Image

എം.എന്‍.കാരശ്ശേരിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം

പി.പി.ചെറിയാന്‍ Published on 14 August, 2019
എം.എന്‍.കാരശ്ശേരിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
ഡാളസ് : രാഷ്ട്രീയ, സാഹിത്യ, കലാ സാംസ്‌കാരിക രംഗത്തെ അതികായകനും, അറിയപ്പെടുന്ന സാഹിത്യ വിമര്‍ശകനും, പ്രഭാഷകനുമായി എം.എന്‍.കാരശ്ശേരി എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന മൊഹിയുദീന്‍ നടുകണ്ടിയില്‍ കാരശ്ശേരിക്ക് ഡാളസ് കേരള അസ്സോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കേരള അസ്സോസിയേഷന്‍ ഓഫീസില്‍ ആഗസ്റ്റ് 10 ശനിയാഴ്ച വൈകീട്ട് എത്തിച്ചേര്‍ന്ന കാരശ്ശേരിയെ ഐ.വര്‍ഗീസ് പീറ്റര്‍ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേല്‍ കുന്നേല്‍, ജോസ് ഓച്ചാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം എംഎന്‍ കാരശ്ശേരി ഉല്‍ഘാടനം ചെയ്തു. സാഹിത്യവും അധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മണിക്കൂറിലധികം നീണ്ടുനിന്ന അര്‍ത്ഥ സംപുഷ്ടവും, സരസഗംഭീകരവുമായ പ്രസംഗം കേള്‍വിക്കാരില്‍ നവ്യാനുഭൂതി പകര്‍ന്നു. സദസ്യരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കി.

കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. ലാനാ ജനറല്‍ സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. അനുപമ സാം, റോസമ്മ ജോര്‍ജ്ജ്, സുരേഷ് അച്ചുതന്‍, ദീപക് നായര്‍, ദീപാ സണ്ണി, ഗ്ലെന്‍ണ്ട ജോര്‍ജ്, തോമസ് വര്‍ഗീസ്, ജോയ് ആന്റണി, ഹരിദാസ് തങ്കപ്പന്‍, രാജന്‍ ഐസക്ക്, ഷിജു ജോര്‍ജ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എല്‍.എസ്. പ്രസിഡന്റ് ജോസ് ഓച്ചാലില്‍ മോഡറേറ്ററായിരുന്നു. ഡാളസ്സില്‍ വളര്‍ന്നു വരുന്ന കലാകാരനും, നാടക നടനും, എഴുത്തുകാരനുമായ അനശ്വര്‍ മാമ്പിള്ളിയാണ് സാംസ്‌ക്കാരിക സമ്മേളനം വിജയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്.

എം.എന്‍.കാരശ്ശേരിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണംഎം.എന്‍.കാരശ്ശേരിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണംഎം.എന്‍.കാരശ്ശേരിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണംഎം.എന്‍.കാരശ്ശേരിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണംഎം.എന്‍.കാരശ്ശേരിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം
Join WhatsApp News
Thomas Vadakkel 2019-08-14 12:29:45
സാഹിത്യ സാംസ്ക്കാരിക മേഖലകളിൽ ഉജ്ജ്വല വ്യക്തിപ്രഭാവം അലങ്കരിക്കുന്ന കാരശേരി മാഷ് സംബന്ധിച്ച ഈ സമ്മേളനത്തിൽ ആകെ പങ്കുചേർന്നവർ 23. എല്ലാവരും പ്രാസംഗികരും പ്രവർത്തകരും. ശ്രോതാക്കളില്ലാത്ത ഈ സമ്മേളനത്തെ ഉജ്ജ്വല സമ്മേളനമെന്നു കരുതാമോ? 

കാരശേരി മാഷിന്റെ യുക്തി ചിന്തകൾ നിറഞ്ഞ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. അദ്ദേഹം ഇസ്ലാം മതത്തിലെ അംഗമാണെങ്കിലും മുസ്ലിം സമുദായത്തിന്റെ അനാചാരങ്ങളെ എതിർക്കുന്ന വ്യക്തികൂടിയാണ്. ഒരു യുക്തിവാദിയെപ്പോലെ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. എങ്കിലും മുസ്ലിമുകൾ ഉടുക്കുന്ന മാതിരി ഇടത്തോട്ടു തന്നെ മുണ്ടു ഉടുക്കുന്നത്' അദ്ദേഹം മുസ്ലിമാണെന്ന് ജനത്തെ അറിയിക്കാൻ വേണ്ടിയല്ലേ? 

