Image

ഹൗഡി മോഡി പ്രോഗ്രാം: 40,000 പേര്‍ രജിസ്റ്റര്‍ ചെയ്തു

Published on 13 August, 2019
ഹൗഡി മോഡി പ്രോഗ്രാം: 40,000 പേര്‍ രജിസ്റ്റര്‍ ചെയ്തു
ഹൂസ്റ്റണ്‍: സെപ്റ്റംബര്‍ 22-നു ഹൂസ്റ്റണിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിരേല്ക്കാന്‍ 40,000-ല്‍ പരം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.അര ലക്ഷം പേരെയാണു എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണത്തിലേക്കു പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് 18 ആണു രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. രജിസ്റ്റ്രെഷന്‍ സൗജന്യം

ഹൂ ഡു യു ഡു എന്നതിന്റെ ചുരുക്കപ്പേരായ ഹൗഡി മോഡി എന്ന് പേരിട്ടിരിക്കുന്ന സ്വീകരണത്തിന്റെ മുദ്രാവാക്യമാകട്ടെ ശോഭനമായ ഭാവി; പങ്കിടുന്ന സ്വപ്നങ്ങള്‍ എന്നാണ്. (ഷെയേര്‍ഡ് ഡ്രീംസ്; ബ്രൈറ്റ് ഫ്യൂച്ചേഴ്‌സ്)

ചരിത്രപരമായ് ഈ സന്ദര്‍ശനത്തിനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നു ഹൂസ്റ്റണ്‍ മേയര്‍ സില്വസ്റ്റര്‍ ടേര്‍ണര്‍ പറഞ്ഞു. ഹൂസ്റ്റണുമായുള്ള ബന്ധ്ം കൂടുതല്‍ മെച്ചപെടുത്തുകയും എല്ലാ ഹൂസ്റ്റണ്‍ നിവാസികള്‍ക്കും പ്രയോജനകര്‍വുമായിരിക്കും സന്ദര്‍ശനമെന്നും അദ്ധേഹം പറഞ്ഞു.
ആയിരം വോളന്റിയര്‍മാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. 650 സംഘടനകള്‍ സഹകരിക്കുന്നതായി സംഘാടക കമ്മിറ്റി കണ്വീനര്‍ ജുഗല്‍ മലാനി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക