന്‍ഡ് ഹോസ്പിറ്റലിലെ ഇന്ത്യന്‍ നഴ്സസിനായി അവാര്‍ഡ് സമര്പ്പിക്കുന്നെവെന്നു ഏലിക്കുട്ടി ഫ്രാന്‍സീസ് പറഞ്ഞു.