കത്തോലിക്കർ അടയാളമായി വെന്തിങ്ങായോ കൊന്തയോ ധരിക്കുന്നു. ഹിന്ദുക്കൾ ചന്ദനക്കുറിയും. കുറച്ചുകാലം മുമ്പുവരെ ഹിന്ദുക്കളുടെ കാതിൽ കടുക്കാനുണ്ടായിരുന്നു. നമ്പൂതിരി പൂണൂൽ ഇന്നും ധരിക്കുന്നു. മുസ്ലിമുകൾ തല മുട്ടയടിച്ച് ഇടത്തോട്ട് മുണ്ട് ഉടുക്കലും. കാരശേരിയുടെ തല ഏതായാലും മുണ്ഡനം ചെയ്തിട്ടില്ല. 

സാംസ്ക്കാരികത അദ്ദേഹം വാ തോരാതെ സംസാരിക്കുകയും ചെയ്യുന്നു. മതത്തെ വിമർശിക്കുന്നു. മലയാളി തനിമയുള്ള ഈ സദസിൽ അദ്ദേഹത്തിന് ഇടത്തോട്ടു മുണ്ടു ഉടുത്ത് സ്വന്തം ഐഡന്റിറ്റി കാണിക്കണമായിരുന്നോ? കാരശേരി എന്ന പേരിൽ മുസ്ലിമോ, ക്രിസ്ത്യാനിയോ, ഹിന്ദുവോ എന്ന് തിരിച്ചറിയാനും സാധിക്കില്ല. 
വിവേകൻ 2019-08-14 13:01:43
"രാഷ്ട്രീയ, സാഹിത്യ, കലാ സാംസ്‌കാരിക രംഗത്തെ അതികായകനും, അറിയപ്പെടുന്ന സാഹിത്യ വിമര്‍ശകനും, പ്രഭാഷകനുമായി എം.എന്‍.കാരശ്ശേരി"  ഒക്കെ ഉണ്ടായിട്ട് കേരളം  നാന്നാകാത്തതെന്താണ് .  അപ്പോൾ വല്ലവന്റെ വീട്ടിൽ വാ എന്റെ തിണ്ണ മിടുക്ക് കാണിക്കാൻ എന്ന് പറഞ്ഞതുപോലെ അമേരിക്കയിൽ വന്നു പ്രസംഗിക്കാൻ എളുപ്പമാണ് പ്രവർത്തിയിൽ കൊണ്ടുവരാൻ പാടും .  അമേരിക്കയിലെ രാഷ്ട്രീയം ഇപ്പോൾ നിയമപരമായി കുടിയേറിയവർക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്  വർഗ്ഗീയ വാദികളായ ട്രംപും , സ്റ്റീഫൻ മില്ലറും . കൂച്ചിനിച്ചി (ഇമിഗ്രേഷൻ ഡിറാക്ട്രർ ) അവകാശപ്പെടുന്നതിലും  താഴെ  . വളരെ തുച്ഛമായ ഒരു ശതമാനം മാത്രമേ മെഡികെയിടും മറ്റാനുകൂല്യങ്ങളും പറ്റി ജീവിക്കുന്നുള്ളു . പക്ഷെ ഇതിന്റെ പിന്നിലെ ദുരുദ്ദേശം ഇമ്മിഗ്രേഷൻ വെട്ടി ചുരുക്കി, വെളുത്ത സാമ്പ്രാജ്യം സ്ഥാപിക്കുകയെന്നുള്ളതാണ് .  ഈ രാജ്യത്ത് എല്ലാ നാല് വര്ഷത്തിലും ഒരു പ്രസിഡൻഡിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട് . എന്നാൽ കേരളത്തിൽ അതില്ല . ഈ രാജ്യത്ത് കടന്നു വന്ന് ഇവിടെ ഒരു തലമുറയെ സൃഷ്ട്ടിച്ചതുകൊണ്ടു നമ്മളുടെ ഉത്തരവാദിത്വം തീരുന്നില്ല . അവരുടെ ഭാവി സുരക്ഷിതമാക്കാൻ അവരോടൊപ്പം യുദ്ധം ചെയ്യാതെ , ഇന്നും കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ പുറകെ നടക്കുന്ന നിങ്ങളെ അഭിനന്ദിയ്ക്കാൻ ബോധമുള്ള ഒരു മലയാളിയും തയാറാകുമെന്നു തോന്നുന്നില്ല .   അതുകൊണ്ടു നാട്ടിൽ നിന്ന് രാഷ്ട്രീയക്കാരെയും, സന്യാസിമാരെയും, ബിഷപ്പ്മാരെയും, സാഹിത്യകാരന്മാരെയും കൊണ്ടുവന്ന് സമയം കളയാതെ ഇപ്പോൾ നമ്മൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ഈ നാടിന്റെ നന്മയിൽ ശ്രദ്ധ വയ്ക്കുക . പ്രൊഫസ്സറിന് ഒത്തിരിക്കാര്യങ്ങൾ നാട്ടിൽ ചെയ്യാം . അദ്ദേഹത്തെ എത്രയും വേഗം പറഞ്ഞയക്കുക 

ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ? 2019-08-14 13:09:30
 ഒരു മണിക്കൂർ പ്രസംഗം ഒരു ചോദ്യത്തിന് ഒന്നര മണിക്കൂർ മറുപടി . മറുപടി കഴിയുമ്പോൾ നമ്മൾ ചോദിച്ചതെന്താന്നു നമ്മളും അയാള് പറഞ്ഞതെന്താണെന്ന് അയാളും മറന്നു പോകും .  ഓർമ്മയിൽ താങ്ങി നിൽക്കുന്നത് ഇടത്തോട്ട് മുണ്ട് ഉടുത്തു നിൽക്കുന്ന കാരശ്ശേരിയെ മാത്രം . ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ വടക്കേലെ? 
Anthappan 2019-08-14 14:17:09
I fully agree with Vivekan
“Trump official today: "Give me your tired and your poor who can stand on their own two feet and who will not become a public charge." This is how they view ALL Americans who receive any type of government benefit-Trump and his people look down on you and your family
ജേക്കബ് കൂരശ്ശേരിൽ 2019-08-14 18:15:33
വടക്കേൽ, വിവേകാൻ  ഒക്കെ  കുറിച്ചത്  ശരിയാണ് . നാട്ടിലെ  ചാനൽ  ചർച്ചയിൽ  ഈ കാരശ്ശേരി ഒരുവിധം  നന്നായി  പറയുന്നുണ്ട് . എന്നാൽ ഇ യൂസിൽ  വന്നു  നടത്തിയ  അയാളുടെ  പ്രകടനം  മോശമായി  എന്ന്  ഞാൻ  വിലയിരുത്തുന്നു .   പതിവു  പോലെ  നാട്ടിൽ  നിന്നു  എത്തുന്ന  ഇവരെ  ഒക്കെ  ഒരു  ദൈവം  മാതിരി  ഇവിടത്തെ  പ്രമാണിമാർ  പോക്കുന്നു . അതിനാൽ  വരുന്ന  ഈ  ദിവ്യന്മാർ  ഉടൻ  തലക്കനം  കാണിക്കുന്നു .  ഇവരേക്കാൾ  പത്തിരട്ടി സാഹിത്യം  പ്രസംഗം എല്ലറ്റിലും   കഴിവുള്ളവർ  നമ്മുടെ  പ്രവാസികളുടെ  ഇടയിൽ  ഉണ്ട് . എന്നാൽ  പരസ്പ്പരം  നമ്മൾ  അംഗീകരിക്കുന്നില്ല , ചാൻസ്  കൊടുക്കിന്നില്ല . ചാൻസ്  കൊടുക്കുന്നത്  നാട്ടിൽ  നിന്ന്  എത്തുന്ന  ഏതു  ചെതുക്കിനും . കാരസാരിയുടെ  നീണ്ട  2  മണിക്കൂർ  അടുക്കും  ചിട്ടയുമില്ലാത്ത  പ്രസംഗം  മഹാ  ബോറിംഗ് ആണ്  .  എന്നാൽ  നമ്മൾ  ഈ  പ്രവാസി  ഒരു  5  മിനിറ്റു  പറഞ്ഞാൽ  കുറിപ്പട , കുശുകുശുക്കൾ , കോക്കൽ , കൂവൽ .  എന്നാല്  നാട്ടിൽ  നിന്ന്  വന്ന  കാരസാരിയോ, മന്ത്രിയോ . അച്ഛനോ  എത്ര  നീണ്ട  പൊട്ടത്തരം  പ്രസംഗിച്ചാലും  മഹനീയം.  ഈ  രണ്ടു  മണിക്കൂർ  പ്രസംഗം . പിന്നെ  ഓരോ  ചോദ്യത്തിനും  ഒരു  15  മിനിറ്റു  കാടുകയറിയ  ഉത്തര  പ്രസംഗവും .  മൂക്കത്തു  അരിശവും, മാനിവികതയും , സമാധാനവും  വിഷയം , എന്നാൽ  പ്രകടനം  നീർ  എതിർ .  ഈ  ഫോർമാറ്റ്  കുടി  ശരിയല്ല .  ഒരു  20  പേർക്ക്  എങ്കിലും  അയാളുടെ  കുത്തഴിഞ്ഞ  പ്രസംഗം  അവലോകനം  നടത്താൻ  2  മിനിറ്റു  അവസരം  കൊടിത്തിട്ടു  അവസാനം  അയാളുടെ  മറുപിടി  മതിയായിരുന്നു . പറ്റുന്നത്ര  നാട്ടിലെ  സെലിബ്രിറ്റികളെ  പൊക്കാൻ  പോകാതിരിക്കുക . അതിനേക്കാൾ  വലിയ  കഴിവുള്ളവർ  താങ്കൾ  ആണ് , നിങ്ങൾ ആണ്  നമ്മൾ  ആണ് . . നമ്മൾക്കും  സെൽഫ്  esteem, കോൺഫിഡൻസ്  ഉണ്ടാകണം  പരസ്പരം  അംഗീകരിക്കണം . നാട്ടിൽ  മാത്ര  മല്ല  ഡീവിയൻമാർ . ഇവിടെയുള്ളവർ  ഞണ്ട്  മാതിരി  പരസ്പരം  കാലു വലിക്കരുത് . 
നാരദർ 2019-08-14 21:29:54
എന്താണ് ഹ്യുസ്റ്റൺകാർക്ക് ഒരു അനക്കവും ഇല്ലാത്തത് . കാരശ്ശേരിക്ക് അതിഗംഭീര സ്വീകരണവും വെടിക്കെട്ടും ഒന്നും ഇല്ലായിരുന്നോ ? ഡാളസ്സിൽ ഒരു മണിക്കൂർ പ്രസവിച്ചെങ്കിൽ അവിടെ രണ്ടു മണ്ടിക്കൂർ പ്രസവിച്ചു കാണുമല്ലോ ? എന്തോ സംഭവിച്ചിട്ടുണ്ട് വാർത്തയും പടവും വരണ്ട സമയം കഴിഞ്ഞിരിക്കുന്നു .  നേതാക്കന്മാരുടെ ഇടയിൽ അടി ഉണ്ടായി കാണും . വാർത്ത ദാഹിയാ ഈ നാരദർ അസ്വസ്ഥനായി തുടങ്ങി . വേഗം വേണം . ഒരു വാർത്ത തട്ടിക്കൂട്ടി വീട്. പുതിയ പടം ഒന്നുമില്ലെങ്കിൽ പഴയ പടം വച്ചയക്ക്. പിന്നെ അദ്ദേഹം മുണ്ട് ഇടത്തോട്ട് കുത്തുന്നത് ഇഷ്ടമല്ലെങ്കിൽ അതില്ലാതെ ഒരു പടം അയച്ചാൽ മതി 

Just a thought 2019-08-14 22:36:58
Worst come Trump can be President for 8 years only.  Then he can get out of Oval Office and keep quite.   If we are luck, in this upcoming election he will be out. But Keralam is not like USA. There they can manipulate anything and stay in power for years.  Look at old man VS! He is like American Supreme court Judges; life time warranty assured.  I respect Karasery as a teacher but his thinking is not fit for American society and the Malayalees living in this country.  Malayalees who immigrated to this country are all living in two world.  Especially those who have retired and nothing to do.  For, them Karaseery is good. The next generation children do not care what their parents are doing.   
എല്ലാം നമ്മടെ വിധി. 2019-08-14 22:44:43
ഹ്യുസ്റ്റണിൽ നല്ല പരിപാടിയായിരുന്നു . ചോദ്യം ചോദിച്ചവന്മാരുടെ എല്ലാം തലക്കിട്ട് ഓരോ അടി കൊടുത്ത് . ഇരുത്തി . ഇടയ്ക്ക് ഉപചോദ്യം ചോദിച്ചാൽ പിന്ന അവന്റെ കാര്യം കട്ടപ്പൊക . പുള്ളിയുടെ കാര്യം . ഇടയ്ക്ക് ചോദിച്ചാൽ ഉത്തരം മുട്ടി പോവുമെന്ന് പറഞ്ഞു . പിന്നെ ഉത്തരം ഇന്ത്യയിൽ തുടങ്ങി റഷ്യയിൽ അവസാനിപ്പിച്ചു .  എല്ലാം നമ്മടെ വിധി.  അനുഭവിക്കാതെ രക്ഷയില്ലല്ലോ . ഇനി ആരാണോ ഇങ്ങോട്ട് എഴുന്നെള്ളാൻ തുടങ്ങുന്നത് ? അയ്യപ്പനാണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക